- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോരുവഴി മലനടയിലെ കെട്ടുകാഴ്ച കണ്ടു മടങ്ങിയ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് കാർ പാഞ്ഞു കയറി; പത്തനാപുരം സ്വദേശി മരിച്ചു; രണ്ടു പേർക്ക് പരുക്ക്; കാറിലുണ്ടായിരുന്നത് രണ്ടു വീതം സ്ത്രീകളും പുരുഷന്മാരും; ഇവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ
കടമ്പനാട്: നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു. പത്തനാപുരം മാലൂർ കൊല്ലാറക്കുഴിയിൽ സുനിൽകുമാർ (37) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേർക്കാണ് പരുക്ക്.
കടമ്പനാട്-ഏഴംകുളം മിനി ഹൈവേയിൽ കടമ്പനാട് വേമ്പനാട്ടഴികത്ത് മുക്കിൽ വെള്ളിയാഴ്ച രാത്രി 7.50 നായിരുന്നു അപകടം. പോരുവഴി മലനട അമ്പലത്തിലെ കെട്ടുകാഴ്ച കണ്ടു മടങ്ങിയവരാണ് അപകടത്തിപ്പെട്ടത്. കാറിനുള്ളിൽ രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരും ആണുണ്ടായിരുന്നത്. ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
അപകടം നടന്നതിന് പിന്നാലെ സ്ത്രീകളിൽ ഒരാൾ സ്ഥലം വിട്ടു. ഇവരെ പിന്നീട് പൊലീസ് കണ്ടെത്തി. ഇടതു പാർട്ടിയുടെ യുവജനസംഘടനയുടെ നേതാക്കളായ പെരിങ്ങനാട് സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്ന് പറയുന്നു. കേസ് ലഘൂകരിക്കാൻ പൊലീസിന് മേൽ സമ്മർദം ഉണ്ടായിരുന്നുവെന്ന് പറയുന്നു. പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്ക് നാട്ടുകാർ വിവരം അറിയിച്ചതിന് ശേഷമാണ് കാറിൽ വന്ന നാലു പേരെയും ഏനാത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്