- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അദ്ദേഹം സ്വന്തമായി ജീവനെടുക്കാൻ ഉണ്ടായ പ്രധാന കാരണമെന്ത്?; ‘അയ്യോ..വാർത്ത കേട്ട് സത്യത്തിൽ ഞെട്ടിപ്പോയി; ഒരാൾ എങ്ങനെ ഇത്തരം മാനസികാവസ്ഥയിലേക്ക്..മാറുന്നു; ഷോക്കിൽ നിന്ന് ഇതുവരെ തിരിച്ചുവരാൻ പറ്റിയിട്ടില്ല..; സി ജെ റോയിയുടെ വിയോഗത്തിൽ മനസ്സ് മരവിച്ച് അഖിൽ മാരാർ

കൊച്ചി: പ്രമുഖ വ്യവസായിയും കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാനുമായ സി.ജെ. റോയിയുടെ വിയോഗത്തിൽ അമ്പരപ്പും ദുഃഖവും രേഖപ്പെടുത്തി 'ബിഗ് ബോസ് മലയാളം' സീസൺ 5 വിജയി അഖിൽ മാരാർ. റോയിയുടെ മരണം 'ആത്മഹത്യ ഞെട്ടിച്ചുകളഞ്ഞ ഒന്ന്' എന്നാണ് അഖിൽ മാരാർ വിശേഷിപ്പിച്ചത്. ബിഗ് ബോസ് വിജയത്തിന് തനിക്ക് ലഭിച്ച 50 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം നൽകിയത് സി.ജെ. റോയി ആയിരുന്നു എന്ന ഓർമ്മയും അഖിൽ പങ്കുവെച്ചു.
ബിസിനസ് ലോകത്തിന് കനത്ത നഷ്ടമാണ് സി.ജെ. റോയിയുടെ വിയോഗം സമ്മാനിച്ചത്. സാമൂഹിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം നിരവധി പേരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ജീവിതം അപ്രതീക്ഷിതമായ യാഥാർത്ഥ്യങ്ങൾ സമ്മാനിക്കുകയാണെന്ന് അഖിൽ മാരാർ പറഞ്ഞു. "എത്രയൊക്കെ നമ്മൾ തള്ളിപ്പറഞ്ഞാലും മരണമെന്ന പരമമായ സത്യം നമ്മളെയും നമുക്ക് വേണ്ടപ്പെട്ടവരെയും തേടി വരും. എന്നാൽ ചില മരണങ്ങൾ നമ്മളെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കും. മുൻപ് സുശാന്ത് സിങ്ങിന്റെ മരണവും അബ്ദുൾ കലാം സാറിന്റെ വിയോഗവും തന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കിലും, ഡോ. റോയ് സി.ജെ. സാറിന്റെ ആത്മഹത്യ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് കളഞ്ഞു," അഖിൽ മാരാർ വിശദീകരിച്ചു.
താനുമായി നേരിട്ട് യാതൊരു ബന്ധവുമില്ലായിരുന്നിട്ടും, 'ഒന്നുമല്ലാതിരുന്ന' ഒരുവന്‍റെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപയുടെ സമ്മാനം നൽകിയ മനുഷ്യനാണ് സി.ജെ. റോയി എന്ന് അഖിൽ ഓർമ്മിപ്പിച്ചു. ബിഗ് ബോസ് ഫിനാലേയ്ക്ക് ശേഷം അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും അഖിൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ 18 വർഷക്കാലമായി വിവിധ റിയാലിറ്റി ഷോകളിൽ സമ്മാനങ്ങൾ നൽകി ഒട്ടേറെ സാധാരണക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ വ്യക്തി കൂടിയായിരുന്നു റോയ് എന്നും അഖിൽ മാരാർ പറഞ്ഞു.
തനിക്ക് ഒരു ക്രെഡിറ്റ് കാർഡ് എടുത്തിട്ട് തിരിച്ചടയ്ക്കാൻ കഴിയാതെ ബാധ്യതയിൽ പെട്ടുപോയ സാഹചര്യവും, ചെറിയ ലോണുകൾ തിരിച്ചടയ്ക്കാൻ പ്രയാസപ്പെട്ട അനുഭവങ്ങളും പങ്കുവെച്ചുകൊണ്ടാണ് 50 ലക്ഷം രൂപയുടെ സമ്മാനത്തുക തൻ്റെ ജീവിതത്തിൽ വരുത്തിയ മാറ്റത്തെ അഖിൽ എടുത്തുപറഞ്ഞത്.
വ്യവസായ രംഗത്തും സാമൂഹിക മേഖലയിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗം നിരവധി പേർക്ക് തീരാനഷ്ടമായാണ് അനുഭവപ്പെടുന്നത്.
അതേസമയം, ആദായ നികുതി റെയ്ഡിനിടെ ബംഗളൂരുവില്‍ ജീവനൊടുക്കിയ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ റോയ്യുടെ മരണത്തില്‍ വേദന പങ്കുവച്ചും അനുശോചിച്ചും നടന്‍ മോഹന്‍ലാല്‍. തന്റെ പ്രിയ സുഹൃത്ത് സി.ജെ റോയ്യുടെ വിയോഗം അവിശ്വസനീയവും അത്യന്തം വേദനാജനകവുമാണെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'അതീവ ദുഃഖത്തിന്റെ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ് എന്റെ ഹൃദയം. അദ്ദേഹം എനിക്കൊരു സുഹൃത്തിനേക്കാളും മുകളിലായിരുന്നു. സ്‌നേഹത്തോടും ഊഷ്മളതയോടെയും റോയ് എന്നും ഓര്‍മിക്കപ്പെടും'- മോഹന്‍ലാല്‍ കുറിച്ചു.
ഇന്നലെ ബംഗളൂരുവിലെ ഓഫീസിലും കഫെയിലും റെയ്ഡ് നടക്കുന്നതിനിടെയാണ് അദ്ദേഹം ജീവനൊടുക്കിയത്. ഐടി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഉച്ചക്ക് ശേഷമാണ് റോയ് ഓഫീസിലെത്തിയത്. ഒന്നര മണിക്കൂറോളം ആദായനികുതി വകുപ്പ് റോയിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ.
അശോക് നഗറിലെ ഹൊസൂര്‍ റോഡിലാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസ്. റിയല്‍ എസ്റ്റേറ്റ് രംഗത്താണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിനകത്തും പുറത്തും ഗള്‍ഫിലും നിരവധി സംരംഭങ്ങളാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിനുള്ളത്. കേരളത്തിലും ബംഗളൂരുവിലും ഗള്‍ഫിലും കമ്പനിക്ക് നിക്ഷേപമുണ്ട്. സിനിമാ നിര്‍മാണരംഗത്തും റോയ് പ്രവര്‍ത്തിച്ചിരുന്നു. നാല് സിനിമകള്‍ സി.ജെ റോയ് നിര്‍മിച്ചിട്ടുണ്ട്.


