- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎസിലെ 9/11 ആക്രമണത്തിന് സമാനമായി റഷ്യയിലെ കാസനില്‍ യുക്രെയിന്റെ ഡ്രോണ്‍ ആക്രമണം; ഡ്രോണുകള്‍ ബഹുനില കെട്ടിടങ്ങളിലേക്ക് ഇടിച്ചുകയറി; ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു; കാസനിലെ വിമാനത്താവളം അടച്ചിട്ടു; മിസൈലാക്രണത്തില്‍ ശരണം കെടുത്തിയിട്ടും യുക്രെയിന്റെ തിരിച്ചടിയില്‍ അന്തം വിട്ട് പുടിന്
യുഎസിലെ 9/11 ആക്രമണത്തിന് സമാനമായി റഷ്യയിലെ കാസനില്‍ യുക്രെയിന്റെ ഡ്രോണ്‍ ആക്രമണം
മോസ്‌കോ: 2001 സെപ്റ്റംബര്‍ 11 ന് അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തിന് സമാനമായി റഷ്യന്‍ നഗരമായ കാസനില്‍ യുക്രെയിന്റെ ഡ്രോണ്‍ ആക്രമണം. നിരവധി ബഹുനില കെട്ടിടങ്ങള്‍ക്ക് നേരേയാണ് ആക്രമണം ഉണ്ടായത്. വീഡിയോ സോഷ്യല്‍ മീഡിയ-ടെലിഗ്രാം ചാനലുകളില്‍ വൈറലായി.
റഷ്യന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ ആക്രമണം സ്ഥിരീകരിച്ചു. ആറ് ബഹുനില കെട്ടിടങ്ങള്‍ക്ക് നേരേ എട്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയത്. മോസ്‌കോയ്ക്ക് കിഴക്ക് 800 കിലോമീറ്റര്‍ അകലെയാണ് കാസന്‍. ആര്‍ക്കും അപത്തുണ്ടായതായി റിപ്പോര്‍ട്ടില്ല. എന്നിരുന്നാലും കെട്ടിടങ്ങളില്‍ നിന്ന് താമസക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു.
ആറു ഡ്രോണുകള്‍ ജനങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങളിലാണ് പതിച്ചിരിക്കുന്നത്. ഒരു ഡ്രോണ്‍ വ്യാവസായിക മേഖലയിലും പതിച്ചു. ഒരു ഡ്രോണ്‍ വെടിവെച്ചിട്ടതായും കാസന്‍ ഗവര്‍ണര്‍ അറിയിച്ചു. കാസന്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കിയെന്ന് റഷ്യുടെ വ്യോമയാന മേഖലയിലെ നിരീക്ഷണ സ്ഥാപനമായ റോസവിയത്സിയ ടെലഗ്രാം ചാനലിലൂടെ അറിയിച്ചു.
ഒരു ഡ്രോണ്‍ ഉയര്‍ന്ന കെട്ടിടത്തില്‍ പതിക്കുന്നതിന്റെയും സ്‌ഫോടനത്തിന്റെയും വീഡിയോ റഷ്യന്‍ സുരക്ഷാ സ്ഥാപനങ്ങളുമായി ബന്ധമുളള ബാസ ടെലഗ്രാം ചാനല്‍ പുറത്തുവിട്ടു.
വെള്ളിയാഴ്ച റഷ്യയും യുക്രെയിനും മിസൈലാക്രമണങ്ങളുടെ പേരില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതിര്‍ത്തി പ്രദേശമായ കുര്‍സ്‌കില്‍, ഉണ്ടായ മിസൈല്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടുവെന്ന് റഷ്യ അറിയിച്ചു. നേരത്തെ കീവിലുണ്ടായ മിസൈലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
കുര്‍സ്‌കിലെ റൈല്‍സ്‌ക് എന്ന ചെറുപട്ടണത്തെയാണ് യുക്രെയിന്‍ ലക്ഷ്യമിട്ടത്. 5 പേര്‍ കൊല്ലപ്പെട്ടതിന് പുറമേ, ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. യുഎസില്‍ നിന്നും കരസ്ഥമാക്കിയ HIMARS റോക്കറ്റ് സംവിധാനം ഉപയോഗിച്ചാണ് ഒരു സ്‌കൂളിലും പൈലറ്റ് പരിശീലന കോളേജ് ഡോര്‍മിറ്ററിക്കും നേരേ യു്‌ക്രെയിന്‍ ആക്രമണം അഴിച്ചുവിട്ടതെന്ന് കുര്‍സ്‌ക് ഗവര്‍ണര്‍ ആരോപിച്ചു. അതിനിടെ, രാത്രിയില്‍ ഉണ്ടായ ആക്രമണത്തില്‍ 57 റഷ്യന്‍ ഡ്രോണുകള്‍ യുക്രെയിന്‍ വിജയകരമായി തടുത്തതായി അധികൃതര്‍ അവകാശപ്പെട്ടു. മറ്റ് 56 റഷ്യന്‍ ഡ്രോണുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിയുമില്ല.
എന്നിരുന്നാലും ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ നിരവധി യുക്രെയിന്‍ ജില്ലകളില്‍ നാശനഷ്ടമുണ്ടാക്കി. റഷ്യയുടെ അധിനിവേശം മൂന്നുവര്‍ഷം പിന്നിടുമ്പോള്‍, യുക്രെയിന്റെ വ്യോമപ്രതിരോധ സംവിധാനം കൂടുതല്‍ ശക്തമായി കഴിഞ്ഞത് കടുത്ത നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നുണ്ട്. നിരവധി ഏംബസികള്‍ സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടത്തിന് തകരാറുണ്ടായതായി യുക്രെയിന്‍ വിദേശ കാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.