- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മണിയാർ എആർ ക്യാമ്പിന് സമീപം വീണ്ടും കടുവയെത്തി; പുരുഷന്മാർ ശബരിമല ഡ്യൂട്ടിയിൽ ആയതിനാൽ ബാരക്കിലുള്ളത് നാൽപ്പതോളം വനിതാ പൊലീസുകാരും കുടുംബങ്ങളും: പട്ടാപ്പകലും കടുവ വന്നതിന്റെ പേടി മാറാതെ പൊലീസുകാരും കുടുംബങ്ങളും
പത്തനംതിട്ട: മണിയാർ എ.ആർ. ക്യാമ്പിന് സമീപം പട്ടാപ്പകൽ കടുവയെത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ബാരക്കിന് തൊട്ടുപിന്നിൽ റോഡ് മുറിച്ചു കടന്നു വരുന്ന കടുവയെ കണ്ടത് ക്വാർട്ടേഴ്സിൽ താമസിക്കുന്നവരാണ്. കടുവ പൊലീസ് ബാരക്കിന് പിന്നിലൂടെ കാട്ടിലേക്ക് പോയി. മൂന്നാഴ്ച മുൻപ് പുലർച്ചെ ഈ ഭാഗത്ത് കടുവയെ കണ്ടിരുന്നു. അതിന് ശേഷം പൊലീസുകാരും കുടുംബങ്ങളും ഭീതിയിലായിരുന്നു. കുറേ ദിവസത്തേക്ക് കടുവയുടെ അനക്കം ഇല്ലാതിരുന്നതിനാൽ ഭീതിയൊഴിഞ്ഞ് വരികയായിരുന്നു.
മണിയാർ പൊലീസ് ക്യാമ്പിൽ വനിതകൾ അടക്കം 150 പൊലീസുകാരാണ് ഉള്ളത്. ഇതിൽ 100 പേർ ഇന്നലെ ശബരിമല ഡ്യൂട്ടിക്ക് പോയി. അവശേഷിക്കുന്നത് നാൽപ്പതോളം വനിതാ പൊലീസുകാരാണ്. ഇവരുടെ കുടുംബങ്ങളാണ് ബാരക്കിൽ കഴിയുന്നത്. ഇതിൽ കൊച്ചുകുട്ടികളുമുണ്ട്. പട്ടാപ്പകൽ പോലും കടുവ ജനവാസമേഖലയിൽ ഇറങ്ങിയ സ്ഥിതിക്ക് ഇവിടം സുരക്ഷിതമല്ലെന്ന് തോന്നലാണ് പൊലീസുകാർക്ക് ആരും ക്വാർട്ടേഴ്സിന് പുറത്തേക്ക് ഇറങ്ങാൻ ധൈര്യം കാണിക്കുന്നില്ല.
പുരുഷ പൊലീസുകാർ അടക്കം ക്യാമ്പിലില്ലാത്തത് അരക്ഷിതാവസ്ഥ വർധിപ്പിക്കുന്നു. തുടർച്ചയായി കടുവ എത്തുന്നത് നാട്ടുകാർക്കും ബുദ്ധിമുട്ടാണ്. രണ്ടു വർഷം മുൻപ് ഈ മേഖലയിൽ ഒരു കടുവ എത്തിയിരുന്നു. പിന്നീട് അതിനെ ചത്ത നിലയിൽ കണ്ടെത്തി. മുള്ളൻ പന്നിയുടെ മുള്ള് തറച്ച് ആന്തരികാവയങ്ങൾക്ക് പരുക്കേറ്റാണ് അന്ന് കടുവ ചത്തത്. നിലവിൽ ഇവിടെ കണ്ട കടുവ ആരോഗ്യമുള്ളതാണ്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്