- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട് വിട്ടലഞ്ഞത് 12 വര്‍ഷം; അന്‍പില്ലം തണലായതോടെ അപൂര്‍വമായ രക്ഷപെടലും! ഒടുവില്‍ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമം മുഴുവന്‍ എത്തി ആ മകനെ വീണ്ടെടുക്കാന്‍; അറിയാതെ പോകരുത് തെങ്കാശിയിലെ മലയാളി ഫാദര്‍ രാജേഷും സംഘവും ഉത്തര്‍പ്രദേശിലെ കൃഷ്ണന്‍ പുതുജീവിതം ഒരുക്കിയ കഥ
തെങ്കാശിയിലെ മലയാളി ഫാദര്‍ രാജേഷും സംഘവും ഉത്തര്‍പ്രദേശിലെ കൃഷ്ണന്‍ പുതജീവിതം ഒരുക്കിയ കഥ
തിരുവനന്തപുരം: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ നടത്തുന്ന മിഷിണറി പ്രവര്‍ത്തനത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവര്‍ ചെയ്യുന്ന യഥാര്‍ത്ഥ സേവനങ്ങളുടെ കഥകള്‍ പുറത്തുവന്നിരുന്നു. ആരും നോക്കാനില്ലാതെ അശരണരായവര്‍ക്ക് വേണ്ടി കന്യാസ്ത്രീ സമൂഹം എങ്ങനെയാണ് കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വിവരങ്ങള്‍ മറുനാടനും റിപ്പോര്‍ട്ടു ചെയ്തിരുന്നു. മിഷിണറി പ്രവര്‍ത്തനം എന്നാല്‍ അത് മതപരിവര്‍ത്തനമല്ല, മറിച്ച് നിസ്വാര്‍ത്ഥമായ സേവനമാണെന്നതാണ് വസ്തുത. അത് ലോകത്തോടു അഭിമാനത്തോടെ പറയാന്‍ കഴിയുന്ന ഒരു മിഷിണറി പ്രവര്‍ത്തനമാണ് തെങ്കാശിയിലെ അന്‍പില്ലം എന്ന സ്ഥാപനത്തിന്റെ അമരക്കാരനായ മലയാളി വൈദികന്‍ രാജേഷ്. ഇദ്ദേഹവും സംഘവും സമൂഹത്തില്‍ അലഞ്ഞു തിരിയുന്നവരെ കണ്ടെത്തി ശുശ്രൂഷിച്ചു ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന പ്രവര്‍ത്തനത്തില്‍ സജീവമായവരാണ്. ഇവരുടെ ലോകം അറിയേണ്ടുന്ന നിസ്വാര്‍ഥമായ പ്രവര്‍ത്തനത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
12 വര്‍ഷം വീടുവിട്ടലഞ്ഞ ആളെ തിരികെ അവരുടെ സ്വന്തക്കാരില്‍ എത്തിക്കാന്‍ രാജേഷ് അച്ചനും സംഘത്തിനും സാധിച്ചു. അന്‍പില്ലം എന്ന സ്ഥാപനം തണല്‍ വിരിച്ചു നിന്നത് കൃഷ്ണന്‍ എന്നയാള്‍ക്കാണ്. ഉത്തര്‍പ്രദേശ് സ്വദേശിയായ കൃഷ്ണനെ തെങ്കാശിയില്‍ വെച്ചാണ് കണ്ടെത്തിയത്. 2019ല്‍ ജനുവരിയില്‍ തെങ്കാശിയില്‍ വെച്ച് കൃഷ്ണനെ രാജേഷ് അച്ചന്‍ കണ്ടെത്തുന്നത്. പലതവണ അലഞ്ഞു തിരഞ്ഞു നടക്കുന്നത് കണ്ട രാജേഷ് തെങ്കാശിയിലെ അല്‍പില്ലത്തില്‍ എത്തിക്കുകയായിരുന്നു.
മാനസികനില തെറ്റിയ നിലയിലായിരുന്നു കൃഷ്ണന്‍ അന്ന്. ഏത് ഭാഷയാണ് സംസാരിക്കുന്നതെന്ന് പോലും രാജേഷ് അച്ചന് മനസിലായില്ല. പിന്നീടാണ് സംസാരിക്കുന്നത് ഹിന്ദി ഭാഷണയാണെന്ന് പോലും മനസ്സിലായത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്വന്തം സ്ഥലപ്പേര് കട്‌ല എന്നാണെന്ന് മനസ്സിലായി. യുപിയിലെ ബദായു ജില്ലയിലായിരുന്നു ഈ ഈഗ്രാമം. മഥുരയില്‍ നിന്നും 200 കിലോമീറ്ററോളം ഉള്ളിലായുള്ള പ്രദേശം. ഇവിടെ അന്വേഷിച്ചെത്തിയ രാജേഷ് അച്ചനും സംഘവും നിരവധി ഗ്രാമങ്ങള്‍ കറഞ്ഞി കൃഷ്ണന്റെ ചിത്രം കാണിച്ചപ്പോഴാണ് ഒടുനില്‍ ഒരു ഗ്രാമവാസികള്‍ ആളെ തിരിച്ചറിഞ്ഞത്. ഈ നാട്ടില്‍ നിന്നും പോയ ആളാണെന്ന് വ്യക്തമായി. ആ ഗ്രാമം മുഴുവന്‍ ആ യുവാവിനായി അന്വേഷിക്കുകയായിരുന്നു.
യാദവ കുലത്തില്‍ പെട്ടവരയിരുന്നു കൃഷ്ണന്റെ വീട്ടുകാര്‍. ഇവര്‍ ഗ്രാമത്തോടെ സിഖ് സമുദായതതിലേക്ക് പരിവര്‍ത്തനം നടത്തിയവരായിരുന്നു. കൈവിട്ടുപോയ സന്താനം ജീവിച്ചിരിപ്പുണ്ട് എന്ന് മനസ്സിലായതിന്റെ സന്തോഷത്തിലായിരുന്നു ഇവര്‍. അവന്റെ അമ്മ മരിച്ചതും മകനെ കാണാന്‍ കഴിയാത്ത വിഷമത്താലായിരുന്നു എന്നും മനസ്സിലാക്കി. അച്ചനും സംഘവും കാണിച്ച ചിത്രങ്ങളില്‍ നിന്നുമാണ് അവര്‍ കൃഷ്ണനെ തിരിച്ചറിഞ്ഞത്. ഈ കുടുംബം ഗ്രാമത്തിന്റെ മകനെ വീണ്ടെടുക്കാനായി തെങ്കാശിയില്‍ എത്തുകയാണ് ഉണ്ടായത്. കൊല്ലത്തു നിന്നും കേരളാ എക്‌സ്പ്രസില്‍ ഇന്ന് ഇവര്‍ യാത്രയായി. അവരുടെ സിഖ് ഗ്രാമമുഖ്യന്‍ അടക്കമുള്ള ഒരു ഗ്രാമം മുഴുവന്‍ കൃഷ്ണനെ തിരികെ കൊണ്ടുപോകാന്‍ എത്തിയിരുന്നു. സിഖ് വേഷവിധാനങ്ങളും കത്തി അടക്കം ചിഹ്നങ്ങളും സഹിതമാണ് ആ ഗ്രാമം തെങ്കാശിയിലെ അന്‍പില്ലത്തില്‍ എത്തിയത്.
12 വര്‍ഷം മുമ്പ് നഷ്ടമായെന്ന് കരുതിയ ബാലനെ വളരെ സന്തോഷത്തോടെയാണ് ആ കുടുംബം തിരികെ കൊണ്ടു പോയത്. മാനസിക രോഗത്തിന്റെ പിടിയിലാണ് അന്‍പില്ലത്തില്‍ ആ ബാലനെ എത്തിച്ചിരുന്നത്. അവന് നല്ല ആരോഗ്യം ഉള്ളതിനാല്‍ തന്നെ മാനസിക രോഗം ഇളകുമ്പോഴത്തേക്ക് അവന്‍ നിയന്ത്രിക്കാന്‍ വളരെ പടപ്പാട്ട് വേണ്ടി വന്നു എന്നാണ് രാജേഷ് അച്ചന്‍ പറയുന്നത്.
അവന്‍ ഒന്ന് കൈവീശുമ്പോള്‍ തന്നെ രണ്ടുമൂന്ന് സ്റ്റാഫ് ഒക്കെ വീഴുമായിരുന്നു സിസ്റ്റേഴ്‌സിനും അച്ഛന്മാര്‍ക്കും ഒക്കെ പലപ്പോഴും അവന്റെ നടിയൊക്കെ കിട്ടിയിട്ടുണ്ട് പക്ഷേ അവന്റെ രോഗം നിയന്ത്രണവിധേയമാവുമ്പോഴേക്കും അവന്‍ എല്ലാവരോടും മാപ്പ് പറയുകയും പ്രത്യേകിച്ച് എന്നോട് മാപ്പ് പറയുകയും ചെയ്തിരുന്നു. കൃഷ്ണന്റെ പുതുജീവിതം അന്‍പ് ഇല്ലത്തിന് പറയാനുള്ള കഥകളില്‍ ചെറിയൊരു ഭാഗം മത്രമാണ്. തെങ്കാശിക്ക് പുറമേ കോയമ്പത്തൂര്‍, തിരുവല്‍വേലി, രാജപാളയം തുടങ്ങിയ സ്ഥലങ്ങളിലും അന്‍പില്ലത്തിന്റെ അശരണ കേന്ദ്രങ്ങളുണ്ട്.
വിദേശ ഫണ്ട് സ്വീകരിക്കാതെ സുമനസുകളുടെ സഹായം തേടിയാണ് ഈ സ്ഥാപനങ്ങള്‍ മുന്നോട്ടു പോകുന്നത്. കോയമ്പത്തൂരില്‍ ആയിരത്തിലേറെ അന്തേവാസികളാണ് ഈ സ്ഥാപനത്തിലുള്ളത്. തെരുവില്‍ നിന്നും കണ്ടെത്തി അന്‍പില്ലത്തില്‍ സംരക്ഷിക്കുന്നത് കൂടാതെ തെരുവില്‍ താമസിക്കുന്നവര്‍ക്കും ഭക്ഷണവും മരുന്നുകളും എത്തിക്കുന്നുണ്ട്. ചങ്ങനാശ്ശേരി സ്വദേശിയാണ് ഫാദര്‍ രാജേഷ്. സഹായം അഭ്യാര്‍ഥിച്ചു സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് അദ്ദേഹ വ്യക്തമാക്കുന്നത്.