- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു
കണ്ണൂർ : കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം. ചെറുകുന്ന് പുന്നച്ചേരിയിലാണ് സംഭവം.
കാർ യാത്രികരാണ് മരിച്ച അഞ്ച് പേരും. ഒരു കുട്ടിയും ഒരു സ്ത്രീയും മൂന്നു പുരുഷന്മാരുമായിരുന്നു കാറിലുണ്ടായിരുന്നത്. നാലുപേർ തൽക്ഷണം മരിച്ചു. പരുക്കേറ്റ 12 വയസ്സുകാരനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുന്നച്ചേരി പെട്രോൾ പമ്പിനു സമീപം തിങ്കളാഴ്ച രാത്രി 10.15ഓടെയാണ് സംഭവം.
കാർ വെട്ടിപ്പൊളിച്ച് ഇവരെ പുറത്തെടുക്കുന്നതും വൈകി. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച അഞ്ചു പേരും കാസർകോട് സ്വദേശികളാണ്. കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59) എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു സ്ത്രീയെയും 12 വസ്സുകാരനെയും മറ്റൊരു പുരുഷനെയുമാണ് ഇനി തിരിച്ചറിയാനുള്ളത്.
കണ്ണൂർ ഭാഗത്തുനിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന ലോറിയുമാണ് അപകടത്തിൽപെട്ടത്. കാറിൽ പിന്നിലുണ്ടായിരുന്ന ലോറി ഇടിച്ച് നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന ഗ്യാസ് സിലിണ്ടറുമായി പോകുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. കോഴിക്കോട് ഹോസ്റ്റലിൽനിന്നു പഠിക്കുന്ന കുട്ടിയെ കണ്ടു വരികയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടതെന്നാണു വിവരം.