- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഗമണിൽ വിദ്യാർത്ഥി കൊക്കയിൽ വീണു; ഗർത്തത്തിലേക്ക് പതിക്കുന്നതിൽ നിന്നും രക്ഷയായതുകൊക്കയുടെ വശത്തെ തിട്ടയിൽ തങ്ങിനിന്നതിനാൽ ; ജീവനും തേടി നടന്നത് കിലോമീറ്ററോളം; ഒടുവിൽ സുരക്ഷിത കരങ്ങളിൽ; അത്ഭുത രക്ഷപ്പെടൽ ഇങ്ങനെ
ഈരാറ്റുപേട്ട: വാഗമൺ സന്ദർശനത്തിന് ശേഷം മടങ്ങുന്നതിനിടെ കൊക്കയിലേക്ക് വീണ വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. തമിഴ്‌നാട് കോയമ്പത്തൂർ ശരവണപ്പെട്ടി കുമാരഗുരു എൻജിനീയറിങ് കോളജ് മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥിയായ സഞ്ജയ് ആണ് അപകടത്തിൽപെട്ടത്.
വാഗമൺ കാരികാട് ഭാഗത്ത് ഞായറാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. കോളജിൽ നിന്ന് സഞ്ജയ് ഉൾപ്പെടെ 41 പേരടങ്ങിയ വിദ്യാർത്ഥി സംഘമാണ് കഴിഞ്ഞദിവസം വാഗമണ്ണിലെത്തിയത്. ഞായറാഴ്ച രാവിലെ സംഘം മടങ്ങുന്നതിനിടെ കാരികാട് ടോപ്പിൽ വാഹനം നിർത്തിയിരുന്നു. ഇതിനിടെ സഞ്ജയ് താഴേക്ക് വീഴുകയായിരുന്നു.
വീഴ്ചക്കിടെ കൊക്കയുടെ വശത്തെ തിട്ടയിൽ തങ്ങിനിന്നതിനാൽ വൻഗർത്തത്തിലേക്ക് പതിച്ചില്ല.ഇതോടെ രക്ഷപ്പെടാനുള്ള വഴി തേടി സഞ്ജയ് ഇവിടെനിന്ന് ഇറങ്ങി വിജനമായ പ്രദേശത്തുകൂടി നടന്നു.ഒരുകിലോമീറ്ററോളം ദുരമാണ് പരിക്കുമായി ഇയാൾ നടന്നത്.സംഭവമറിഞ്ഞ് ഈരാറ്റുപേട്ടയിൽനിന്ന് എത്തിയ അഗ്നിരക്ഷ സേനയും പൊലീസും തീക്കോയി പഞ്ചായത്ത് മെമ്പർ രതീഷും നാട്ടുകാരും നടത്തിയ തിരച്ചിലിൽ മണിക്കൂറുകൾക്കു ശേഷമാണ് ഒരു കിലോമീറ്റർ അകലെനിന്ന് ഇയാളെ കണ്ടെത്തി പുറത്തേക്ക് എത്തിച്ചത്.
കൊക്കയുടെ വശത്തെ തിട്ടയിൽ തങ്ങിനിന്നതാണ് സഞ്ജയ്ക്ക് രക്ഷയായതെന്ന് പൊലീസ് പറഞ്ഞു.രക്ഷപ്പെടാൻ സ്ഞ്ജയ് നടത്തിയ ശ്രമങ്ങളും പൊലീസ് മാധ്യമങ്ങളോട് വിശദീകരിച്ചു.നടുവിനും കാലിനും പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മറുനാടന് മലയാളി ബ്യൂറോ