- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗിയെ വിട്ട് തിരിച്ചു വരുമ്പോൾ സ്റ്റിയറിങ് നേഴ്‌സിന് കൈമാറിയത് ഡ്രൈവറുടെ ഉറക്കം കാരണം; ഓട്ടിച്ചു പഠിത്തത്തിനിടെ ജീവൻ നഷ്ടമായത് റോഡരികിൽ വണ്ടി നിറുത്തി ഇറങ്ങിയ അച്ഛന്; മകളുടെ നിലഗുരുതരം; വെഞ്ഞാറമൂട്ടിലേതും അശ്രദ്ധയുണ്ടാക്കിയ ദുരന്തം; ആംബുലൻസും മരണ വണ്ടിയായപ്പോൾ
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഒരാളുടെ മരണത്തിനിടയാക്കിയ ആംബുലൻസ് ഓടിച്ചിരിന്നത് ആംബുലൻസിൽ ഉണ്ടായിരുന്ന മെയിൽ നേഴ്‌സ്.ആംബുലൻസ് ഡ്രൈവർ ഉറക്കക്ഷീണമെന്ന് പറഞ്ഞാണ് നേഴ്‌സിന് സ്റ്റിയറിങ്ങ് കൈമാറിയത്.ഈ പരീക്ഷണം ഒരു കുടുംബത്തിന്റെ ആശ്രയം തന്നെ ഇല്ലാതാക്കി.ആംബുലൻസിൽ ഉണ്ടായിരുന്ന മെയിൽ നഴ്സ് അമൽ ആണ് അപകട സമയത്ത് വണ്ടി ഓടിച്ചത്. ഉറക്കക്ഷീണം കാരണം ഡ്രൈവർ വിനീതിൽ നിന്ന് വണ്ടി കൈമാറി ഓടിക്കുകയായിരുന്നു. ഇരുവർക്കും എതിരെ അശ്രദ്ധ മൂലമുള്ള മരണത്തിന് കേസ് എടുത്തു.
വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപം രാവിലെ 6.30 ഓടെയാണ് അപകടമുണ്ടായത്. സ്വകാര്യ സ്‌കാനിങ് കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിനായി റോഡിൽ നിർത്തിയ ബൈക്കിലാണ് നിയന്ത്രണം വിട്ട ആംബുലൻസ് വന്നിടിച്ചത്.റോഡരികിൽ ബൈക്ക് നിർത്തി ഇറങ്ങുകയായിരുന്ന അച്ഛനും മകളുടെയും നേർക്കാണ് ആംബുലൻസ് പാഞ്ഞ് കയറിയത്. വെഞ്ഞാറമൂട് പാലവിള വീട്ടിൽ ഷിബു(36) മകൾ അലംകൃത(4) വയസ്സ് എന്നിവർക്കാണ് ഗുരുതരമായി പരിക്കറ്റത്.
ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷിബു മരണപ്പെടുകയായിരുന്നു.മകളുടെ നില ഗുരുതരമായി തുടരുകയാണ്.അതിവേഗത്തിൽ വന്ന ആംബുലൻസ് ഇടിച്ചാണ് വഴിയരികിൽ നിൽക്കുകയായിരുന്ന അച്ഛനും മകൾക്കും പരിക്കേറ്റത്. ഇവർ വെഞ്ഞാറമൂട് സ്വദേശികളാണ്.
വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. കട്ടപ്പനയിൽ രോഗിയുമായി പോയി മടങ്ങി വരികയായിരുന്ന ആംബുലൻസാണ് അപകടമുണ്ടാക്കിയത്. റോഡിന് ഒരു വശത്ത് ബൈക്ക് നിർത്തി ഷിബുവും അലംകൃതയും ബൈക്കിൽ നിന്ന് ഇറങ്ങാൻ നേരത്താണ് ആംബുലൻസ് ഇടിച്ചു കയറിയത്.ബൈക്ക് പൂർണ്ണമായും തകർന്ന നിലയിലാണ്.ഇടിയുടെ ആഘാതത്തിൽ ഷിബുവിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അലംകൃതയുടെയും പരിക്ക് അതീവ ഗുരുതരമാണ്.
പാലക്കാട് വടക്കഞ്ചേരിയിലെ അപകടത്തിന്റെ ഞെട്ടൽ മാറുംമുൻപേയാണ് വെഞ്ഞാറമൂട് ഒരാളുടെ ജീവനെടുത്ത അപകടം നാടിനെ നടുക്കിയത്.അതേസമയം ഒമ്പത് പേരുടെ ജീവനെടുത്ത വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ബസുകൾക്കെതിരെ കർശന നടപടിയുമായി ഗതാഗതവകുപ്പ്. ഫോക്കസ് ത്രീ എന്ന പേരിൽ സംസ്ഥാനവ്യാപകമായി പരിശോധന ആരംഭിച്ചു. വെള്ളിയാഴ്ച 134 ബസിനെതിരെ കേസെടുത്തു. 2.16 ലക്ഷം രൂപ പിഴ ഈടാക്കി. അനധികൃത രൂപമാറ്റം, അമിത ശബ്ദ വെളിച്ച സംവിധാനങ്ങൾ, ഡാൻസ് ഫ്‌ളോറുകൾ, - ജിപിഎസ് വേർപെടുത്തൽ, ഗ്രാഫിക്സ്, എയർഹോൺ എന്നിവയുള്ള ബസുകൾക്കെതിരെയാണ് കേസെടുത്തത്.
രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധന പൂർത്തിയാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ടൂറിസ്റ്റ് ഡ്രൈവർമാരുടെ വിവരങ്ങൾ ശേഖരിക്കും. സ്പീഡ് ഗവർണർ കർക്കശമാക്കും. ജിപിഎസ് ഉറപ്പാക്കും. ഇവയില്ലാത്തവയ്ക്ക് ഫിറ്റ്നസ് ടെസ്റ്റിന് അനുവദിക്കില്ല. നിലവാരമില്ലാത്ത ജിപിഎസ് നൽകുന്നവർക്കെതിരെയും നടപടിയുണ്ടാകും. സ്പീഡ് ഗവർണർ മാറ്റാൻ ഡീലർമാരുടെ സഹായം ലഭിക്കുന്നതായി സംശയിക്കുന്നു. ഈ സാഹചര്യത്തിൽ ഡീലർ ഷോപ്പുകളിലും പരിശോധന നടത്തും. കെ സ്വിഫ്റ്റ് ബസുകളുടെ വേഗപരിധി 110 കിലോമീറ്ററെന്നത് പുനഃപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ