- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; മുറിവുകൾ ഉണങ്ങിയെന്നും താൻ എന്ന തേനീച്ച ഇപ്പോൾ ചിത്രശലഭമായി മാറിയെന്നും പുതിയ പോസ്റ്റ്; അഭയാ ഹിരൺമയി സോഷ്യൽ മീഡിയയിൽ പോസ്റ്റീവ് ആകുമ്പോൾ
കൊച്ചി: സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ദാമ്പത്യ ജീവിതത്തിലാണ്. ഇതോടെ പഴയ പലതും ചർച്ചകളിലേക്ക് കടന്നുവന്നു. സോഷ്യൽ മീഡിയയിൽ വൻ വിമർശനം നേരിടുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദർ. ഭാര്യയെയും രണ്ടു മക്കളേയും ഉപേക്ഷിച്ച് ഗായിക അഭയ ഹിരൺമയിക്കൊപ്പം താമസം തുടങ്ങിയതോടെയാണ് ഗോപി സുന്ദർ വിവാദത്തിലകപ്പെട്ടത്. അഭയയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാൽ ഉടൻ ആരാധകരെത്തി അദ്ദേഹത്തെ വിമർശിക്കുമായിരുന്നു. വിമർശിച്ചവർക്കു വീണ്ടും തക്ക മറുപടിയും അന്ന് നൽകി ഗോപിസുന്ദർ. അഭയാ ഹിരൺമയിയും വിമർശകർക്ക് മറുപടി നൽകി. പക്ഷേ അതെല്ലാം വെറുതെയായി. ഈ തിരിച്ചറിവ് ഇന്ന് അഭയയ്ക്കുണ്ട്.
സമൂഹമാധ്യമങ്ങളിൽ വൈകാരികമായ കുറിപ്പ് പങ്കിട്ട് ഗായിക അഭയ ഹിരൺമയി തന്റെ തിരിച്ചു വരവ് പ്രഖ്യാപിക്കുകയാണ്. വേദനകളിൽ ചേർന്നു നിന്നവർക്കും ചേർത്തുപിടിച്ചവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് അഭയയുടെ കുറിപ്പ്. മുറിവുകൾ ഉണങ്ങിയെന്നും താൻ എന്ന തേനീച്ച ഇപ്പോൾ ചിത്രശലഭമായി മാറിയെന്നും അഭയ കുറിക്കുന്നു. മനോഹരമായ വാക്കുകളിലൂടെയാണ് തന്റെ മനസ്സ് സോഷ്യൽ മീഡിയയിൽ തുറക്കുന്നത്. മാറ്റത്തെ കുറിച്ചാണ് അഭയ വിശദീകരിക്കുന്നത്.
അഭയ ഹിരൺമയിയുടെ കുറിപ്പിന്റെ പൂർണരൂപം:
'ഈ ചിത്രം പോലെ ഫിൽട്ടർ ചെയ്യപ്പെടാത്ത നിറഞ്ഞ സ്‌നേഹം. എന്റെ പ്രിയപ്പെട്ടവരിൽ പലരോടും അവരുടെ പേരുകൾ ഉപയോഗിച്ച് എനിക്കു നന്ദി പറയണം. പക്ഷേ അത് ഇപ്പോൾ വേണ്ട. മുൻവിധിയില്ലാതെ, ചോദ്യങ്ങളില്ലാതെ എന്നെ ഹൃദയത്തോടു ചേർത്തു നിർത്തിയ ആ മനുഷ്യർ! എന്റെ നെറ്റിയിൽ ചുംബിച്ച് ഇനി വിഷമിക്കേണ്ട നിനക്കായി ഞാൻ ഇവിടെയുണ്ടെന്നു പറഞ്ഞവരോട്. എന്തിനും ഏതിനും എന്നോടൊപ്പം ചിരിക്കുന്ന എന്റെ കുടുംബത്തിന്. ഇതാണ് നിങ്ങൾക്കുള്ള ആ ചിത്രം. മുറിവുകൾ ഉണങ്ങുന്നു. കഠിനമായി ഞാൻ അധ്വാനിക്കുന്നുണ്ട്. ദിനം തോറും തിളങ്ങുന്നു. പുതിയ പുതിയ ചുവടുകൾ വയ്ക്കുന്നു. 14 വർഷത്തെ അനുഭവങ്ങളുമായി അഭിമാനത്തോടെ. ഈ തേനീച്ച ഒരു ചിത്രശലഭമായി മാറിയിരിക്കുന്നു'.
വർഷങ്ങൾക്ക് മുമ്പ് ഗായിക അഭയ ഹിരൺമയിക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദർ പങ്കുവച്ചതിനു താഴെ് മോശം പ്രതികരണമുണ്ടായത്. മേഘ ദേവൻ എന്ന അക്കൗണ്ടിൽ നിന്നുമാണ് കമന്റു വന്നത്. 'സെലിബ്രിറ്റികൾ വ്യഭിചരിച്ചാൽ അത് ലിവിങ് ടുഗെദർ, നേരെ മറിച്ചു സാധാരണക്കാർ ആണെങ്കിൽ അത് അവിഹിതം' എന്നായിരുന്നു കമന്റ്. ഇതിനോട് രൂക്ഷമായ ഭാഷയിലായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം. 12 വർഷം ഒരാളുമായി ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്. അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു' എന്നാണ് അദ്ദേഹം കുറിച്ചത്.
ഈ പോസ്റ്റ് വൈറലായതോടെ നിരവധി പേർ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. അഭയ ഹിരൺമയിയുടെ പിറന്നാളിനു ഗോപി സുന്ദർ പങ്കുവച്ച ചിത്രത്തിനു നേരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. 'ഗോപി സുന്ദറിന് ഓരോ മാസവും ഓരോ ഭാര്യ ആണോ' എന്നായിരുന്നു ടിനു രാജ് എന്ന അക്കൗണ്ടിൽ നിന്നും അന്ന് വന്ന കമന്റ്. വിമർശനങ്ങൾക്ക് ഗോപി സുന്ദർ കൊടുത്ത മറുപടി വൈറലായിരുന്നു.
നേരത്തെ അഭയക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചതിന് ഗോപി സുന്ദറെ പരിഹസിച്ച് ഭാര്യയായിരുന്ന പ്രിയയും രംഗത്ത് വന്നിരുന്നു. 9 ഇയേഴ്സ് ഓഫ് ടുഗദർനസ് എന്ന അടിക്കുറിപ്പോടെയാണ് അന്ന് ഗോപി സുന്ദർ ചിത്രം പങ്കുവച്ചത്. അന്ന് അഭയ ഗോപി സുന്ദറിന്റെ ഭാര്യയെന്ന് തെറ്റിദ്ധരിച്ച് വിവാഹാശംസകളുമായി നിരവധി പേർ രംഗത്ത് വരികയും ചെയ്തിരുന്നു. ഈ ചിത്രത്തിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് പ്രിയ അന്ന് ഫേസ്‌ബുക്ക് കുറിപ്പിട്ടത്.
'ചിലർ ചില കാര്യംങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്. ഇത് സത്യമാണോ എന്നറിയില്ല. എന്തായാലും ഇതുവരെ ഇക്കാര്യം കോടതിയിൽ അറിയിച്ചിരുന്നില്ല. എങ്കിലും ചിലരെ ഇത്രയും വർഷം കൂടെ നിർത്തിയതിന് അഭിനന്ദനങ്ങൾ...' എന്നായിരുന്നു പ്രിയ അന്ന് കുറിച്ചത്. പിന്നീട് വിവാഹ മോചനം നേടിയെന്നാണ് സൂചന.
ഗോപി സുന്ദറുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് അഭയ ഹിരൺമയിയും രംഗത്ത് വന്നിരുന്നു. 2019ലായിരുന്നു ഇത്. 2008 മുതൽ താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്നു വെളിപ്പെടുത്തി ഗായിക ഫേസ്‌ബുക്ക് പോസ്റ്റിലൂടെ. പ്രണയദിനത്തോടനുബന്ധിച്ച് ഗോപി സുന്ദറിനൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഗായികയുടെ പോസ്റ്റ്. ഈ ബന്ധത്തിന് എന്തു സംഭവിച്ചുവെന്നതും ആർക്കും അറിയാത്ത ചോദ്യമാണ്. അമൃതാ സുരേഷും ഗോപീസുന്ദറും ഇന്ന് ദമ്പതികളാണ്.
2019ൽ അഭയ ഹിരൺമയി ഇട്ട പോസ്റ്റിന്റെ ഉള്ളടക്കം
2008 മുതൽ 2019 വരെ.. ഞങ്ങളൊന്നിച്ച് പൊതുയിടങ്ങളിൽ ഒരുപാടു തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും തങ്ങളുടെ ബന്ധത്തെ പറ്റി പരസ്യ പ്രസ്താവന ഞാൻ നടത്തിയിട്ടില്ല. അതെ, വിവാഹിതനായ ഒരു പുരുഷനുമായി (വിവാഹം എന്നത് അയാൾ നിയമപരമായി അകപ്പെട്ട ഒന്ന്) നിയമപരമായി വിവാഹിതനായ ആ വ്യക്തിയുമായും ഞാനും എട്ടു വർഷമായി ഒരുമിച്ചു ജീവിക്കുകയാണ്.ഞാൻ മുൻപ് വിവാഹം കഴിച്ചിട്ടില്ല. ഞങ്ങൾ തമ്മിൽ 12 വയസ്സിന്റെ വ്യത്യാസവും ഉണ്ട്.
അതെ അദ്ദേഹത്തിനു മുമ്പിൽ ഞാൻ തീരെ ചെറുതാണ്.. ഞങ്ങൾ തമ്മിൽ ഒരുപാടു വ്യത്യാസങ്ങളുണ്ടെങ്കിലും സന്തോഷത്തോടെ ഒന്നിച്ചു ജീവിക്കുന്നു.. മഞ്ഞപ്പത്രങ്ങൾക്ക് എന്നെ കാമുകിയെന്നോ കുലസ്ത്രീയെന്നോ വിളിക്കാം.. ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നും വിളിക്കാം..
ഒളിച്ചോട്ടങ്ങൾ മടുത്തു.. ഇനി പേടിക്കാൻ വയ്യ.. അതു കൊണ്ട് ഈ വിധി എന്റെ പേജിലും ഗോപി സുന്ദറിന്റെ ഔദ്യോഗിക പേജിലും പോസ്റ്റു ചെയ്തിട്ടുണ്ട്. ഇവിടെ പോസ്റ്റ് ചെയ്യപ്പെടാൻ പോകുന്ന പൊങ്കാലകൾക്ക് സ്വാഗതം.. എന്തായാലും ആറ്റുകാൽ പൊങ്കാലയല്ലേ.. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം.
മറുനാടന് മലയാളി ബ്യൂറോ