ന്യൂഡൽഹി: മഹാരാജാവിന്റെ മുഖച്ഛായ തന്നെ മാറുന്നു. അടുത്ത വർഷം, പുതിയ രൂപത്തിൽ പുറത്തിറങ്ങാൻ പോകുന്ന വിമാനങ്ങളിലെ പുതിയ ക്യാബിനുകളുടെ വീഡിയോ എയർ ഇന്ത്യ പുറത്തു വിട്ടു. 43 വൈഡ് ബോഡീഡ് വിമാനങ്ങളുടെ നവീകരണം 2024 പകുതിയോടെ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഒരു ബോയിങ് 777-300 ഇ ആറിലെ പുതിയ ഫസ്റ്റ് ക്ലാസ്സ്, ബിസിനസ്സ് ക്ലാസ്സ്, പ്രീമിയം എക്കോണമി, എക്കോണമി കാബിനുകൾ തുട്''അങ്ങിയവയെല്ലാം ഈ വീഡിയോയിൽ ദൃശ്യമാണ്.

400 മില്യൻ ഡോളറിന്റെ നവീകരണ പദ്ധതിയാണ് എയർ ഇന്ത്യ ഉദ്ദേശിക്കുന്നത്. പഴയ ക്യാബിനുകളും സീറ്റുകളും എല്ലാം മാറി പുതിയവ എത്തും. അതിനോടൊപ്പം പുതിയ ഇൻഫ്ളൈറ്റ് എന്റർടെയ്ന്മെന്റ് സിസ്റ്റവും ഇൻ-ഫ്ളൈറ്റ് വൈഫൈയും ലഭ്യമാക്കും. കമ്പനി നവീകരണത്തിനായി വൻ തുകയാണ് എയർ ഇന്ത്യ വരും വർഷങ്ങളിൽ ചെലവിടാൻ പോകുന്നത്. നിലവിലെ വിമാനങ്ങളുടെ നവീകരണത്തിനു പുറമെ 470 ഓളം ഹ്രസ്വദൂര - ദീർഘദൂര വിമാനങ്ങളും കമ്പനി വാങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. എയർബസ്സുമായും ബോയിംഗുമായും ഇത് സംബന്ധിച്ച് 70 ബില്യൺ ഡോളറിന്റെ കരാറാണ് കമ്പനി ഉണ്ടാക്കിയിരിക്കുന്നത്.

പുതിയ ഇന്ത്യയുടെ പുതിയ മുഖമുദ്രയായിരിക്കും എയർ ഇന്ത്യ എന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുനന്ത്. വിമാനങ്ങളിൽ മാറ്റങ്ങൽ വരുത്തുന്നതിനു പുറമെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും എയർ ഇന്ത്യ സ്വീകരിക്കുന്നുണ്ട്. എല്ലാ ദിവസവും ഇരുപത്തിനാലും പ്രവർത്തിക്കുന്ന ഒരു പുതിയ ഉപഭോക്തൃ സമ്പർക്ക കേന്ദ്രം പ്രവർത്തനം ആരംഭിക്കും. ഇന്ത്യൻ- വിദേശ ഭാഷകളിലായി ഒൻപത് ഭാഷകളിൽ ഇവിടെ നിന്നും സേവനം ലഭ്യമാകും.

അതിനൊപ്പം ന്യുഡൽഹി, ന്യുയോർക്ക് ജോൺ എഫ് കെന്നഡി വിമാനത്താവളങ്ങളിൽ പുതിയ ലോഞ്ചുകളുടെ നിർമ്മാണവും എയർ ഇന്ത്യ നടത്തുന്നുന്റ്. ഏകദേശം 5000 ഓളം പുതിയ ജീവനക്കാരെയാണ് അടുത്തിടെ എയർ ഇന്ത്യ വിവിധ തസ്തികകളിലായി നിയമിച്ചത്. അതിൽ 3200 ക്യാബിൻ ക്രൂസും 1000 പൈലറ്റുമാരും ഉൾപ്പെടും. അതിനെല്ലാം പുറമെ ന്യു ഡൽഹിയിൽ, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഏവിയേഷൻ പരിശീലന കേന്ദ്രം തുറക്കാനും എയർ ഇന്ത്യ ആലോചിക്കുന്നുണ്ട്.

ഒരു കാലത്ത് നഷ്ടത്തിലായിരുന്ന എയർ ഇന്ത്യ ഇന്ന് പുതിയ ഉയരങ്ങൾ തേടി പറക്കുകയാണ്. ലോകോത്തര വിമാന സർവീസുകളിൽ ഒന്നാക്കി എയർ ഇന്ത്യയെ ഉയർത്തുകയാണ് ലക്ഷ്യം എന്ന് എയർ ഇന്ത്യ സി ഇ ഒ കാംബെൽ വിൽസ്ദൺ പറയുന്നു. പുത്തൻ ഇന്ത്യയുടെ വർദ്ധിച്ച ആത്മവിശ്വാസത്തിന്റെ പ്രതിരൂപമാവുകയാണ് എയർ ഇന്ത്യ. ഒപ്പം, പരമ്പരാഗത ആതിഥേയ മര്യാദയുടെ പ്രതിഫലനവും.