- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശ്ശേരി കായ്യത്ത് റോഡിൽ വെച്ച് അതിക്രൂരമായ ആക്രമണം; ജീവൻ തിരിച്ചു കിട്ടിയത് തലനാരിഴക്ക്;പ്രതികൾ എത്തിയ ഇന്നോവ ഷംസീറിന്റെ സഹോദരന്റേതെന്ന് തിരിച്ചിറിഞ്ഞിട്ടും നടപടി ഉണ്ടായില്ല; എ എൻ ഷംസീർ ഒടുവിൽ സ്പീക്കർ ആകുമ്പോൾ നീതിക്കായുള്ള സി.ഒ.ടി നസീറിന്റെ കാത്തിരുപ്പ് നീളുന്നു
കണ്ണൂർ: നിയുക്ത സ്പീക്കർ എ. എൻ ഷംസീറിനെതിരെ ആരോപണമുയർന്ന സി.പി. എം വിമതൻ സി.ഒ.ടി നസീർ വധശ്രമക്കേസിൽ നീതിക്കു വേണ്ടി അക്രമത്തിനിരയായ സി.ഒ.ടി നസീറിന്റെ കാത്തിരുപ്പ് നീളുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാർത്ഥിയായ സി.ഒ.ടി നസീർ പിന്നീട് തലശേരികായ്യത്ത് റോഡിൽവെച്ചുഅതിക്രൂരമായി അക്രമിക്കപ്പെടുകയായിരുന്നു തലനാരിഴയ്ക്കാണ് ജീവൻ രക്ഷപ്പെട്ടത്. പിന്നീട് വർഷങ്ങളോളം ചികിത്സയിലായിരുന്ന നസീർ ഈയടുത്ത കാലത്താണ് പൊതുവേദിയിൽ സജീവമായത്.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ഗാന്ധിയൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായി തലശേരിയിൽ മത്സരിച്ചുവെങ്കിലും നിലംതൊട്ടില്ല. ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിപോയതിനെ തുടർന്ന് സി.ഒ.ടി നസീറിനെ പിൻതുണയ്ക്കാൻ തീരുമാനിച്ചുവെങ്കിലും നസീർ നിരാകരിക്കുകയായിരുന്നു. നസീറിനെതിരെയുള്ള വധശ്രമം സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു. ആ കേസിൽ പ്രതികൾ നസീറിനെവധിക്കാൻ ഉപയോഗിച്ച ഇന്നോവ ഷംസീറിന്റെ സഹോദരന്റെതാണെന്നു തിരിച്ചറിഞ്ഞിട്ടും കസ്റ്റഡിയിലെടുത്തതിനുശേഷം വിട്ടുകൊടുക്കുകയായിരുന്നു.
കേസിൽ ഷംസീറിന്റെ എംഎൽഎ ഓഫിസിലെ സെക്രട്ടറി രാജേഷ് ഉൾപ്പെടെ പിടിയിലായിട്ടും പൊലിസ് ഷംസീറിനെ തൊടാൻ ഭയന്നു. തലശേരി മുൻസിപ്പൽ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട അഴിമതികൾ ചൂണ്ടിക്കാണിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വൈരാഗ്യത്തിനാണ് ഷംസീർ തനിക്കെതിരെ വധശ്രമം നടത്തിയതെന്നും ഇതിനായി ക്വട്ടേഷൻ സംഘത്തെ നിയോഗിക്കുകയുമായിരുന്നുവെന്നാണ് നസീർ പൊലിസിന് നൽകിയത മൊഴി. എന്നാൽ തുടക്കത്തിലെ പി.ജയരാജനാണ് ഗൂഢാലോചന നടത്തിയതെന്ന പ്രചരണം സി.പി. എം കേന്ദ്രങ്ങളിൽ നിന്നുതന്നെ ഉയരുകയായിരുന്നു.
നസീറിനെ ആശുപത്രിയിലെത്തി സന്ദർശിച്ചുകൊണ്ടു ജയരാജൻ ഈ പ്രചാരണത്തിന്റെ മുനയൊടിച്ചുവെങ്കിലും ജയരാജനെതിരെ വടകര ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച വൈരാഗ്യത്തിലാണ് തങ്ങൾ നസീറിനെ അപായപ്പെടുത്താൻ ശ്രമിച്ചതെന്നായിരുന്നു പ്രതികളുടെ മൊഴി. ഇതോടെ ജയരാജൻ പ്രതിയാകുമെന്ന അവസഥയുമുണ്ടായി.
ജയരാജന്റെ കടുത്ത ആരാധകരിലൊരാളായ നസീർ കേസ് വഴിതിരിഞ്ഞു പോകുമെന്നു ഉറപ്പായപ്പോൾ പ്രതിസന്ധിയിലായിരുന്നു. ഇപ്പോൾ തലശേരി മുൻസിഫ് കോടതിയുടെ പരിഗണനയിലാണ് കേസ്.ഇതു ജില്ലാസെഷൻസ് കോടതിയുടെ പരിഗണനയിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് സി.ഒ.ടി നസീർപറഞ്ഞു. ഈ കേസിൽ പൊട്ടിയൻ സന്തോഷ്, കൊളശേരി സ്വദേശി മിഥുൻ എന്നിവരെയാണ് നേരത്തെ പൊലിസ് അറസ്റ്റു ചെയതത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്