- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അലൻ ഷുഹൈബിനെ അനുകൂലിച്ചു സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ സർക്കാർ വിരുദ്ധ പ്രചരണം നടത്തുന്നു; തീവ്രവാദ ബന്ധമുള്ള സംഘടനകളെന്ന ആരോപണത്തിൽ നിർത്തി അലനെ അനുകൂലിക്കുന്നവരെ പിന്തരിപ്പിക്കാൻ രഹസ്യാന്വേഷണ അന്വേഷണം; ഇത് എസ് എഫ് ഐയക്ക് ബദലുണ്ടാക്കിയതിന്റെ പകയോ?
കണ്ണൂർ: കോഴിക്കോട് പന്തീരങ്കാവ് മാവോയിസ്റ്റ് ലഘുലേഖ കേസിൽ യു.പി. എ ചുമത്തി ജയിലിൽ ഇട്ട അലൻ ഷുഹൈബിന അനുകൂലിച്ചു കൊണ്ടു രംഗത്തുവന്ന വടക്കൻ മലബാർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചിലസോഷ്യൽ മീഡിയ ഗ്രൂപ്പുകളെ കുറിച്ചു സംസ്ഥാന രഹസ്യാന്വേഷണവിഭാഗം അന്വേഷണമാരംഭിച്ചത് അലനെ അനകൂലിക്കുന്നവരെ ഭയപ്പെടുത്തി പിന്തരിപ്പിക്കാൻ എന്ന വിലയിരുത്തൽ ശക്തം
നേരത്തെ കേന്ദ്രസർക്കാർ നിരോധിച്ച തീവ്രവാദ സംഘടനയുടെ വിദ്യാർത്ഥി വിഭാഗം പ്രവർത്തകർ, ദളിത്,മാവോയിസ്റ്റ് അനുകൂല സംഘടനകൾ, ന്യൂനപക്ഷ മതമൗലിക വാദ സംഘടനകൾ എന്നിവയുമായി ബന്ധമുള്ളവരാണ് അലൻഷുഹൈബിനു അനുകൂലമായി രംഗത്തുവന്നിട്ടുള്ളത് എന്ന് ആരോപണമുയർത്തിയാണ് പുതിയ അന്വേഷണം. എന്നാൽ സർക്കാരിനെതിരെ പ്രതികരിക്കുന്നവരെ നിശബ്ദമാക്കാനുള്ള നീക്കമാണ് ഇതെന്ന ആക്ഷേപം ശക്തമാണ്.
പാലയാട് ലീഗൽ സ്റ്റഡീസിൽ എസ്. എഫ്.ഐയുമായുള്ള തെരഞ്ഞെടുപ്പു തർക്കമാണ് അലൻഷുഹൈബിനെ സർക്കാരിന്റെ കണ്ണിലെ കരടാക്കിയത്. യു. എ.പി. എ കേസിൽ ഏറെക്കാലം ജയിലിൽ കിടന്നതിനു ശേഷം ജാമ്യത്തിലിറങ്ങിയ അലൻ ഷുഹൈബ്് പാലയാട് ലീഗൽ സ്റ്റഡീസിൽ നിയമപഠനം പുനരാരംഭിക്കുന്നതിനിടെയാണ് എസ്. എഫ്. ഐ നേതാക്കളുമായി വീണ്ടും ഉരസലുണ്ടാകുന്നത്. എസ്. എഫ്. ഐ മൃഗീയഭൂരിപക്ഷത്തിൽ ഭരിക്കുന്ന ക്യാംപസാണ് ലീഗൽ സ്റ്റഡീസ്. എന്നാൽ കെ. എസ്. യു, എം. എസ്. എഫ്. എ. ഐ. എസ്. എഫ് തുടങ്ങിയ വിദ്യാർത്ഥി സംഘടനകളെ കൂടെ കൂട്ടി സംയുക്ത വിദ്യാർത്ഥി യൂനിയൻ രൂപീകരിച്ച എസ്. എഫ്. ഐക്കെതിരെ അലൻ ഷുഹൈബ്് നടത്തിയ പ്രവർത്തനങ്ങളാണ് ക്യാംപസിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചത്.
ഇതിനെതുടർന്ന് പരിസ്പരം സംഘർഷവും മർദ്ദനവും നടത്തി. എസ്. എഫ്. ഐ പ്രവർത്തകരെ മർദ്ദിച്ചുവെന്നു ആരോപിച്ചു അലനെതെിരെ ധർമടം പൊലിസിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ യു. എ.പി. എ കേസിൽ പ്രതിയായ ഒരാൾ ജാമ്യത്തിലിരിക്കെ മറ്റൊരു കേസിൽ പ്രതിയായാൽ ജാമ്യവ്യവസ്ഥ റദ്ദാക്കാമെന്ന വിഷയവും ഉയർന്നുവന്നു.തനിക്കെതിരെ കള്ളക്കേസു കൊടുത്തുകൊണ്ടു എസ്. എഫ്. ഐ ലക്ഷ്യമിടുന്നതും ഇതുതന്നെയാണെന്നു അലൻഷുഹൈബ്് തലശേരിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു. ഇതിനെതിരെ ചിലർ പ്രതികരണവുമായി രംഗത്ത് വന്നു.
യു. എ.പി. എകേസിൽ പ്രതിയായ ഒരാൾ മറ്റൊരു കേസിൽ ഉൾപ്പെട്ടവിവരം ദേശീയ അന്വേഷണ ഏജൻസി സി.ബി. ഐ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതോടെ എസ്. എഫ്. ഐ ഒരുക്കിയ ചതിയിലേക്ക് അലൻ ഷുഹൈബ് വീഴാനുള്ള സാധ്യതയേറിയിട്ടുണ്ട്. എന്നാൽ അലനെതിരായുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽമീഡിയയിൽ വിവിധ ഗ്രൂപ്പുകൾ രംഗത്തുവന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇവർ അലൻ അനുകൂല ക്യാംപയിനും പ്രതിഷേധ പരിപാടികളുമാണ് നടത്തിവരുന്നത്.
എന്നാൽ ഇത്തരത്തിലുള്ള ചിലഗ്രൂപ്പുകൾക്ക് തീവ്രവാദബന്ധമുണ്ടെന്നാണ് വരുത്താനാണ് പൊലീസ് ശ്രമം. ജെ. എൻ. യു സമരത്തിൽ പങ്കെടുത്തവർ ചുക്കാൻ പിടിക്കുന്ന ചില ഗ്രൂപ്പുകളും ഇതിലുണ്ട്. ഇതിനിടെ അലനെതിരായുള്ള നീക്കങ്ങൾ ഫലത്തിൽ എസ്. എഫ്. ഐയ്ക്കും സി.പി. എമ്മിനും സർക്കാരിനുമെതിരായുള്ള പ്രതിഷേധമായി വളർന്നിട്ടുണ്ട്. അലൻഷുഹൈബിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടു തലശേരി നഗരത്തിൽ സംയുക്ത വിദ്യാർത്ഥി കൂട്ടായ്മ തെരുവോര ഐക്യദാർഡ്യം സംഘടിപ്പിച്ചിരുന്നു.
കണ്ണൂർ സർവകലാശാല ക്യാംപസിലെ വിവിധ സംഘടനകളാണ് ഐക്യദാർഡ്യത്തിന് നേതൃത്വം നൽകിയത്. യു. എ.പി. എ കരിനിയമങ്ങൾ പിൻവലിക്കുക, രാഷ്ട്രീയ തടവുകാരെ വിട്ടയക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടു തലശേരി പുതിയ ബസ് സ്റ്റാൻഡിൽ നടത്തിയ പരിപാടിയിൽ സി. എ സലീഖ്, എ. ഐ. ഡി. എസ്്. ഒ സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ മുരളി,റിജാസ് എൻ.സിദ്ദിഖ്(ഡി. എസ്. എ)അത്തിക് ഹനീഫ് പി.കെ ഉനൈസ് എന്നിവർ പ്രസംഗിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്