- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മൂന്ന് സെക്കൻഡ് മാത്രം നീളുന്ന ഫോൺ കോളിലൂടെ നിങ്ങളുടെ ശബ്ദം ക്ലോൺ ചെയ്യുന്നു; ബന്ധുക്കളെയും സുഹൃത്തുക്കളെയും നിങ്ങളുടെ ശബ്ദത്തിൽ വിളിച്ച് സംസാരിക്കുന്നു; എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
ലണ്ടൻ: ബ്രിട്ടനിൽ തട്ടിപ്പുകാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിക്കാൻ തുടങ്ങിയതിൽ ആശങ്ക രേഖപ്പെടുത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട് അധികൃതർ. ഇതിനെതിരെ അടിയന്തര നടപടികൾ സ്വീകരിക്കാൻ പ്രധാന ബാങ്കുകളുടെയും ടെക് കമ്പനികളുടെയും ഒരു ഉന്നതതല യോഗം കഴിഞ്ഞയാഴ്‌ച്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിളിച്ചു ചേർത്തതായും ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ആധുനിക സാങ്കേതിക വിദ്യ, പുതിയ തരം തട്ടിപ്പുകൾക്ക് വഴി തെളിച്ചെക്കാമെന്നാണ് മുൻ നിര ബാങ്കുകളും ഫ്രോഡ് പ്രിവൻഷൻ വിദഗ്ധരും ഭയപ്പെടുന്നത്.
ഗൂഗിൾ, ചാറ്റ് ജി പി ടിയുടെനിർമ്മാതാക്കളായ ഓപ്പൺ എ ഐ, സാമൂഹിക മാധ്യമ ഭീമനായ മെറ്റ, എന്നിവർക്ക്, അവരുടെ സോഫ്റ്റ്‌വെയറുകൾ സാമൂഹിക വിരുദ്ധരുടെ കൈകളിൽ പെടുന്നതിനെതിരെ കരുതലെടുക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഇനിയുള്ള കാലത്തെ തട്ടിപ്പുകൾ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളതായിരിക്കും എന്നും എന്നിരുന്നാലും അതിനെ തടയാൻ കഴിയുമെന്നും ടെക് വിദഗ്ധരും പറയുന്നു.
യു കെ ഫിനാൻസിന്റെ കണക്കനുസരിച്ച് കഴിഞ്ഞവർഷം ബ്രിട്ടനിൽ തട്ടിപ്പുകളുടെ ഒരു പ്രളയം തന്നെയുണ്ടായിട്ടുണ്ട്. 1.2 ബില്യൻ പൗണ്ടാണ് തട്ടിപ്പിലൂടെ നഷ്ടപ്പെട്ട മൊത്തം പണം. ക്രിമിനലുകൾ നിർമ്മിതി ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതിക വിദ്യ ഉപയോഗിക്കാൻ തുടങ്ങുന്നതോടെ തട്ടിപ്പുകളുടെ എണ്ണം കുതിച്ചുയരും എന്നാണ് ഇപ്പോൾ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ചിലയിടങ്ങളിൽ എ ഐ തട്ടിപ്പുകൾ ആരംഭിച്ചതായും ചില റിപ്പോർട്ടുകൾ പറയുന്നു.
സ്റ്റോപ് സ്‌കാംസ് യു കെയുടെ നേതൃത്വത്തിൽ ചില ബാങ്കുകൾ തട്ടിപ്പു തടയുന്നതിനായി എ ഐ ഉപയോഗിച്ചു പ്രവ് അർത്തിക്കുന്ന ചാറ്റ്ബോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. തട്ടിപ്പുകാരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ബാങ്കുകൾ, ടെക് കമ്പനികൾ, ടെലികോം കമ്പനികൾ എന്നിവ ഉൾപ്പെടുന്ന ഒരു സംഘത്തെയും തയ്യാറാക്കിയിട്ടുണ്ട്. എ ഐ ടെക്നോളജിക്ക് മനുഷ്യ ശബ്ദവും സന്ദേശവും അനുകരിക്കാൻ ആകും എന്നതിനാൽ, തട്ടിപ്പുകാർ ആ വഴിയാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. അതിനുള്ള മറു മരുന്നാണ് സ്റ്റോപ് സ്‌കാം യു കെ ചാറ്റ് ബൊട്ടിലൂടെ നൽകുന്നത്.