- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പുലർച്ചെ എയർ ക്രാഫ്റ്റ് പാർക്കിംഗ് ബേ യിലേക്ക് തലങ്ങും വിലങ്ങും ഓടി ജീവനക്കാർ; എന്തെന്ന് അറിയാതെ വിറങ്ങലിച്ച് നിന്ന് യാത്രക്കാരും; എങ്ങും പരിഭ്രാന്തി നിറഞ്ഞ നിമിഷം; ഒടുവിൽ ആകാശ എയറിന്റെ ലാൻഡിങ് ഗിയർ ഡോറിൽ കണ്ടത്
ബെംഗളൂരു: ആകാശ എയർ വിമാനത്തിൽ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഉപകരണം ഇടിച്ച് കേടുപാട് സംഭവിച്ചു. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. പുലർച്ചെ ആകാശ എയറിന് നേരെ തലങ്ങും വിലങ്ങും ഓടുന്ന ജീവനക്കാരെ കണ്ട് യാത്രക്കാർ ഒന്നടങ്കം വിറങ്ങലിച്ചു. എങ്ങും പരിഭ്രാന്തി നിറഞ്ഞ നിമിഷമായിരുന്നു വിമാനത്താവളത്തിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ വിമാനക്കമ്പനി ആഭ്യന്തര അന്വേഷണം തുടങ്ങി.
പുലർച്ചെ 4.41-ഓടെയായിരുന്നു സംഭവം നടന്നത്. വിമാനങ്ങൾക്ക് വൈദ്യുതി നൽകുന്ന ഗ്രൗണ്ട് പവർ യൂണിറ്റ്, ഇലക്ട്രിക്കൽ ബാഗേജ് ടഗിൽ നിന്ന് വേർപെട്ട് വിമാനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ ഡോറിൽ പോറൽ വീഴുകയായിരുന്നു. അപകടം നടക്കുമ്പോൾ വിമാനത്തിൽ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്നത് വലിയ അപകടം ഒഴിവാക്കി. സംഭവത്തിന്റെ കാരണം കണ്ടെത്താനും സുരക്ഷാ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാനുമായി ആകാശ എയർ വിശദമായ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
അതേസമയം, മറ്റൊരു സംഭവത്തിൽ ലാൻഡിങിന് തയ്യാറെടുക്കുന്നതിനിടെ ചരക്ക് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. ചെന്നൈ വിമാനത്താവളത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് എത്തിയ വിമാനം നിലത്തിറക്കുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത്. പൈലറ്റിന്റെ സമയോചിത ഇടപെടലിനെ തുടർന്ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും എല്ലാം തയ്യാറായി നിന്ന അഗ്നിരക്ഷാസേന ഉടൻ തീയണക്കുകയും ചെയ്തു.
വിമാനത്തിന്റെ നാലാമത്തെ എഞ്ചിനിലാണ് തീ പടർന്നത്. ലാൻഡിംഗിന് തയ്യാറെടുക്കുന്നതിനിടെ തീ ശ്രദ്ധയിൽപ്പെട്ട പൈലറ്റ് ഉടൻ എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. പൈലറ്റിന്റെ മനസന്നിധ്യം മൂലം എമർജൻസി ലാൻഡിംഗ് ഒഴിവാക്കി വിമാനം സാധാരണ നിലയിൽ തന്നെ റൺവേയിലിറക്കാൻ സാധിച്ചത് .
സംഭവത്തിൽ വിമാനത്തിലെ ജീവനക്കാർക്കാർക്കും പരിക്കേറ്റിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് എയർപോർട്ട് സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചതായി വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു.