മുംബൈ: രാജ്യത്തെ നടുക്കി രണ്ട് വിമാന അപകടങ്ങൾ മധ്യപ്രദേശിൽ രണ്ടു യുദ്ധ വിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നു. സുഖോയ് 30, മിറാഷ് 2000 യുദ്ധ വിമാനങ്ങളാണ് തകർന്നത്. രാജസ്ഥാനിൽ ചാർട്ടേട് വിമാനം കത്തി. മധ്യപ്രദേശിലെ മൊറേനയിലാണ് യുദ്ധ വിമാന ദുരന്തം. രാജസ്ഥാനിലെ ഭരത് പൂറിലാണ് ചാർട്ടേഡ് വിമാനം തകർന്നത്. ഗ്വാളിയോറിൽ നിന്ന് പറന്നുയർന്ന യുദ്ധ വിമാനമാണ് അപകടത്തിൽ പെട്ടത്. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. രണ്ടിടത്തും രക്ഷാപ്രവർത്തനം തുടരുകയാണ്. ആളപായത്തിന് സാധ്യതകൾ ഏറെയാണ്.