- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓർമക്കുറവ് കാരണം വഴിതെറ്റി, തില്ലങ്കേരിയിലെ മുത്തശി വനത്തിൽ കഴിഞ്ഞത് രണ്ടു ദിവസം
കണ്ണൂർ: കനത്ത മഴയിൽ ഓർമക്കുറവ് കാരണംകൊടുംവനത്തിൽ കുടുങ്ങിപോയ വയോധികയെ നാട്ടുകാരും പൊലിസും കണ്ടെത്തിയതോടെ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ആശങ്കയ്ക്കു വിരാമമായി.തില്ലങ്കേരി മച്ചൂർമലയിലെ കോട്ടത്തറ വീട്ടിൽ വെള്ളുവക്കണ്ടി ദേവിയമ്മയെ (90)യാണ് വനത്തിൽ കാണാതായത്. വാർധക്യസഹജമായ അസുഖങ്ങളും ഓർമക്കുറവും ഇവർക്കുണ്ടായിരുന്നു.
കാണാതായ ഇവർക്ക് കാട്ടുപന്നിയുടെ ആക്രമണവും ഇഴജന്തുക്കളുടെ കടിയും ഏൽക്കുമോയെന്നായിരുന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയും ഭയം. അതുകൊണ്ടു തന്നെ കോരിച്ചൊരിയുന്ന പേമാരി വകവയ്ക്കാതെ ഇവർ പൊലിസിന്റെ സഹായത്തോടെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു.
തിങ്കളാഴ്‌ച്ച രാലെയാണ് ഇവരെ കാട്ടിനുള്ളിൽ കണ്ടെത്തിയത്. ഓർമക്കുറവുണ്ടായിരുന്ന ദേവിയമ്മയെ ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കാണാതായത്. മകൾ വസന്തയ്ക്കൊപ്പം താമസിക്കുന്ന ദേവിയമ്മ രാവിലെയായാൽ വീട്ടിൽനിന്ന് പുറത്തിറങ്ങി നടക്കുന്നത് പതിവാണ്. ശനിയാഴ്ച വൈകുന്നേരം വീട്ടിൽ തിരിച്ചെത്താത്തതിനാൽ നാട്ടുകാർ പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നു മുഴക്കുന്ന് പൊലീസും ഡോഗ് സ്‌ക്വാഡും നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടെ തിങ്കളാഴ്‌ച്ച രാവിലെ വീടിന് സമീപത്തെ കാട്ടിൽനിന്ന് കണ്ടെത്തുകയായിരുന്നു.
ഞായറാഴ്ച മുഴുവനും പ്രതികൂല കാലാവസ്ഥയിലും നാട്ടുകാർ കുന്നും കാടും കയറി തെരച്ചൽ നടത്തിയിരുന്നു. കാടു വളർന്ന് പല സ്ഥലങ്ങളിലും തെരച്ചിലിന് പ്രയാസമായിരുന്നു. വയോധികയെ കാണാത്തതിനാൽ കനത്ത മഴയിലും സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ തെരച്ചിലിന് ഇറങ്ങുകയായിരുന്നു.
പൊലിസുംഡോഗ് സ്‌ക്വാഡും അടക്കം കാട് മുഴുവനും തെരച്ചൽ നടത്തുന്നതിനിടെയാണ് വീട്ടിൽ നിന്നും മൂന്ന് കിലോമീറ്ററോളം അകലെയുള്ള ശിവപുരം പടുപാറയ്ക്ക് സമീപത്തെ റബർ തോട്ടത്തിൽ വച്ചു കണ്ടെത്തിയത്. കാടുകൾ വെട്ടിത്തെളിച്ചാണ് ജനങ്ങൾ വയോധികയെ കണ്ടെത്താൻ രണ്ടു ദിവസത്തോളം പരിശ്രമിച്ചത്. ഓർമക്കുറവുള്ള വയോധിക കാട്ടിലൂടെ നടന്ന് ഇവിടെയെത്തുകയായിരുന്നു. രണ്ടു ദിവസമായുള്ള മഴ മുഴുവനായും നനഞ്ഞു. മരത്തിൽ പിടിച്ചു നിൽക്കുന്ന നിലയിലാണ് ദേവിയെ കണ്ടെത്തിയത്.
നെറ്റിക്ക് മുറിവുള്ളതിനാൽ ഇവരെ പേരാവൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രഥമ ശുശ്രൂഷ നൽകി ബന്്ധുക്കൾക്കൊപ്പംവീട്ടിലേക്ക് അയച്ചു. നടന്നു കാടുകയറിയപ്പോൾ വീണുപരിക്കേറ്റതായിരിക്കാം നെറ്റിക്കുള്ള മുറിവെന്നാണ് നിഗമനം. രണ്ടു ദിവസം എവിടെയായിരുന്നുവെന്ന് നാട്ടുകാർ ചോദിച്ചപ്പോൾ ഞാൻ എവിടെയും പോയിട്ടില്ലെന്നായിരുന്നു ദേവിയമ്മയുടെ മറുപടി. നാടൊന്നാകെ പൊലിസുമായി കൈക്കോർത്തു തെരച്ചിൽ നടത്തിയതു കാരണം തില്ലങ്കേരിയിലെ മുത്തശിയെ കണ്ടെത്താൻ കഴിഞ്ഞത്.