- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകരം സ്റ്റാൻഡിങ് കോൺസിലിനെ നിയോഗിക്കുന്ന കാര്യം അറിയിച്ചശേഷം രാജി ആവശ്യപ്പെട്ടത് രാജ്ഭവൻ; ഗവർണ്ണറുടെ നിയമോപദേഷ്ടാവും സ്റ്റാൻഡിങ് കൗൺസലും രാജിവച്ചത് തന്ത്രപരമായ നീക്കങ്ങൾക്കൊടുവിൽ; പകരമെത്തിയത് സർവ്വകലാശാലാ കേസുകളിലെ വിദഗ്ധൻ; ഗവർണ്ണർ നടത്തിയത് നിർണ്ണായക നീക്കം; അഡ്വ ഗോപകുമാരൻ നായർ എത്തിയത് ഇങ്ങനെ
തിരുവനന്തപുരം:ഗവർണറുടെ നിയമോപദേഷ്ടാവ് ജെയ്ജു ബാബു, സ്റ്റാൻഡിങ് കൗൺസൽ എം.യു.വിജയലക്ഷ്മി എന്നിവർ മാറിയത് രാജ്ഭവനിലെ ഇടപെടലിൽ? സർവകലാശാലാ വിഷയങ്ങളിൽ വിദഗ്ധനായ മുതിർന്ന അഭിഭാഷകൻ ഡോ.എസ്.ഗോപകുമാരൻ നായരെ കളത്തിലിറക്കി നിയമ പോരാട്ടം കടുപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനിച്ചതിന്റെ ഭാഗമായിരുന്നു ജെയ്ജു ബാബുവിന്റേയും വിജയലക്ഷ്മിയുടേയും രാജിക്ക് കാരണം.
ഗവർണറുടെ നിയമോപദേഷ്ടാവ് ജെയ്ജു ബാബു, സ്റ്റാൻഡിങ് കൗൺസൽ എം.യു.വിജയലക്ഷ്മി എന്നിവർ കഴിഞ്ഞ ദിവസം രാജിവച്ചത് രാജ്ഭവന്റെ താൽപര്യക്കുറവു മൂലമാണ്. ഗോപകുമാരൻ നായരെ നിയമിക്കാൻ തീരുമാനിച്ചതായി രാജ്ഭവൻ അറിയിച്ചതിനെ തുടർന്ന് ഇരുവരും സ്ഥാനമൊഴിയുകയായിരുന്നു. ഇതുകൊണ്ടാ രാജിക്കാരണം താങ്കൾക്ക് അറിയാവുന്നതാണെന്ന പരാമർശം ഇവരുടെ രാജികത്തിൽ എത്തിയത്.
നിയമപരമായ പലതും യഥാസമയം അറിയിക്കുന്നില്ലെന്നും മറ്റു പലരിൽ നിന്നുമാണ് അറിയുന്നതെന്നും ഗവർണർക്കു പരാതി ഉണ്ടായിരുന്നു. കേസുകൾ വേണ്ട ഗൗരവത്തോടെ പഠിച്ച് അവതരിപ്പിക്കുന്നില്ല എന്നായിരുന്നു മറ്റൊരു പരാതി. വൈസ്ചാൻസലർമാർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകിയത് ഉൾപ്പെടെ വിഷയങ്ങളിൽ കാര്യകാരണങ്ങൾ വേണ്ട രീതിയിൽ ഹൈക്കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ അഭിഭാഷകർ പരാജയപ്പെട്ടു എന്നും ഗവർണർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകനെ മാറ്റുന്നത്.
കോടതിയിൽനിന്നു തിരിച്ചടി ഉണ്ടായില്ലെങ്കിലും ഭാവിയിൽ കൂടുതൽ കരുതലോടെ നീങ്ങാനാണ് ഗവർണ്ണറുടെ തീരുമാനം. ഈ സാഹചര്യത്തിലാണു ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടിസ് ചെയ്യുന്ന ഡോ.എസ്.ഗോപകുമാരൻ നായരെ നിയമിച്ചത്. കുസാറ്റിൽനിന്നു നിയമത്തിൽ പിഎച്ച്ഡി നേടിയ ഇദ്ദേഹം സർവകലാശാലാ വിഷയങ്ങളിൽ വിദഗ്ധനാണ്. ഇദ്ദേഹത്തിന്റെ പിഎച്ച്ഡി പ്രബന്ധവും ഈ വിഷയത്തിലാണെന്നും ഗവർണ്ണർ പരിഗണിച്ചു.
ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ജെയ്ജു ബാബു. 2009 മുതൽ ഗവർണർക്കും ചാൻസലർക്കും വേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്നത് ഇദ്ദേഹമാണ്. അതേസമയം, രാജിയുടെ കാരണം താങ്കൾക്കും വ്യക്തമാണല്ലോ എന്ന് ജെയ്ജു ബാബു ഗവർണർക്ക് നൽകിയ രാജിക്കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഒമ്പത് സർവകലാശാല വി സിമാരെ പുറത്താക്കാനുള്ള ഗവർണറുടെ നീക്കത്തിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. ഗവർണറുടെ കാരണംകാണിക്കൽ നോട്ടീസ് ചോദ്യംചെയ്ത് വിസിമാർ നൽകിയ ഹർജിയിൽ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനുപിന്നാലെയാണ് ലീഗൽ അഡ്വൈസറുടെയും സ്റ്റാൻഡിങ് കോൺസലിന്റെയും രാജി എത്തിയത്.
ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ജെയ്ജു ബാബു. പകരം സ്റ്റാൻഡിങ് കോൺസിലിനെ നിയോ?ിക്കുന്ന കാര്യം ഇവരെ അറിയിച്ചശേഷം രാജ്ഭവൻ രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.
മറുനാടന് മലയാളി ബ്യൂറോ