- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സിനിമയില്‍ ജാഫര്‍ ഇടുക്കിയും ദിലീഷ് പോത്തനും ആദ്യമായി കണ്ടുമുട്ടുന്ന ചായക്കട; ഇവരുടെ സംഭാഷണം തുടങ്ങുന്ന സ്ഥലത്ത് നിന്നും രണ്ട് കെ എസ് ആര് ടി സി ബസില്‍ സിനിമ കാണാന്‍ പോയ നാട്ടുകാര്‍; അം അഃ കണ്ട് മനസ്സ് നിറഞ്ഞ് മൂലമറ്റത്തെ അറക്കുളത്തുകാര്; ഒരു നാട് തിയേറ്ററില്‍ ഒരുമിച്ചെത്തിയപ്പോള്‍
തൊടുപുഴ: സ്വന്തം നാടിന്റെ കഥ പറയുന്ന ചിത്രം നാട്ടുകാരോടൊപ്പം ഒരുമിച്ച് കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആശ്രമം നിവാസികള്‍. നിറഞ്ഞ കയ്യടിയോടെയാണ് എല്ലാവരും സിനിമയെ ഏറ്റെടുത്തത്. ജാഫര്‍ ഇടുക്കിയും ദിലീഷ് പോത്തനും കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം അം അഃ കാണാന്‍ ഒരു നാട് മുഴുവന്‍ തിയേറ്ററില്‍ എത്തിയത് സന്തോഷം മനസ്സില്‍ നിറച്ചാണ്.
സിനിമയുടെ പ്രധാന ലൊക്കേഷനായ ഇടുക്കിയിലെ തൊടുപുഴ മൂലമറ്റത്തുള്ള പ്രദേശവാസികളാണ് സിനിമ കാണാനായി ഒരുമിച്ച് തിയേറ്ററിലെത്തിയത്. കെഎസ്ആര്‍ടിസി ബസിലായിരുന്നു യാത്ര. അറക്കുളം പഞ്ചായത്തിലുള്ളവരാണ് രണ്ട് കെഎസ്ആര്‍ടിസി ബസുകളിലായി തിയേറ്ററിലേക്ക് തിരിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് ബസിലുണ്ടായിരുന്നത്. തിയേറ്ററുകളില്‍ പോയി സിനിമ കാണാത്ത പഴയ തലമുറയിലുള്ളവരും സിനിമ കാണാന്‍ പോയി. സിനിമയില്‍ ജാഫര്‍ ഇടുക്കിയും ദിലീഷ് പോത്തനും ആദ്യമായി കണ്ടുമുട്ടുന്ന ഒരു സീനുണ്ട്. ചായക്കടയില്‍ വച്ചായിരുന്നു ഇവരുടെ സംഭാഷണം. ഈ ചായക്കടയില്‍ നിന്നാണ് സംഘം യാത്ര തുടങ്ങിയത്. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രത്തില്‍ ആശ്രമം എന്ന നാടും കെഎസ്ആര്‍ടിസി ബസുമൊക്കെ ചര്‍ച്ചകളില്‍ എത്തിയിരുന്നു. കഥയും കഥാപാത്രങ്ങളും ഏറെ മനോഹരമായിരുന്നു എന്നാണ് സിനിമ കണ്ടവരുടെ പ്രതികരണം.
മാതൃത്വത്തിന്റെ മഹത്വം അടിസ്ഥാനമാക്കിയുള്ള സിനിമയാണ് ഇത്. കവിപ്രസാദ് ഗോപിനാഥിന്റെ തിരക്കഥയില്‍ തോമസ് സെബാസ്റ്റ്യന്‍ സംവിധാനംചെയ്ത അം അഃ. പേരില്‍ത്തുടങ്ങി പ്രമേയത്തിലും അവതരണത്തിലും പുതുമയനുഭവപ്പെടുന്ന കൊച്ചു ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തെയും അവിടെ ജീവിക്കുന്ന സാധാരണക്കാരായ കുറച്ച് മനുഷ്യരേയുമാണ് അം അഃയില്‍ കാണാനാവുക. മലയോര പ്രദേശമായ കവന്തയിലെ റോഡ് പണിയ്ക്കായി വരുന്ന സൂപ്പര്‍വൈസര്‍ സ്റ്റീഫനാണ് കേന്ദ്ര കഥാപാത്രം. സ്റ്റീഫന്റെ വരവോടെ നടക്കുന്ന സംഭവവികാസങ്ങളാണ് സസ്‌പെന്‍സിന്റെയും വൈകാരികതയുടേയും അകമ്പടിയില്‍ തോമസ് സെബാസ്റ്റ്യനും കൂട്ടരും ആവിഷ്‌ക്കരിക്കുന്നത്. നാട്ടില്‍ അധികമാരോടും അടുപ്പമില്ലാതെ കഴിയുന്ന അമ്മിണിയുടേയും മകളുടേയും ജീവിതത്തിലേക്ക് സ്റ്റീഫന്‍ എത്തുന്നിടത്ത് ചിത്രം തുടങ്ങുന്നു.
ഫീല്‍?ഗുഡ് എന്ന് തുടക്കത്തില്‍ തോന്നിക്കുമെങ്കിലും ഒരു ഘട്ടത്തില്‍ ആളുകളെ പിടിച്ചിരുത്തുന്ന രീതിയിലുള്ള സസ്‌പെന്‍സ് രീതിയിലേക്ക് അം അഃ പ്രവേശിക്കുന്നു. അടുത്ത കാലത്ത് മലയാളികള്‍ക്കിടയിലും ഏറെ സുപരിചിതമായ വാക്കാണ് സറോഗസി അഥവാ വാടക ഗര്‍ഭധാരണം. വാടക ഗര്‍ഭധാരണത്തിന്റെ അധികമാര്‍ക്കുമറിയാത്ത കാണാപ്പുറങ്ങളിലേക്ക് കടന്നുചെല്ലുന്നുണ്ട് ചിത്രം. ഇങ്ങനെയെല്ലാം സംഭവിക്കുമോ എന്ന സംശയം ജനിപ്പിക്കും ചിത്രം.
സ്റ്റീഫനായി എത്തുന്ന ദിലീഷ് പോത്തന്‍, അമ്മിണിയമ്മയായെത്തിയ ദേവദര്‍ശിനി എന്നിവരുടെ പ്രകടനമാണ് ചിത്രത്തിന്റെ കരുത്ത്. ജാഫര്‍ ഇടുക്കി, നവാസ് വള്ളിക്കുന്ന്, അലന്‍സിയര്‍, ടി.ജി.രവി, അനുരൂപ്, കബനി എന്നിവരും മികച്ച പ്രകടംതന്നെ കാഴ്ച വെച്ചിട്ടുണ്ട്.