- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഐ ക്യാമറയിലെ തിരുമറികൾക്ക് പിന്നിൽ പ്രമുഖ രാഷ്ട്രീയക്കാരന്റെ മകന്റെ ഭാര്യയുടെ അച്ഛൻ; ഉപകരാറുകളിൽ നേട്ടമുണ്ടാക്കിയത് രാഷ്ട്രീയ ഉന്നതന്റെ അടുത്ത ബന്ധുവോ? പ്രതിപക്ഷ നേതാവ് വിഡി സതീശനെന്ന മറുപടിയുമായി മുഖ്യമന്ത്രിക്ക് തിരിച്ചടി നൽകി ചെന്നിത്തല; എല്ലാം സ്വന്തക്കാർക്കും ബന്ധുക്കളക്കും വേണ്ടിയെന്ന് വിമർശനം
തിരുവനന്തപുരം: എ ഐ ക്യാമറ വിവാദത്തിന് പിന്നിൽ കേരളത്തിലെ പ്രമുഖ രാഷ്ട്രീയക്കാരന്റെ മകന്റെ ഭാര്യയുടെ അച്ഛനെന്ന് സൂചന. ഉപകാരാറുകൾക്ക് പലരേയും പ്രേരിപ്പിച്ചത് ഈ വ്യക്തിയാണ്. അതിനിടെ ആരോപണം കടുപ്പിച്ച് രമേശ് ചെന്നിത്തല വീണ്ടും രംഗത്തു വന്നു. ഒന്നും ഒളിപ്പിക്കാനില്ലെങ്കിൽ എന്തുകൊണ്ട് ജുഡീഷ്യൽ അന്വേ ഷണം പ്രഖ്യാപിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ഇതേ കുറിച്ച് താൻ തുടർച്ചയായി വാർത്താസമ്മേളനങ്ങൾ നടത്തിയപ്പോൾ. ആരാണ് പ്രതിപക്ഷ നേതാവ് എന്ന് ചോദിച്ച് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തന്നെയാണ്. മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ലെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി കടലാസ് കമ്പനികളുടെ മാനേജരെ പോലെ സംസാരിക്കുന്നു. ഉന്നയിച്ച ആരോപണത്തിന് മറുപടിയില്ല. സ്വന്തക്കാർക്കും ബന്ധുക്കൾക്കും വേണ്ടിയാണ് എ ഐ ക്യാമറ തട്ടിപ്പ്. ഒറ്റക്കെട്ടായി കോൺഗ്രസ് നേരിടും. ഇവിടെ ഒരു ചീഫ് ജസ്റ്റിസ് ഉണ്ടായിരുന്നു മണികുമാർ. അഴിമതി കേസുകൾക്കു മേൽ അദ്ദേഹം അടയിരുന്നു. ലോകായുക്തയിൽ പോയാലും നീതി കിട്ടുന്നില്ല. ഇത്തരം സംവിധാനങ്ങൾ ഇങ്ങനെയാക്കുന്നതിൽ ദുഃഖമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
അതിനിടെ എ. ഐ ക്യാമറ ഇടപാടിൽ വിവാദമായ ബന്ധങ്ങൾ സ്ഥിരീകരിച്ച് ട്രോയിസ് ഇൻഫോടെക് കമ്പനി മാനേജിങ് ഡയറക്ടർ ടി.ജിതേഷ് രംഗത്തു വന്നു. എസ്. ആർ. ഐ. ടി യും ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായുള്ള ബന്ധമാണ് ട്രോയിസ് സമ്മതിച്ചത്. ഇതിനിടെ പദ്ധതിയുടെ ഏതാനും രേഖകൾ കെൽട്രോൺ പരസ്യപ്പെടുത്തി. എന്നാൽ പുറം കരാർ ഇടപാടുകൾ ഇപ്പോഴും രഹസ്യമാക്കിയിരിക്കുകയാണ്.
ക്യാമറാ പദ്ധതിയിൽ നേരിട്ട് അല്ലങ്കിലും നിർണായക ഇടപെടൽ നടത്തിയ സ്വകാര്യ കമ്പനിയാണ് ടെക്‌നോപാർക്കിലെ ട്രോയിസ് ഇൻഫോടെക്. ഇതിന്റെ മാനേജിങ് ഡയറക്ടറായ ടി.ജിതേഷിന് എസ്. ആർ. ഐ.ടി യു മായും ഊരാളുങ്കലുമായും ബന്ധമുണ്ടന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. വാർത്താകുറിപ്പിലൂടെ ജിതേഷ് തന്നെ ആ ബന്ധങ്ങൾ സമ്മതിക്കുകയാണ്. എസ്. ആർ. ഐ.ടി യുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും ഊരാളുങ്കലും എസ്. ആർ. ഐ.ടി യും ചേർന്ന് രൂപീകരിച്ച കൺസോർഷ്യത്തിന്റെ ഡയറക്ടറായും പ്രവർത്തിച്ചിരുന്നതായാണ് സമ്മതിക്കുന്നത്.
എന്നാൽ 2018ൽ ട്രൊയിസ് കമ്പനി തുടങ്ങിയ ശേഷം മറ്റൊരു കമ്പനിയുമായും ബന്ധമില്ലന്നും ജിതേഷ് വാദിക്കുന്നു. അതേ സമയം പദ്ധതി രേഖകൾ സുതാര്യമാക്കുമെന്ന വ്യവസായ മന്ത്രിയുടെ ഉറപ്പിന് പിന്നാലെ അഞ്ച് രേഖകൾ കെൽട്രോൺ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ടെണ്ടർ ഡോകുമെന്റും എസ്.ആർ. ഐ.ടി യു മായുള്ള കരാറും അവയിലുണ്ട്. എന്നാൽ മറ്റ് സ്വകാര്യ കമ്പനികളുടെ ഇടപാടൊ ക്യാമറയുടെ വില വ്യക്തമാക്കുന്ന പർച്ചേസ് ഓർഡർ പോലുള്ള നിർണായക രേഖകൾ ഇപ്പോളും രഹസ്യമാക്കിയിരിക്കുകയാണ്.
കെൽട്രോണ് എല്ലാം ചെയ്യുന്നതെന്ന് സർക്കാർ അവകാശപ്പെട്ട പദ്ധതിയിൽ ഏഴ് സ്വകാര്യ കമ്പനികളാണ് ഇടപെട്ടത്. മോട്ടോർ വാഹനവകുപ്പ് കെൽട്രോണിനെ ഏൽപിച്ചു. അവർ എസ്.ആർ.ഐ.ടിക്ക് കൈമാറി. ടെണ്ടറിൽ നേരിട്ട് പങ്കെടുക്കാൻ സാങ്കേതിക മികവ് കുറവുണ്ടായിരുന്ന എസ്.ആർ.ഐ.ടി ട്രോയിസ് ഇൻഫോടെകിനെയും മീഡിയോട്രാണിക്‌സിനെയും കൂട്ടുപിടിച്ചു. പ്രസാഡിയോ ടെക്‌നോളജീസിനെ മറിച്ചുകൊടുത്തു. പ്രസാഡിയോ കോഴിക്കോട്ടെ അൽഹിന്ദ് ഗ്രൂപ്പുമായും, അവർ പിന്മാറിയപ്പോൾ തിരുവനന്തപുരത്തെ ലൈറ്റ് മാസ്റ്ററിനെയും അവരും മാറിയപ്പോൾ ഇ സെൻട്രിക് സൊലൂഷൻസിനെയും കൂട്ടുപിടിച്ചു.
അങ്ങനെ ഇ സെൻട്രിക് സൊലൂഷന്റെ സാമ്പത്തിക സഹായത്തോടെയും ട്രോയിസിന്റെയും മീഡിയാട്രോണിക്‌സിന്റെയും സാങ്കേതിക സഹായത്തോടെയും പ്രസാഡിയോ ചുക്കാൻ പിടിച്ചപ്പോൾ എല്ലാം അട്ടിമറിക്കപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ