- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം സി റോഡിൽ അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇന്നോവ, ബുള്ളറ്റ് ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; തീ പിടിച്ച ബുള്ളറ്റ് പൂർണമായി കത്തി നശിച്ചു; യാത്രക്കാരന് ഗുരുതരപരുക്ക്; കാറിനുള്ളിൽ മദ്യക്കുപ്പികൾ കണ്ടെത്തി
പന്തളം: എംസി റോഡിൽ ഇന്നോവ കാർ ഇടിച്ച് തെറിപ്പിച്ച ബുള്ളറ്റ് ബൈക്ക് പൂർണമായി കത്തി നശിച്ചു. ബൈക്ക് ഓടിച്ചിരുന്ന യുവാവിന് ഗുരുതര പരുക്ക്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ എം.സി റോഡിൽ കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം.
ബുള്ളറ്റ് ഓടിച്ചിരുന്ന തൃക്കൊടിത്താനം കിഴക്കേ മുറി പായിക്കാട്ട് ശ്രീഭദ്രയിൽ ശ്രീഹരി (24)യെ ഗുരുതര പരുക്കുകളോടെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന ഏറ്റുമാനൂർ മൂല്ലൂർ വീട്ടിൽ എം ടി അജയൻ (39) പരുക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്നോവ കാർ മുന്നേ പോയ വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ എതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നുവെന്ന് പറയുന്നു.'
അപകടത്തെ തുടർന്ന് ബുള്ളറ്റ് പൂർണമായും കത്തി നശിച്ചു. തിരുവനന്തപുരത്തു നിന്നും ഏറ്റുമാനൂരിലേക്ക് വരികയായിരുന്ന അജയൻ ഓടിച്ചിരുന്ന ഇന്നോവ കാർ ബുള്ളറ്റ് ഇടിച്ച ശേഷം നിയന്ത്രണം വിട്ട് സമീപത്തെ ഓടയിലേക്ക് ഇടിച്ചു കയറി.
പന്തളം ഭാഗത്തേക്ക് വരികയായിരുന്നു ശ്രീഹരി. കാറിന്റെ ഉള്ളിൽ നിന്നും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് എം. സി റോഡിൽ മണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടായി.
അടൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സി. രജികുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഓ രാമചന്ദ്രൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാരായ പ്രദീപ്, അരുൺജിത്ത്, ശ്രീജിത്ത്, മുഹമ്മദ്, സുരേഷ്, എച്ച്.ജി അനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനം നടത്തി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്