- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ അഭിഭാഷകരുടെ നിയമനം സംബന്ധിച്ചുള്ള ഹൈക്കോടതി ഇടപെടൽ മാറ്റത്തിന്റെ തുടക്കം; കേസുകളിലെ രാഷ്ട്രീയ താൽപര്യം ഒരു പരിധിവരെ കുറയുമെന്ന് പ്രതീക്ഷ; ജയിക്കുന്നത് സാന്ദ്രാ ടോമിന്റെ നിയമ പോരാട്ടം; സർക്കാർ അഭിഭാഷക പാനലിലെ 'രാഷ്ട്രീയം' നിയമ വഴിയിൽ വിജയിക്കുമ്പോൾ
തൊടുപുഴ;സർക്കാർ അഭിഭാഷകരുടെ നിയമനം സംബന്ധിച്ചുള്ള ഹൈക്കോടതി ഇടപെടൽ മാറ്റത്തിന്റെ തുടക്കമെന്നും ഇതുവഴി കേസുകളിലെ രാഷ്ട്രീയ താൽപര്യം ഒരുപരിധിവരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ഹർജ്ജിക്കാർ.
തൊടുപുഴ ബാറിലെ അഭിഭാഷക അഡ്വ: സാന്ദ്ര ടോം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഇക്കാര്യത്തിൽ സുപ്രധാന വിധിയുണ്ടായിട്ടുള്ളത്.സർക്കാർ അഭിഭാഷക പാനലിലേയ്ക്ക് താനും ഒരു അപേക്ഷകയായിരുന്നെന്നും രാഷ്ട്രീയ താൽപര്യം കണക്കിലെടുത്താണ് ലിസ്റ്റ് തയ്യാറാക്കുന്നതെന്ന് മനസ്സിലായ സാഹചര്യത്തിലാണ് താൻ കോടതിയെ സമീപച്ചതെന്നും അഡ്വ.സാന്ദ്ര ടോം മറുനാടനോട് വ്യക്തമാക്കി.
വാളയാർ കേസിൽ സർക്കാർ അഭിഭാഷകരുടെ കാര്യക്ഷമത കുറവ് മൂലം പ്രതികളെ വെറുതെ വിട്ട സാഹചര്യം ഏറെ ചർച്ചയായിരുന്നു. ഇടുക്കി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി ധീരജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികൾക്ക് ജാമ്യം കിട്ടിയതും കേസ് നപടികളിലെ വീഴ്ചയാണ്.
അന്വേഷിച്ചിറങ്ങിയാൽ ഇത്തരത്തിൽപ്പെട്ട നിരവധി സംഭവങ്ങൾ ഇനിയും ഉണ്ടാവും.രാഷ്ട്രീയ താൽപര്യങ്ങളാണ് പ്രധാമായും ഇത്തരം വീഴചകൾക്ക് കാരണമെന്നാണ് മനസ്സിലാക്കുന്നത്.ഇപ്പോൾ ഉണ്ടായിട്ടുള്ള ഹൈക്കോടതി വിധി കേസുകളിൽ സർക്കാർ ഭാഗത്തുനിന്നുള്ള രാഷ്ട്രീയ ഇടപെടലുകൾ കുറയ്ക്കുന്നതിന് സഹായകമാവും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.അഡ്വ,സാന്ദ്ര വിശദമാക്കി.
നിലവിലെ സർക്കാർചട്ടം പാലിച്ച് സർക്കാർ അഭിഭാഷകരെ നിയമിക്കമെന്നായിരുന്നു ഹർജിക്കാരിയുടെ ആവശ്യമെന്നും ഇതിനായി നടത്തിയ ഇടപെടലിൽ കോടതിയിൽ നിന്നും അനുകൂല വിധി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഹർജ്ജിക്കാരിക്കുവേണ്ടി ഹജരായ അഡ്വ: ടോം തോമസ് പൂച്ചാലിൽ പ്രതികരിച്ചു.
ഇനി സർക്കാർ മാനദണ്ഡം പാലിച്ചു മാത്രമേ സർക്കാർ അഭിഭാഷകരെ ജില്ലാ കോടതികളിൽ നിയമിക്കാവൂ എന്നും അവരുടെ സ്വഭാവം മുൻകാല ചരിത്രം എന്നിവ കേസ് നടത്തിപ്പിലെ പരിജ്ഞാനം പോലെ തന്നെ പരിഗണിക്കണമെന്നുമാണ് അഡ്വ. സാന്ദ്രയുടെ ഹർജ്ജിയെത്തുടർന്നുള്ള കോടതി വിധിയിലെ സുപ്രധാന നിർദ്ദേശം.
സർക്കാർ അഭിഭാഷകരുടെ നിയമനത്തിനായി പാനൽ തയ്യാറാക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സാന്ദ്ര ടോം കോടതിയെ സമീപിച്ചത് .
ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവരായിരുന്നു സാന്ദ്ര നൽകിയ ഹർജ്ജിയിലെ എതിർകക്ഷികൾ.നിലവിലെ സർക്കാർ ചട്ടങ്ങൾ മറികടന്ന് അഭിഭാഷകരെ നിയമിക്കാൻ നീക്കം നടക്കുന്നതായിട്ടായിരുന്നു സാന്ദ്രയുടെ ഹർജ്ജിയിലെ പ്രധാന ആരോപണം.
മുഖ്യമന്ത്രി, നിയമമന്ത്രി, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, സ്റ്റേറ്റ് അറ്റോർണി, നിയമ സെക്രട്ടറി എന്നിവർ സംയുക്തമായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള സർക്കാർ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്നും ഇത് അവഗണിച്ചാണ്് ഇങ്ങനെയൊരു നീക്കം നടക്കുതെന്നുമായിരുന്നു ഹർജ്ജിക്കാരിയുടെ ആരോപണം.
സർക്കാർ വകുപ്പുമായുള്ള കോർഡിനേഷൻ, സർക്കാരിനു വേണ്ടി ആക്ഷേപം,സത്യവാംങ്മൂലം മുതലായവ സമർപ്പിക്കുന്നതിലെ കാര്യക്ഷമത, കേസിൽ വിധി വന്ന ശേഷം സ്വീകരിച്ച തുടർനടപടികൾ, കൃത്യവിലോപം, അഴിമതി ആരോപണങ്ങൾ,ഒത്തുകളി വിവാദങ്ങൾ അൺ എത്തിക്കൽ പ്രാക്ടീസ് സംബന്ധിച്ച ആരോപണങ്ങൾ, എന്നിവ സംബന്ധിച്ച് അതത് ജില്ലാ കളക്ടർമാർ ജില്ലാ പൊലീസ് മേധാവിയായും ജില്ലാ ജഡ്ജിയുമായും കൂടിയാലോചിച്ച് വിലയിരുത്തിയ ശേഷം അഭിഭാകരെ നിയമിക്കണമെന്നാണ് നിലവിലെ സർക്കാർ ചട്ടം.
മറുനാടന് മലയാളി ബ്യൂറോ