തൃശൂർ: തൃശൂരിൽ ആറ് വയസ്സുകാരൻ വെട്ടേറ്റ് മരിച്ചു. പുതുക്കാട് മുപ്ലിയത്ത് അതിഥിത്തൊഴിലാളിയുടെ മകനായ നാജുർ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. മാതാവ് നജ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അതിഥിത്തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടുന്നതിനിടെയാണ് ആറ് വയസ്സുകാരന് വെട്ടേറ്റതെന്നാണ് പ്രാഥമിക വിവരം. അതിഥിത്തൊഴിലാളികളായ രണ്ട് കുടുംബങ്ങൾ തമ്മിലാണ് തർക്കവും സംഘർഷവും നടന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം.

ബുധനാഴ്ച രാത്രിയിൽ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കം ഇന്ന് രാവിലെയും തുടരുകയായിരുന്നു. തർക്കത്തിനിടെ ഇവർ പരസ്പരം കത്തിയും മറ്റ് ആയുധങ്ങളും എടുത്ത് വീശി. ഇതിനിടയിൽപ്പെട്ടാണ് നാജുർ ഇസ്ലാം ദാരുണമായി കൊല്ലപ്പെട്ടത്. മാതാവ് നജ്മയുടെ പരിക്കും ഗുരുതരമാണ്. സംഭവത്തെ തുടർന്ന് അതിഥിത്തൊഴിലാളികളായ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

അതിനിടെ നെടുമങ്ങാട് അരുവിക്കരയിൽ ഭർത്താവ് ഭാര്യയെയും അമ്മായിയെയും വെട്ടി പരിക്കേൽപ്പിച്ച് ആത്മഹത്യക്കു ശ്രമിച്ചു സംഭവവും പുറത്തുവന്നിരുന്നു. അമ്മായി മരിച്ചു. മെഡിക്കൽ കോേളജ് ജീവനക്കാരൻ അലി അക്‌ബറാണ് ഭാര്യയേയും അമ്മായിയെയും വെട്ടിയത്. ഭാര്യമാതാവ് നാതിറ കൊല്ലപ്പെട്ടു. ഭാര്യ മുംതാസിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം മണ്ണെണ ഒഴിച്ച് തീ കത്തിച്ചു. അലി അക്‌ബറൂം സ്വയം തീ കൊളുത്തി.അലി അക്‌ബറും മുംതാസും ആശുപത്രിയിലാണ്. ഹയർ സെക്കന്ററി അദ്ധ്യാപികയാണ് മുംതാസ്.അലി അക്‌ബർ നാളെ സർവിസിൽ നിന്നും വിരമിക്കാനി രിക്കെയാണ് സംഭവം.

പത്തനംതിട്ട തിരുവല്ല ഓതറ പുതുക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ സംഘർഷം. മൂന്നുപേർക്ക് കുത്തേറ്റു. ചെങ്ങന്നൂർ വാഴാർമംഗലം സ്വദേശികളായ എസ് സഞ്ജു, കാർത്തികേയൻ, പവിൻ എന്നിവർക്കാണ് കുത്തേറ്റത്.