- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരബലി നരഭോജിക്കഥയായി; സത്യാവസ്ഥ അറിയണം; പ്രതികൾക്ക് വേണ്ടി വക്കാലത്തുമായി ബി എ ആളൂർ; വിവാദ കേസുകളുടെ പിന്നാലെ യാത്ര ചെയ്യുന്ന പതിവ് വക്കിൽ തുടരുന്നു; ഇലന്തൂരിലെ നരബലിക്കാർക്ക് വാദിക്കാൻ അതിവേഗം അഭിഭാഷകനുമായി; പൂജയ്ക്കുള്ള പ്രസാദമായി ഇരകളുടെ മാസം മാറിയോ?
കൊച്ചി: പത്തനംതിട്ട ഇലന്തരൂരിൽ നടന്ന ഇരട്ട കൊലപാതകത്തിൽ പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരാകുമെന്ന് അഡ്വ. ബി എ ആളൂർ. പ്രതികൾക്ക് വേണ്ടി വക്കാലത്ത് ഫയൽ ചെയ്യും. കേസിൽ സത്യാവസ്ഥ അറിയേണ്ടതുണ്ടെന്നും ബി എ ആളൂർ പറഞ്ഞു.
'നടന്നത് ക്രൂരമായ കൊലപാതകമാണ്. നരബലിയുടെ ശ്രേണിയിൽപ്പെട്ട കൊലപാതകമാണെന്നാണ് പൊലീസിന്റെ വാദം. ഇപ്പോൾ ഇതിലും മാറ്റങ്ങൾ വന്നു. നരഭോജികളാണ് എന്ന ആക്ഷേപം പോലും ഉന്നയിക്കുന്നുണ്ട്. സത്യാവസ്ഥ അറിയണം. അവരുമായും അവരുടെ അടുത്ത ആളുകളുമായും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അവർക്ക് വേണ്ടി ഹാജരാകും. അവരുമായി സംസാരിക്കും. വക്കാലത്ത് ഫയൽ ചെയ്യും. ഏത് കോടതിയിലാണെന്ന് അറിഞ്ഞ ശേഷം നടപടികൾ സ്വീകരിക്കും'- ബി എ ആളൂരിന്റെ വാക്കുകൾ.
പ്രതികളായ ഇലന്തൂർ മണ്ണപ്പുറം ആഞ്ഞിലിമൂട്ടിൽ വൈദ്യൻ ഭഗവൽ സിങ് (60), ഭാര്യ ലൈല(50), സ്ത്രീകളെ കടത്തിക്കൊണ്ടുപോയ പെരുമ്പാവൂർ സ്വദേശി ഷാഫി എന്ന റഷീദ് എന്നിവരുടെ വക്കാലത്താണ് അഡ്വ. ആളൂർ ഏറ്റെടുത്തിരിക്കുന്നത്. ഇന്ന് രാവിലെയാണ് ഇദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പെരുന്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ വധക്കേസ്, ട്രെയിൻ യാത്രയ്ക്കിടെ ക്രൂരമായി കൊലചെയ്യപ്പെട്ട പാലക്കാട് സൗമ്യ കേസ് എന്നിവയിലെ പ്രതികൾക്കു വേണ്ടി ഹാജരായത് അഡ്വ. ആളൂരാണ്.
ആദ്യം നരബലിക്ക് ഇരയാക്കിയ റോസ്‌ലിന്റെ മൃതദേഹം 22 കഷ്ണങ്ങളാക്കി മുറിച്ച ശേഷമാണ് മറവുചെയ്തതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. റോസ്‌ലിന്റെ ശരീരം കഷ?ങ്ങളാക്കി മുറിച്ച ശേഷം നാലരയടി താഴ്ചയിലാണ് കുഴിച്ചിട്ടത്. വീടിനോട് ചേർന്ന് മുറ്റത്തായിരുന്നു കുഴിയെടുത്ത് മൃതദേഹം മറവുചെയ്തിരുന്നത്. ഇതിന് മുകളിലായി പ്രതികൾ മഞ്ഞൾ ചെടിയും മറ്റും നടുകയും ചെയ്തിരുന്നു. മാത്രമല്ല ഉപ്പും ഇതിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. രണ്ടാമതുകൊല്ലപ്പെട്ട പത്മയുടെ ശരീരാവശിഷ്ടങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എല്ലുകൾ ആണ് കിട്ടിയത്.
അതേസമയം നരബലിക്കിരയായവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തെങ്കിലും ഇനിയും ഉറപ്പിക്കാനായിട്ടില്ലെന്നത് പൊലീസിന് വെല്ലുവിളിയാണ്. പത്മയുടേതെന്നും റോസിലിന്റെതെന്നും കരുതപ്പെടുന്ന ശരീരാവശിഷ്ടങ്ങളാണ് കണ്ടെടുത്തതെന്ന് പൊലീസ് പറയുമ്പോഴും ഇത് സ്ഥിരീകരിക്കാറായിട്ടില്ല.. ഡി എൻ എ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിക്കാനാകൂവെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, നരബലിക്ക് ശേഷം കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം കഴിച്ചിരുന്നതായി പ്രതികളായ ദമ്പതികൾ പൊലീസിനോട് വെളിപ്പെടുത്തി.
ചോദ്യം ചെയ്യലിലാണ് പ്രതികളായ ഭഗവൽ സിങും ഭാര്യ ലൈലയും ഇക്കാര്യം പറഞ്ഞത്. പൂജയ്ക്കു ശേഷമുള്ള പ്രസാദം ആണെന്നും, ആയുരോരോഗ്യത്തിന് വേണ്ടി ഇരകളുടെ മാംസം ഭക്ഷിക്കാനും ഷാഫി ആവശ്യപ്പെട്ടുവെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. പ്രതികളായ ലൈലയും ഭഗവൽ സിങ്ങും ചേർന്നാണ് സ്ത്രീകളുടെ മാസം മുറിച്ചെടുത്തത്. ഇതിന് ഷാഫി സഹായിക്കുകയും ചെയ്തു. പച്ചയ്ക്ക് മാംസം കഴിക്കുകയാണ് അത്യുത്തമം. അതിന് ബുദ്ധിമുട്ടുള്ളതിനാൽ പാചകം ചെയ്ത് കഴിച്ചാലും മതിയെന്ന് ഷാഫി പറഞ്ഞു. അതനുസരിച്ച് മാംസം പാചകം ചെയ്തു കഴിക്കുകയായിരുന്നുവെന്നും ദമ്പതികൾ പൊലീസിനോട് പറഞ്ഞു.
ഇരകളുടെ മാംസം പ്രസാദമാണെന്നും മറ്റുള്ളവർക്കും നൽകാനും ഷാഫി നിർദ്ദേശിച്ചിരുന്നു. എന്നാൽ മറ്റുള്ളവർക്ക് ഇത് നൽകാൻ പ്രതികൾക്ക് സാധിച്ചിരുന്നില്ല. ആഭിചാരം സംബന്ധിച്ച പുസ്തകങ്ങൾ വായിക്കാനും ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളിൽ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പൊലീസിന് മൊഴി നൽകി.
ബലിക്ക് മുമ്പായി ഇരകളായ സ്ത്രീകളുടെ പക്കലുണ്ടായിരുന്ന ആഭരണങ്ങൾ ഷാഫി ഊരി വാങ്ങിയിരുന്നു. റോസ്ലിയെ എത്തിക്കുന്നതിനായി ഇലന്തൂർ സ്വദേശികളായ ഭഗവൽ സിങ്, ലൈല ദമ്പതികളിൽ നിന്നും മുഹമ്മദ് ഷാഫി മൂന്നരലക്ഷം രൂപ വാങ്ങി. പത്മത്തെ കൊലപ്പെടുത്തും മുമ്പും ഷാഫി ദമ്പതികളിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയിരുന്നതായും പൊലീസ് പറയുന്നു
മറുനാടന് മലയാളി ബ്യൂറോ