- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോർബി തൂക്കുപാലം തുറന്നു നാലാംദിനത്തിൽ വൻ ദുരന്തം; ആകെ 125 പേരെ താങ്ങാനുള്ള കരുത്ത്; അപകട സമയത്ത് അഞ്ഞൂറോളം പേർ; സംഭവിച്ചത് ഗുരുതര വീഴ്ച; 'ഒറേവ' കമ്പനി അധികൃതർ അടക്കം ഒൻപത് പേർ അറസ്റ്റിൽ
ഗാന്ധിനഗർ: ഗുജറാത്തിൽ 142 പേരുടെ മരണത്തിന് ഇടയാക്കിയ മോർബി തൂക്കുപാല ദുരന്തത്തിൽ ഒൻപതു പേർ അറസ്റ്റിൽ. തൂക്കുപാലത്തിന്റെ നവീകരണം നടത്തിയ 'ഒറേവ' കമ്പനിയിലെ മാനേജർമാർ, പാലത്തിലെ പ്രവേശന ടിക്കറ്റ് കളക്ടർമാർ, സുരക്ഷാജീവനക്കാർ എന്നിവരുൾപ്പെടെയാണ് അറസ്റ്റിലായിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് ആറരയോടെ ഉണ്ടായ ദുരന്തത്തിൽ കുട്ടികൾ അടക്കം 142 പേർക്ക് ജീവൻ നഷ്ടമായെന്നാണ് വിവരം.
#Watch the CCTV footage of the bridge collapse in Gujarat's Morbi. Over 200 people have been rescued from the site of the incident, MoS Harsh Sanghvi said Monday. #MorbiBridgeCollapse
- The Indian Express (@IndianExpress) October 31, 2022
Follow live updates: https://t.co/yxhdG5Hw3P pic.twitter.com/d1cKoTSDQw
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒറേവ, സുരക്ഷയുമായി ബന്ധപ്പെട്ട പല നിയമങ്ങളും ലംഘിച്ചുവെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. നവീകരണത്തിനു ശേഷം പൊതുജനങ്ങൾക്കായി പാലം തുറന്നുകൊടുത്തതിന്റെ നാലാംദിനമാണ് വൻ ദുരന്തമുണ്ടായത്. തൂക്കുപാലത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് മോർബി നഗര ഭരണകൂടവുമായി 15 കൊല്ലത്തെ കരാറിലാണ് ഒറേവ ഒപ്പുവെച്ചത്. എന്നാൽ പാലം നവീകരണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്ക് മുൻപരിചയമില്ലാത്ത ചെറുകമ്പനിയായ ദേവപ്രകാശ് സൊല്യൂഷൻസിനെ ഏൽപിക്കുകയായിരുന്നു എന്നാണ് വിവരം.
മാർച്ച് മാസത്തിലാണ് തൂക്കുപാലം നവീകരണം ഒറേവയെ ഏൽപിക്കുന്നത്. തുടർന്ന് ഏഴുമാസത്തിനു ശേഷം ഗുജറാത്തി പുതുവർഷമായ ഒക്ടോബർ 26-ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു. അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി ചുരുങ്ങിയത് എട്ടു മുതൽ 12 മാസംവരെ പാലം അടച്ചിടണമെന്ന് കരാറിലുണ്ടായിരുന്നു.
എന്നാൽ കഴിഞ്ഞയാഴ്ച പാലം തുറന്നുകൊടുത്തത് ഗുരുതരമായ ഉത്തരവാദിത്വമില്ലായ്മയും ശ്രദ്ധയില്ലായ്മയുമാണെന്ന് പൊലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നു. പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനും നടത്തിപ്പിനും ചുമതലപ്പെടുത്തിയിരുന്നവർ അത് വേണ്ടവിധത്തിൽ ചെയ്തില്ലെന്നും എഫ്.ഐ.ആർ. വ്യക്തമാക്കുന്നു.
ഏകദേശം 500 പേർക്ക് ഇന്നലെ 12 രൂപ മുതൽ 17 രൂപ വരെ നിരക്കിലാണ് ടിക്കറ്റ് വിറ്റത്. ഇത്രയധികം ആളുകൾ തടിച്ചുകൂടിയതിനാൽ പഴയ മെറ്റൽ കേബിളുകൾ പൊട്ടാൻ കാരണമായി. ഏകദേശം 125 ഓളം ആളുകൾക്ക് മാത്രമേ പാലത്തിൽ ഒരേസമയം കയറാൻ സാധിക്കൂ. പാലത്തിൽ കയറിയ ചിലർ കേബിളുകൾ മനഃപൂർവം കുലുക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനെത്തുടർന്നാണ് ടിക്കറ്റ് വിൽപനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തത്. 230 മീറ്റർ നീളമുള്ള പാലം നവീകരണത്തിനു ശേഷം തുറന്നുകൊടുത്തിട്ട് നാല് ദിവസം കഴിഞ്ഞപ്പോഴാണ് അപകടം.
മച്ചു നദിക്കു മുകളിലെ, ബ്രിട്ടിഷ് കാലത്തു നിർമ്മിച്ച, 140 വർഷം പഴക്കമുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി മാർച്ചിലാണ് ഒറേവ കമ്പനി കരാർ ഏറ്റെടുത്തത്. ഏഴു മാസത്തിനുശേഷം ഒക്ടോബർ 26ന് ഗുജറാത്തി പുതുവത്സരദിനത്തിലാണു പാലം വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
മറുനാടന് മലയാളി ബ്യൂറോ