- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
37 ലക്ഷത്തിന്റെ കരാര്‍ ഒപ്പിടുന്നത് 2019ല്‍; 25 ലക്ഷം വായ്പ; 2013ല്‍ കൈമാറി; നാലു വര്‍ഷം താമസിച്ച ശേഷം 65 ലക്ഷത്തിന് ഫ്‌ലാറ്റ് വില്‍ക്കുന്നത് 2016ല്‍; 32 ലക്ഷ വ്യത്യാസം എട്ടു കൊല്ലത്തെ മൂല്യ ഉയര്‍ച്ച; കോണ്ടൂരിലും എല്ലാം കിറു കൃത്യം; രജിസ്ട്രേഷന് വൈകിയത് 'അന്വറിസമായി'; കുറവന്‍കോണത്തെ പുകമറ എഡിജിപി അജിത് കുമാര്‍ തകര്‍ത്തത് ഈ ന്യായത്തില്‍
തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരേ പ്രധാനമായും നാല് അഴിമതി ആരോപണമാണ് പിവി അന്‍വര്‍ ഉന്നയിച്ചത്. ഇതില്‍ പ്രധാനം കവടിയാറിലെ വീട് വയ്പ്പായിരുന്നു. ഈ വസ്തു വളരെ നേരത്തെ വാങ്ങിയതാണെന്നും ലോണെടുത്താണ് വീട് പണിയുന്നതെന്നും അപ്പോള്‍ തന്നെ വ്യക്തമായിരുന്നു. ഇതിനൊപ്പം മരം മുറി അഴിമതി. അത് അജിത് കുമാര്‍ അറിഞ്ഞു കാണാന്‍ പോലും സാധ്യതയില്ലാ അഴിമതി ആരോപണമായിരുന്നു. ഇതിനൊപ്പമാണ് മറുനാടന്‍ മലയാളിയുമായി ബന്ധപ്പെട്ട ഒന്നരക്കോടി. ഒരു അടിസ്ഥാനവുമില്ലാത്ത ഈ ആരോപണത്തില്‍ അജിത് കുമാറിനെ ഒന്നും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ പരസ്യ പ്രതികരണം മുഖ്യമന്ത്രി നടത്തി. എന്നാല്‍ തന്റെ ഭാഗം അജിത് കുമാര്‍ പരസ്യമായി പറഞ്ഞിരുന്നില്ല. ഇതോടെ കുറവന്‍കോണത്തെ കോണ്ടൂര്‍ ബില്‍ഡേഴ്‌സിന്റെ ഫ്‌ളാറ്റ് വിവാദം പലവിധ സംശയങ്ങളായി. രേഖകള്‍ സഹിതം അജിത് കുമാറിനെതിരെ അന്‍വര്‍ ആഞ്ഞടിച്ചു. പക്ഷേ അതും പാളുകയാണ്. ഈ ആരോപണത്തിലും കാര്യമൊന്നുമില്ലെന്ന് വിജിലന്‍സ് കണ്ടെത്തുകയാണ്. വിജിലന്‍സിന്റെ വിശദീകരണം ഒറ്റ നോട്ടത്തില്‍ തന്നെ തെളിയിക്കുന്നത് പലതും ഒളിച്ചു വച്ചായിരുന്നു അന്‍വറിന്റെ ആരോപണം എന്ന് തന്നെയാണ്.
'എഡിജിപി കവടിയാറില്‍ 33.8 ലക്ഷം രൂപ നല്‍കി 2016 ഫെബ്രുവരിയില്‍ സ്വന്തം പേരില്‍ ഫ്ളാറ്റ് വാങ്ങി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇത് വാങ്ങുന്നത്. പത്ത് ദിവസം കഴിഞ്ഞ് ഇത് വില്‍ക്കുകയാണ്. 33 ലക്ഷം രൂപയക്ക് വാങ്ങിയ പ്രോപ്പര്‍ട്ടി വില്‍ക്കുന്നത് 65 ലക്ഷം രൂപയ്ക്ക്. ഇരട്ടി വിലക്ക്. എവിടെ നിന്ന് കിട്ടി ഈ പണം. ഇത് കൈക്കൂലിയായി സോളാര്‍ കേസ് അട്ടിമറിക്കാന്‍ കിട്ടിയ പണമാണ്' അന്‍വര്‍ ആരോപിച്ചിരുന്നു. ഇത്തരത്തില്‍ 32 ലക്ഷം രൂപ വൈറ്റായി. എഡിജിപി കൈക്കൂലി വാങ്ങി ഫ്ളാറ്റുകള്‍ വാങ്ങുകയാണെന്നും അന്‍വര്‍ പറഞ്ഞു. രജിസ്ട്രേഷന്റെ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ മാത്രം 4.7 ലക്ഷം രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. ഇത് അധികാരദുര്‍വിനിയോഗത്തില്‍ വരുന്നതാണ്. വിജിലന്‍സ് അന്വേഷിക്കേണ്ടതാണെന്നായിരുന്നു അന്‍വറിന്റെ നിലപാട്. ഈ അരോപണം ഉന്നയിക്കുമ്പോഴും ഇടതുപക്ഷത്തായിരുന്നു അന്‍വര്‍. അതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനവും അന്‍വറിനെ വിമര്‍ശിക്കലും എത്തിയത്. ഏതായാലും കോണ്ടൂര്‍ ഫ്‌ളാറ്റിലും അന്‍വറിസം പൊളിഞ്ഞുവെന്നാണ് വിജിലന്‍സ് പറഞ്ഞു വയ്ക്കുന്നത്.
കുറവന്‍കോണത്ത് ഫ്‌ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളില്‍ ഇരട്ടിവിലക്ക് മറിച്ചു വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ലെന്നാണ് കണ്ടെത്തല്‍. 2009ലാണ് കോണ്ടൂര്‍ ബില്‍ഡേഴ്‌സുമായി ഫ്‌ലാറ്റ് വാങ്ങാന്‍ 37 ലക്ഷം രൂപക്ക് കരാര്‍ ഒപ്പിടുന്നത്. ഇതിനായി 25 ലക്ഷം രൂപ വായ്പയെടുത്തു. 2013ല്‍ കമ്പനി ഫ്‌ലാറ്റ് കൈമാറി. പക്ഷെ സ്വന്തം പേരിലേക്ക് ഫ്‌ലാറ്റ് റജിസ്റ്റര്‍ ചെയ്യാന്‍ വൈകി എന്നാണ് കണ്ടെത്തല്‍. 4 വര്‍ഷം താമസിച്ച ശേഷം 65 ലക്ഷം രൂപക്ക് ഫ്‌ലാറ്റ് വില്‍ക്കുന്നത് 2016ലാണ്. വില്‍പ്പനക്ക് പത്ത് ദിവസം മുന്‍പ്, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്വന്തം പേരിലേക്ക് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 8 വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണ് വീടിന്റെ വിലയില്‍ ഉണ്ടായത്. സര്‍ക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നുമാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇങ്ങനെയുള്ള സാങ്കേതിക വിഷയങ്ങള്‍ പല ഫ്‌ളാറ്റ് കച്ചവടത്തിലും ഉണ്ടാകാറുണ്ട്. പണം നല്‍കി വാങ്ങി എട്ട് കൊല്ലത്തിന് ശേഷം കരാറെഴുതിയതിലെ പ്രശ്‌നമാണ് അന്‍വര്‍ ആരോപണങ്ങള്‍ക്ക് പിന്നിലുള്ളതെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. അറിഞ്ഞോ അറിയാതെയോ വെറുമൊരു പുകമറ സൃഷ്ടിക്കുകയായിരുന്നു അന്‍വര്‍ എന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
അജിത് കുമാറിനെ എല്ലാ അര്‍ത്ഥത്തിലും പൊതു സമൂഹത്തിന് മുന്നില്‍ സംശയത്തില്‍ നിര്‍ത്തുന്നതായിരുന്നു കോണ്ടൂര്‍ ഫ്‌ളാറ്റിലെ ആരോപണം. 33.80 ലക്ഷം രൂപയ്ക്കാണ് ഫ്ളാറ്റ് വാങ്ങിയത്. പത്തുദിവസം കഴിഞ്ഞ് ഫെബ്രുവരി 29ന് ഫ്ളാറ്റ് വിറ്റു. 65 ലക്ഷം രൂപയ്ക്കാണ് വിറ്റത്. ഈ മാജിക് എന്താണ് എന്ന് വിജിലന്‍സ് അന്വഷിക്കട്ടെ. ഈ ഫ്ളാറ്റില്‍ ആരാണ് താമസിക്കുന്നത് എന്ന് അന്വേഷിക്കൂ? എവിടെ നിന്ന് കിട്ടി ഈ പണം എന്നും അന്വേഷിക്കണം. അന്നേ ഞാന്‍ പറയുന്നതാണ് സോളാര്‍ കേസ് അട്ടിമറിക്കാന്‍ പണം വാങ്ങിയെന്ന്. ഇത് അത്തരത്തില്‍ വാങ്ങിയ പണമാണ്. അന്ന് ഫ്ളാറ്റിന്റെ വില 55 ലക്ഷം രൂപയാണ്. കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ഭ്രാന്താണോ? എന്തിനാണ് 33 ലക്ഷം രൂപയ്ക്ക് വിറ്റത്?. ഇത് രണ്ടാമത്തെ ഗെയിമാണ്. വാങ്ങിയ വിലയും വിറ്റ വിലയും തമ്മില്‍ 32 ലക്ഷത്തിന്റെ അന്തരമുണ്ട്. 32 ലക്ഷം രൂപയുടെ കള്ളപ്പണം വെളുപ്പിക്കുന്നതിന് രേഖ ഉണ്ടാക്കുകയാണ് ചെയ്തത്. 32 ലക്ഷം രൂപയാണ് വൈറ്റാക്കിയത്. ഇങ്ങനെ എത്രയെത്ര ഡീലുകളാണ് നടന്നത്.'- അന്‍വര്‍ ആരോപിച്ചത് ഇങ്ങനെയാണ്. ഒറ്റ നോട്ടത്തില്‍ എല്ലാം കിറുകൃത്യം. എന്നാല്‍ രേഖകളിലൂടെ കടന്നു പോയ വിജിലന്‍സ് അതിലും കള്ളത്തരമാണ് കണ്ടെത്തുന്നത്.
അജിത് കുമാറിനെ ഉയര്‍ത്തിയ ആരോപണങ്ങളിലൊന്നും വ്യക്തമായ തെളിവുകള്‍ അന്‍വറിന് നല്‍കാനായിട്ടില്ല. മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയില്‍ നിന്ന് പോലും ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിജിലന്‍സ് കാര്യങ്ങള്‍ തിരക്കി. അന്‍വര്‍ പറഞ്ഞതു പോലെ ഒരു സഹായവും എഡിജിപി നല്‍കിയില്ലെന്നും കണ്ടെത്തി. മറിച്ച് അന്‍വറിനൊപ്പം നിന്നും മറുനാടനെതിരായ നീക്കങ്ങളാണ് അജിത് കുമാറിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും തിരിച്ചറിഞ്ഞു. കവടിയാറിലെ വീട് വയ്ക്കുന്നതും സിബിഐയുടെ ഒന്നര കോടിയുടെ ലോണുമെല്ലാം വിജിലന്‍സ് കണ്ടെത്തി. കവടിയാറില്‍ അത്തരത്തിലൊരു വീട് വയ്ക്കാന്‍ വായ്പാ തുകമതിയാകുമെന്നും മനസ്സിലായി. ഈ തുക തിരിച്ചടയ്ക്കാനുള്ള ശേഷി അന്‍വറിനുണ്ടെന്നും വ്യക്തം. ഈ സാഹചര്യത്തിലാണ് ആ ആരോപണവും വിജിലന്‍സ് തള്ളുന്നത്. കേരളത്തിലെ പല ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും കവടിയാര്‍ മേഖലയില്‍ വീണ്ടുണ്ടെന്നതാണ് മറ്റൊരു വസ്തുത.
'എങ്ങനെയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സ്വത്ത് സമ്പാദിക്കുന്നത്?, കള്ളപ്പണം വെളുപ്പിക്കുന്നത്? എന്നതിന്റെ നേര്‍രേഖയാണ് എന്റെ കൈയില്‍ ഉള്ളത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ചര്‍ച്ചാവിഷയം സോളാര്‍ കേസായിരുന്നു. സോളാര്‍ കേസ് അട്ടിമറിക്കാന്‍ എം ആര്‍ അജിത് കുമാര്‍ തുടക്കം മുതല്‍ തന്നെ പരിശ്രമിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് എനിക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞ് വിളിച്ച കോളിന്റെ വോയിസ് ക്ലിപ്പ് പുറത്തുവിട്ടിരുന്നു. സോളാര്‍ കേസിലെ പരാതിക്കാരി തന്നെ ഇക്കാര്യം പറഞ്ഞതാണ്. ഇതുമായി ബന്ധപ്പെട്ട് വലിയ തുക പ്രതികളില്‍ നിന്ന് എഡിജിപി കൈപ്പറ്റിയാണ് അനീതിക്ക് കൂട്ടുനിന്നത്. ക്രിമിനല്‍ ആക്ടിവിറ്റിയിലൂടെ അദ്ദേഹം ഒരുപാട് സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ട്. കവടിയാറിലെ കൊട്ടാര സമാനമായ വീട് ഇതിന് ഉദാഹരണമാണ്. ഇതിനോടനുബന്ധിച്ചുള്ള പത്തു സെന്റ് ഭൂമി അദ്ദേഹത്തിന്റെ സഹോദരന്റെ പേരിലാണ്. ഒരേ ഭൂമിയിലാണ് ഇരുവര്‍ക്കും സ്ഥലം ഉള്ളത്. ആധാരം രണ്ടാളുടെ പേരിലാണ് എന്ന് മാത്രം. അതിന്റെ ഉറവിടം കൂടി അന്വേഷിക്കണമെന്ന അന്‍വറിന്റെ ആവശ്യവും അങ്ങനെ അജിത് കുമാറിന് അനുകൂലമായി മാറി.
അതിനിടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയതില്‍ പ്രതികരണവുമായി പി.വി അന്‍വര്‍ എംഎല്‍എ രംഗത്തു വന്നിട്ടുണ്ട്. അജിത് കുമാറിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അന്‍വര്‍ പറഞ്ഞു. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെ വിഡ്ഡികളാക്കുന്ന നടപടിയാണിതെന്നും ഹൈക്കോടതിയെ സമീപിച്ച് നിയമപോരാട്ടം തുടരുമെന്ന് അന്‍വര്‍ പറഞ്ഞു. 'ഈ അന്വേഷണം അവസാനം ഇങ്ങനെയായി തീരുമെന്ന് അന്വേഷണത്തിന്റെ ഒന്നാം ഘട്ടത്തില്‍ തന്നെ എനിക്ക് ബോധ്യപ്പെട്ടതാണ്. 2019ല്‍ 33 ലക്ഷം രൂപകൊടുത്ത് അദ്ദേഹം ഒരു ഫ്‌ലാറ്റ് വാങ്ങിയിരുന്നു. അത് കള്ളപ്പണമാണ്. പത്ത് ദിവസം കഴിഞ്ഞ് അതേ ഫ്‌ലാറ്റ് 65 ലക്ഷത്തിന് അദ്ദേഹം വിറ്റു. ഈ രണ്ട് പണമിടപാടുകളൈക്കുറിച്ചും അന്വേഷിക്കാന്‍ ഞാന്‍ വിജിലന്‍സിനോട് പറഞ്ഞിരുന്നു. ഇത് മാത്രം മതിയായിരുന്നു അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാന്‍' എന്ന് പി.വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
പി.വി അന്‍വര്‍ എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എം.ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം നടന്നത്. കവടിയാറില്‍ വീട് നിര്‍മ്മാണത്തിന്റെ സ്വത്ത് വിവരം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്ക് വായ്പയുടെ വിശദാംശങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. അജിത് കുമാറിനെ സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഒന്നുമില്ല. കുറവന്‍കോണത്തെ ഫ്‌ലാറ്റ് ഇടപാടിലും ക്രമക്കേടില്ല എന്നായിരുന്നു വിജിലന്‍സ് അന്വേഷണത്തില്‍ ചൂണ്ടിക്കാട്ടിയത്.