- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴയിൽ നിയന്ത്രണം വിട്ട കാർ കടവരാന്തയിലേക്ക് പാഞ്ഞു കയറി; സുഹൃത്തിനെ കാത്തു നിന്നിരുന്ന യുവാവ് കാറിടിച്ച് മരിച്ചു; സംഭവം കുളനട മാന്തുകയിൽ
പന്തളം: കനത്ത മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ കടവരാന്തയിലേക്ക് പാഞ്ഞു കയറി. സുഹൃത്തിനെ കാത്തു നിൽക്കുകയായിരുന്ന യുവാവ് കാറിടിച്ച് മരിച്ചു. കുരമ്പാല പാലാ മുരുപ്പേൽ പരേതനായ ചിന്നത്തമ്പിയുടെ മകൻ സി.രാജൻ (അയ്യപ്പൻ 40 ) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 11 ന് എം.സി റോഡിൽ കുളനട മാന്തുക ജങ്ഷനിൽ ആയിരുന്നു അപകടം. എ.സി മെക്കാനിക്ക് ആയ സുഹൃത്തിനോടൊപ്പം ജോലിക്ക് സഹായിക്കാൻ മാന്തുകയിലെ വീട്ടിലെത്തിയതായിരുന്നു. സുഹൃത്ത് പണം വാങ്ങുന്നതിനായി വീടിനുള്ളിലേക്ക് കയറിയപ്പോൾ കടവരാന്തയിൽ കാത്തു നിന്ന രാജനെ നേരെ കാറിടിച്ചു കയറുകയായിരുന്നു.
കൊട്ടാരക്കരയിൽ നിന്നും മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്നു കാർ മഴയിൽ നിയന്ത്രണം നഷ്ടമായിട്ടാണ് കടയിലേക്ക് പാഞ്ഞു കയറിയത്. രാജനെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചയായിരുന്നു മരണം സംഭവിച്ചത്. തമിഴ്‌നാട് സ്വദേശിയായ രാജൻ വർഷങ്ങളായി പന്തളത്ത് വിവിധ ജോലികൾ ചെയ്തു വരികയായിരുന്നു. ഭാര്യ: ഉഷ. മക്കൾ: കാവ്യ ശ്രീ, കൗശിക്ക് രാജ്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്