അടൂർ: പിതാവ് മരിച്ചു ഒരു വർഷം തികയും മുൻപേ മകൻ ബെക്ക് അപകടത്തിൽ മരിച്ചു. പന്തളം പെരുമ്പുളിക്കൽ ശ്രീനിലയത്തിൽ അഭിരാം ആണ് മരിച്ചത്. 21 വയസ്സായിരുന്നു. മിത്രപുരം മാർ ക്രിസോസ്റ്റം കോളേജിയെ ബികോം മൂന്നാം വർഷ വിദ്യാർത്ഥിയാണ്. കോളേജിൽ നിന്നു വീട്ടിലേക്ക് ബൈക്കിൽ പോയ അഭിറാം കാറിനെ ഓവർടേക്ക് ചെയ്യുമ്പോൾ എം സി റോഡിൽ പറന്തലിൽ ആയിരുന്നു അപകടം.

നിർത്താതെ പോയ കാർ ഡ്രൈവർ പിന്നീട് പന്തളം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പരുക്കേറ്റ അഭിരാമിനെ പന്തളത്തെ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. അഭിരാമിന്റെ പിതാവ് ശ്രീകുമാർ അടുത്തിടെയാണ് മരിച്ചത്. കോളജിലെ സഹപാഠികളുടെ കൺമുന്നിൽ ആയിരുന്നു അപകടം. വൈകിട്ട് നാലിന് എംസി റോഡിൽ മിത്രപുരത്താണ് അപകടം.

കോളജ് വിട്ട ശേഷം റോഡരികിലെ ചായക്കടയിൽ നിന്ന് ചായ കുടിച്ച് വീട്ടിലേക്ക് പോകാൻ തന്റെ യമഹ ബൈക്കിൽ റോഡിലേക്ക് ഇറങ്ങിയ അഭിരാമിനെ പിന്നിൽ നിന്ന് വന്ന മാരുതി സ്വിഫ്ട് കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് അടൂർ ഭാഗത്തേക്ക് ലോഡുമായി വന്ന ടെമ്പോ വാനിന്റെ പിൻഭാഗത്ത് ചെന്നിടിച്ചു. ഗുരുതരമായി പരുക്കേറ്റ അഭിരാമിനെ പന്തളം സിഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

അമ്മ : ഭദ്ര , സഹോദരി ആര്യ

അപകടമുണ്ടാക്കിയതിന് ശേഷം നിർത്താതെ പന്തളം ഭാഗത്തേക്ക് പാഞ്ഞ സ്വിഫ്ട് കാർ പൊലീസ് അവിടെ വച്ച് പിടികൂടി സ്റ്റേഷനിലെത്തിച്ചു. വെണ്ണിക്കുളം സ്വദേശിയായ പാസ്റ്റർ ബ്ലസൻ ആണ് വാഹനം ഓടിച്ചിരുന്നത്. ഇയാൾ നിലവിൽ കൊട്ടാരക്കരയാണ് താമസം.