- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിയുടെ ഭർത്താവിനെ കണ്ടതോടെ ജീവനുംകൊണ്ടോടി; ഒട്ടത്തിനിടയിൽ ശ്രദ്ധിക്കാതെ ചാടിക്കടന്നത് വിമാനത്താവളത്തിന്റെ മതിലും; ബംഗളൂരിവിൽ 36 കാരൻ അറസ്റ്റിൽ; കാമുകിയെ തേടി ബംഗളുരുവിലെത്തിയ ആസാം സ്വദേശിക്ക് പറ്റിയ അമളിയുടെ കഥ
ബംഗളുരു: എച്ച്എഎൽ വിമാനത്താവളത്തിൽ സുരക്ഷാ ലംഘനം നടത്തിയ 36 കാരനെ അറസ്റ്റ് ചെയ്തു. കേന്ദ്ര സുരക്ഷാ ഏജൻസികളെയും പൊലീസിനെയും കുഴക്കിയ സംഭവമായിരുന്നു ഇത്. ആസാം സ്വദേശിയായ മുകുന്ദി ഖൗണ്ട് ആണ് വിമാനത്താവളത്തിൽ അതിക്രമിച്ചു കയറിയത്. ഇയാൾ ഒരു കൽപ്പണിക്കാരനാണ്.
നവംബർ 6നാണ് ഇയാൾ ബംഗളൂരു നഗരത്തിലെത്തുന്നത്. ആദ്യമായി ബംഗളൂരുവിലെത്തിയ ഇയാൾക്ക് നഗരത്തെ കുറിച്ച് യാതൊരു ധാരണയുമില്ലായിരുന്നു. തന്റെ കാമുകിയുടെ ഭർത്താവിൽ നിന്ന് രക്ഷപ്പെട്ടാണ് ഇയാൾ എച്ച്എഎൽ വിമാനത്താവളത്തിൽ എത്തിയത്. നവംബർ 9നായിരുന്നു സംഭവം.
വിമാനത്താവളത്തിലെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഉദോഗസ്ഥരാണ് ഇയാളെ ഗേറ്റ് നമ്പർ 3ന് സമീപത്ത് നിന്ന് പിടികൂടിയത്. മതിൽ ചാടി വിമാനത്താവളത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ഇയാളെ പിന്നീട് എച്ച്എഎൽ പൊലീസിന് കൈമാറി. 1923 ലെ ഇന്ത്യൻ ഒഫീഷ്യൽ സീക്രട്ട്‌സ് ആക്ട്, ഐപിസി സെക്ഷൻ 418, 379, 511 എന്നിവ പ്രകാരമാണ് മുകുന്ദ് ഖൗണ്ടിനെതിരെ കേസെടുത്തിരിക്കുന്നത്.
എന്നാൽ, പൊലീസിന്റെ ചോദ്യം ചെയ്യലിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തു വന്നത്. ഖൗണ്ടും അയാളുടെ കാമുകി പൂർവ്വിയും വിവാഹത്തിന് മുമ്പ് പ്രണയത്തിലായിരുന്നു. എന്നാൽ, രണ്ട് പേർക്കും ഒന്നിക്കാൻ കഴിഞ്ഞില്ല. പൂർവ്വിയുടെ ഭർത്താവ് ബിപുൽ എച്ച്എഎൽ ഏരിയയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഓഫീസ് അറ്റൻഡന്റാണ്. ഇയാളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടാണ് മുകുന്ദ് വിമാനത്താവളത്തിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ.
ബംഗളൂരുവിലെ കെംപെഗൗഡ വിമാനത്താവളത്തിന്റെ ടെർമിനൽ 2 പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാജ്യത്തിന് സമർപ്പിച്ചു. 5,000 കോടി രൂപ ചെലവിൽ നിർമ്മിച്ച ടെർമിനൽ 2 പരിസ്ഥിതി സൗഹൃദമായാണ് നിർമ്മിച്ചിരിക്കുന്നത്. ടെർമിനൽ 2 പ്രവർത്തന സജ്ജമാകുന്നതോടെ പ്രതിവർഷം 5-6 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനാകുന്ന ശേഷിയിലേക്ക് വിമാനത്താവളത്തിന് ഉയരാൻ സാധിക്കും. നിലവിലെ ശേഷി ഏകദേശം 2.5 കോടിയാണ്.
വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുള്ള, നഗര സ്ഥാപകനായ നാദപ്രഭു കെംപഗൗഡയുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തിരുന്നു. 108 അടി ഉയരമുള്ള പ്രതിമയാണിത്. കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഏകദേശം അഞ്ച് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പ്രധാനമന്ത്രി ബെംഗളൂരു സന്ദർശനം നടത്തിയെന്നത് രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്ന ഒന്നുകൂടിയാണ്. ഭരണകക്ഷിയായ ബിജെപി തന്നെ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 224ൽ 150 സീറ്റ് വിജയ ലക്ഷ്യമാണ് പാർട്ടി ഇത്തവണ പ്രതീക്ഷിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ