തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ രണ്ട് ചാനലുകളെ വിളിച്ചു വരുത്തിയ ശേഷം ഗെറ്റ് ഔട്ട് അടിച്ച നടപടി വലിയ തോതിൽ ചർച്ചയായിരുന്നു. ഈ സംഭവത്തിൽ കടുത്ത എതിർപ്പാണ് കേരളത്തിലെ വിവിധ കോണുകളിൽ നിന്നും ഉയർന്നത്. ഈ സംഭവത്തിൽ ഇന്ന് കേരളാ പത്രപ്രവർത്തക യൂണിയൻ മാർച്ച് അടക്കം സംഘടിപ്പിച്ചു കൊണ്ടു രംഗത്തുന്നു. ഗവർണറുടെ നടപടി ഫാസിസം എന്ന് വിശേഷിപ്പിക്കുമ്പോൾ തന്നെ ഇന്നലെ ചാനൽ ചർച്ചകളിൽ മുഖ്യമന്ത്രി പിണറായി വിജയനും വിവാദത്തിലായി. കാരണം ഗവർണറുടെ ഗെറ്റ് ഔട്ടിനൊപ്പം ഇന്നലെ ചർച്ച ആയത് പിണറായിയുടെ കടക്ക് പുറത്ത് ആയിരുന്നു.

മാതൃഭൂമി ന്യൂസ് ചാനലിലെ എഡിറ്റേഴ്‌സ് അവറിൽ അഭിലാഷ് മോഹൻ നയിച്ച ചർച്ചയിലും ഗവർണറുടെ നടപടിയാണ് വിഷയമായിരുന്നത്. ജോൺ ബ്രിട്ടാസ് എം പിയും ബി ഗോപാലകൃഷ്ണനും ചർച്ചയിൽ പങ്കെടുത്തിരുന്നു. ഇവർക്കൊപ്പം കോൺഗ്രസിൽ നിന്നും അബിൻ വർക്കിയും പങ്കെടുത്തു. ഗവർണറുടെ നടപടിയെ ശുദ്ധഫാസിസം എന്നു വിശേഷിപ്പിച്ചു കൊണ്ടു തന്നെയാണ് അബിൻ ചർച്ചയിൽ നിലപാട് അറിയിച്ചത്. അതേസമയം ഇപ്പോൾ ഗവർണറെ തള്ളിപ്പറയുന്നവരുടെ പൊള്ളത്തരവും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ജോൺ ബ്രിട്ടാസിന് പോലും ഉത്തരംമുട്ടുന്ന അവസ്ഥയാണ് ഉണ്ടായത്.

മുഖ്യമന്ത്രിയുടെ ഗെറ്റ് ഔട്ട് എന്നത് ഓർമ്മിപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായിരുന്നു എന്നതും അബിൻ വർക്കി ചൂണ്ടിക്കാട്ടി. കൂടാതെ ബിജെപിയുടെ നയവും ബിജെപി നയവും ഒരുപോലെ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി ഗോഡി മീഡിയയെ വളർത്തി. കേരളത്തിൽ അതിന് സാധിക്കാതെ പോയതാണ്. സെക്രട്ടറിയേറ്റിൽ മാധ്യമ പ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയതും അബിൻ എടുത്തു പറഞ്ഞു. വിനു വി ജോണിനെ സിപിഎം വിലക്കിയതും എടുത്തു പറഞ്ഞു കൊണ്ട് ശുദ്ധഫാസിസമാണ് ഇതെന്നാണ് അബിൻ വ്യക്തമാക്കിയത്.

ഗവർണറെ ഉപരോധിക്കാനുള്ള തീരുമാനത്തിൽ നിന്നും എന്തുകൊണ്ടു പിറകോട്ടു പേകേണ്ടി വന്നുവെന്നും അബിൻ ചോദിച്ചു. എന്തുകൊണ്ടാണ് വിനു വി ജോണിനെതിരെ കള്ളക്കേസ് എടുത്തപ്പോൾ എന്തു നടപടി ഉണ്ടായി എന്നും അദ്ദേഹം ചോദിച്ചു. ഇതിനെതിരെ ആരും പ്രതികരിച്ചു കണ്ടില്ലെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. രണ്ടും പേരും ഫാസിസവും ജനാധിപത്യ വിരുദ്ധവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണറുടെ നടപടിയും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് അടിയന്തരാവസ്ഥ അടക്കം പരാമർശിച്ചാിയരുന്നു ബ്രിട്ടാസ് മറുപടി നൽകിയതും.

എന്നാൽ തന്റെ ഊഴം ജോൺ ബ്രിട്ടാസിന് അൽഷിമേഴ്‌സാണെന്നും പറഞ്ഞായിരുന്നു അബിന്റെ മറുപടി0. കെ എം ബഷീറിന്റെ കാര്യത്തിലും വിനുവിന്റെ കാര്യത്തിലും ബ്രിട്ടാസ് ഒന്നും മിണ്ടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീറാം വെങ്കിട്ടരാമന് വേണ്ടി പൊലീസ് അട്ടിമറിച്ച കേസിനെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. ബംഗാളിലെ ചരിത്രത്തെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. നന്ദിഗ്രാമിൽ റിപ്പോർട്ടിന് പോയ മാധ്യമ പ്രവർത്തകരെ നേരിട്ട നടപടി അടക്കം ചൂണ്ടിക്കാട്ടി. അമേരിക്കൻ കരടി കാർട്ടൂർ ചൈനയിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകിയിരുന്നില്ല. പിണറായി കേരളത്തിൽ മാധ്യമ വിലക്ക് ഏർപ്പെടുത്തിയപ്പോൾ അതിനെ ചെറുത്തു തോൽപ്പിച്ചത് പ്രതിഷേധിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടറിയേറ്റിൽ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയപ്പോൾ ബ്രിട്ടാസ് പ്രതികരിച്ചിരുന്നില്ലെന്നും അബിൻ വർക്കി ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാവിന്റെ ചോദ്യങ്ങളിൽ ഉത്തരംമുട്ടിയ അവസ്ഥയാണ് ബ്രിട്ടാസിന് ഉണ്ടായത്.