- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
കൊസോവോ: വിമാനയാത്രയ്ക്കിടയിൽ ചെറിയ കുലുക്കങ്ങൾ ഒക്കെ പതിവാണ്. ആകാശ ഗർത്തങ്ങൾ എന്നും വായു ചുഴികൾ എന്നുമൊക്കെ വിളിക്കുന്ന പ്രതിഭാസമാണ് റോഡുകളിലെ കുഴികൾ പോലെ ഈ കുലുക്കത്തിന് കാരണമാകുന്നത്. എന്നാൽ, വിരളമായിട്ടെങ്കിലും അതി കഠിനമായ കുലുക്കങ്ങൾ ഉണ്ടാകാറുണ്ട്. ആളുകൾ ഛർദ്ധിക്കുകയും, സീറ്റുകളിൽ നിന്നും തെറിച്ചു വീഴുകയും, ഭക്ഷണ പാനീയങ്ങൾ തട്ടി തൂകിപ്പോവുകയുമൊക്കെ ചെയ്തേക്കാം.
വായു പ്രവാഹങ്ങളിലും മർദ്ദങ്ങളിലും ഉണ്ടാകുന്ന വ്യത്യാസങ്ങൾ കാരണം ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ചിലപ്പോഴെങ്കിലും വിമാനയാത്രയുടെ സുരക്ഷയെ തന്നെ ബാധിച്ചേക്കാം. അത്തരഥ്റ്റിൽ ഒരു ഭയാനക ദൃശ്യത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.40,000 അടി ഉയരത്തിൽ ആകാശ ഗർത്തതിൽ വീണ് ഒരു വിമാനം ആടിയുലഞ്ഞതിന്റെ ദൃശ്യങ്ങൾ.
കൊസോവോയിൽ നിന്നും സ്വിറ്റ്സർലാൻഡിലേക്കുള്ളഒരു വിമാന യാത്രക്കിടയിൽ ഉണ്ടായ ഒരു കുലുക്കം ഭക്ഷണപാനീയങ്ങൾ വിതരണം ചെയ്യുകയായിരുന്ന സ്റ്റീവാർഡസിനെ ട്രോളിയുൾപ്പടെ മുകളിലേക്ക് വലിച്ചെറിഞ്ഞു.അതുപോലെ 2019 ജൂൺ മാസത്തിൽ പ്രിസ്റ്റിനയിൽ നിന്നും ബേസെലിലേക്ക് പോവുകയായിരുന്ന എ എൽ കെ എയർലൈൻസ് വിമാനം ആകാശഗർത്തത്തിൽ വീണപ്പോൾ ആദ്യം അതൊരു സാധാരണ സംഭവമായി മാത്രമായിരുന്നു യാത്രക്കാർ കരുതിയത്.
എന്നാൽ, പെട്ടെന്ന് കുലുക്കത്തിന്റെ ആക്കം വർദ്ധിക്കുകയും സ്റ്റുവാർഡെസ്സിനെ ട്രോളി സഹിതം വായുവിലേക്ക് തെറിപ്പിക്കുകയും ചെയ്തു. സ്റ്റുവാർഡെസ്സിന്റെ തലയും ട്രോളീയും വിമാനത്തിന്റെ മേൽക്കൂരയിൽ തട്ടി. കപ്പുകളും, കുപ്പികളും മറ്റ് പാനീയങ്ങളുമെല്ലാം ചുറ്റുമുള്ള യാത്രക്കാരുടെ മേൽ പതിച്ചു. കുലുക്കത്തിന്റെ ശക്തിയിൽ ഭയചകിതരായി നിലവിളിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്തുകൊണ്ടിരുന്ന യാത്രക്കാർ ആരുംതന്നെ പക്ഷെ തങ്ങളുടെ വസ്ത്രങ്ങൾ നനഞ്ഞ വിവരം അറിഞ്ഞില്ല.
കൈകളിലൂടെ ഏതോ ദ്രാവകം ഒലിച്ചിറങ്ങുമ്പോഴും അതറിയാതെ കൈകൂപ്പി പ്രാർത്ഥിക്കുന്ന ഒരു സ്ത്രീയെയും വീഡിയോയിൽ കാണാം. പൈലറ്റ് വിമാനത്തിനകത്തെ ഇന്റർകോം സംവിധാനം വഴി യാത്രക്കാർക്ക് അപകടമില്ലെന്ന ഉറപ്പ് നൽകാൻ ശ്രമിക്കുന്നതൊക്കെ ബധിരകർണ്ണങ്ങളിലായിരുന്നു പതിച്ചത്. ഭയന്ന് വിറച്ചിരിക്കുന്നവർക്ക് ആ വാക്കുകൾ ആശ്വാസമേകിയില്ല. ചില സീറ്റുകൾ നിലത്തു നിന്നും പറിഞ്ഞു വരികയും സീറ്റ്ബെൽറ്റുകൾ പൊട്ടി വീഴുകയും ചെയ്തു.
പ്രിസ്റ്റിനയിൽ നിന്നും പറന്നുയർന്ന് ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ ഉണ്ടായ കുലുക്കം ഏതാണ് അഞ്ച് മിനിറ്റോളം നീണ്ടു നിന്നു. വിമാനം ശക്തിയായി കുലുങ്ങുമ്പോഴും, യാത്രക്കാർ നിലവിളിക്കുമ്പോഴും, സമചിത്തത കൈവിടാതെ വിമാനത്തെ നിയന്ത്രിച്ചപൈലറ്റുമാരെയും, യാത്രക്കാരെ സമാശ്വസിപ്പിക്കാൻ ശ്രമിച്ച മറ്റു ജീവനക്കാരെയും, യാത്രയുടെ അവസാനം യാത്രക്കാർ ഒന്നടങ്കം അഭിനന്ദിച്ചു.
ഈ വർഷം ആദ്യം അംഗോളയിൽ നിന്നും പോർട്ടുഗലിലേക്കുള്ള ഒരു വിമാനത്തിലും ഏതാണ്ട് സമാനമായ സംഭവം നടന്നിരുന്നു. അതിൽ സീറ്റിൽ നിന്നും തെറിച്ചു വീണ പത്തോളം പേർക്ക്പരിക്ക് പറ്റുകയും, വിമാനത്തിനകം മുഴുവൻ ഭക്ഷണ പാനീയങ്ങൾ ചിതറിവീണ് നാശമാവുകയും ചെയ്തു. സംഭവം നടന്നതിനു ശേഷമെടുത്ത വീഡിയോയിൽ ഭക്ഷണ ട്രേകളും ഭക്ഷണ പാനീയങ്ങളും എല്ലാം വിമാനത്തിന്റെ ഇടനാഴിയിൽ ചിതറിക്കിടക്കുന്നത് കാണാം. സീലിങ്ങ് പാനൽ തകരുകയും ചെയ്തു.
അതിലും ഭീകരമായ കുലുക്കം അനുഭവപ്പെട്ടത് ഷാംഗ്ഹായിൽ നിന്നും ബീജിംഗിലേക്കുള്ള ഒരു എയർ ചൈന വിമാനത്തിലാണ്. കടുത്ത കുലുക്കത്തിൽ യാത്രക്കാർ സീറ്റുകളിൽ നിന്നും തെറിച്ച് വീഴുകയായിരുന്നു. 35,000 അടി ഉയരത്തിൽ സംഭവിച്ച ഈ കുലുക്കത്തിൽ ഒരു യാത്രക്കാരനും ഒരു ജീവനക്കാരനും ഗുരുതരമായ പരിക്കേൽക്കുകയുണ്ടായി. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ലഭ്യമാണ്.
കഴിഞ്ഞമാസം അലികാന്റയിൽ നിന്നും മല്ലോർക്കയിലേക്കുള്ള വിമാനത്തിനും സമാനമായ ഗതിയുണ്ടായി. ശക്തമായ ഒരു കൊടുങ്കാറ്റിന്റെ സ്വാധീനത്തിൽ പെട്ടതിനാലായിരുന്നു ഇത് സംഭവിച്ചത്. ഭയചകിതരായ യാത്രക്കാർ സീറ്റുകളിൽ കുറുകെ പിടിച്ച് താഴേ വീഴാതിരിക്കാൻ ശ്രമിക്കുന്നതും ഉച്ചത്തിൽ നിലവിളിക്കുന്നതും ഇതിന്റെ ദൃശ്യങ്ങളിലുണ്ട്. ശക്തമായ കാറ്റായിരുന്നതിനാൽ, ഇറങ്ങാൻ കഴിയാതെ അവസാനം വിമാനത്തിന് അലികാന്റയിലേക്ക് തന്നെ തിരികെ പോകേണ്ടതായി വന്നു.
അതേസമയം, 2017-ൽ മോസ്‌കോയിൽ നിന്നും ബാങ്കോംക്കിലേക്ക് പറന്ന എയ്‌രോഫ്ളോട്ട് വിമാനം ആകാശ ചുഴിയിൽ വീണപ്പോൾ നിരവധി യാത്രക്കാരുടെ കൈകാൽ എല്ലുകൾ ഒടിയുന്ന സാഹചര്യം വരെ ഉണ്ടായി. അതിൽ രണ്ടു പേർക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നു എന്ന് പറയുമ്പോഴാണ് ആ കുലുക്കത്തിന്റെ ഭീകരത ദൃശ്യമാവുക. പത്ത് കുര്ര്റികൾ ഉൾപ്പടെ 24 യാത്രക്കാർക്കാണ് ആ സംഭവത്തിൽ ഗുരുതരമായ പരിക്കേറ്റത്.
ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ സമചിത്തത കൈവിടരുത് എന്നാണ് നിക്കോൾസൺ എന്ന പൈലറ്റ് തന്റെ ടിക്ടോക് വീഡിയോയിലൂടെ പറയുന്നത്.. ആകാശ ചുഴികൾ സാധാരണമാണ്. ഇത്തരം ചുഴികളിൽ വീണാൽ അതിന്റെ അർത്ഥം വിമാനം താഴേക്ക് പതിക്കുകയാണ് എന്നതല്ല എന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല, നിങ്ങളുടെ അടുത്ത് ജനൽ ഉണ്ടെങ്കിൽ അതിലൂടെ പുറത്തേക്ക് നോക്കിയിരിക്കാനും അദ്ദേഹം ആവശ്യപ്പെടുന്നു.




