ലണ്ടൻ: ഇൻസ്റ്റാഗ്രാമിൽ ബ്ലാക്ക്മെയിൽ ചെയ്യപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്ത 16 വയസ്സുകാരന്റെ അമ്മ മകന്റെ മരണവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തിൽ സുപ്രധാന ഡാറ്റ പുറത്തുവിടുന്നതിൽ അക്ഷന്തവ്യമായ കാലതാമസം വരുത്തിയതിന് പ്ലാറ്റ്ഫോമിന്റെ ഉടമയായ മെറ്റക്കെതിരെ വിമർശനവുമായി രംഗത്തെത്തി. യുകെയിലാണ് സംഭവം.

കഴിഞ്ഞ വർഷം ഡിസംബറിൽ സ്‌കോട്ട്ലൻഡിലെ ഡൺബ്ലെനിലുള്ള വീട്ടിലായിരുന്നു മുറെ ഡോവി എന്ന പതിനാറുകാരൻ ജീവനൊടുക്കിയത്. ഒരു ഇൻസ്റ്റാഗ്രാം കോൺടാക്റ്റിലേക്ക് സ്വകാര്യമായ ചിത്രങ്ങൾ അയച്ച് കബളിപ്പിച്ചതായിട്ടാണ് കുട്ടിയുടെ മാതാപിതാക്കളായ റോസും മാർക്കും പറയുന്നത്. മറുവശത്തുള്ളത് തന്റെ പ്രായത്തിലുള്ള ഒരു പെൺകുട്ടിയാണെന്ന് കരുതിയാണ് ഇയാൾ ചിത്രങ്ങൾ അയച്ചത്. എന്നാൽ ലൈംഗിക ചൂഷണത്തിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘമാണ് ഇതിന് പിന്നിലുള്ളതെന്നും ഇവർ വിദേശത്തുള്ള കുറ്റവാൽകളാണ് എന്നുമാണ് പിന്നീട് മനസിലാക്കാൻ കഴിഞ്ഞത്. ഇത്തരം കുറ്റകൃതക്യങ്ങളെ സെക്സ്റ്റോർഷൻ' എന്നാണ് അറിയപ്പെടുന്നത്.

കുട്ടിയെ ബ്ലാക്്കമെയിൽ ചെയ്ത കുറ്റവാളികൾ നൈജീരിയക്കാരാണെന്നും അവിടുത്തെ അധികൃതർ കുറ്റവാളികളെ കണ്ടെത്തുന്നതിൽ വലിയ തോതിൽ അലംഭാവം കാട്ടിയതായും അവരുടെ സഹകരണമില്ലായ്മ കാരണം നിരവധി യുവാക്കളുടെ ജീവൻ അപകടത്തിലാണെന്നും റോസ് ഡോവി ആരോപിച്ചു. എന്നാൽ തങ്ങൾ ആവശ്യപ്പെട്ട ഡാറ്റ മെറ്റ പുറത്തുവിട്ടതായി സ്‌കോട്ട്ലൻഡ് പൊലീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു എന്നാൽ ഈ സമൂഹ മാധ്യമ സ്ഥാപനം മനഃപൂർവം അന്വേഷണത്തിന് കാലതാമസം വരുത്തുകയും തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ കുറ്റപ്പെടുത്തുന്നത്.

ജനുവരി മാസത്തിൽ തന്നെ മെറ്റ എത്രയും വേഗം സ്‌കോട്ട്ലൻഡ് പൊലീസിന് ഡാറ്റ കൈമാറുക എന്നതായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാൽ അവർ ഇക്കാര്യം കഴിയുന്നിടത്തോളം വെച്ചു താമസിപ്പിച്ചു. ഈ ഡാറ്റ പുറത്തു വിടുന്നത് സ്ഥ്ാപനത്തിന്റെ ലാഭത്തിനേയും പ്രശസ്തിയെയും ബാധിക്കുമെന്ന് അവർ ആശങ്കപ്പെട്ടിരുന്നു എന്നും മാതാപിതാക്കൾ പറയുന്നു. നേരത്തേ 14 വയസ്സുള്ള മകൻ ആത്മഹത്യ ചെയ്ത എല്ലെൻ റൂമിന്റെ കാര്യവും ഡൗവി ചൂണ്ടിക്കാട്ടി. കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാനുള്ള നിയമപരമായ അവകാശം മാതാപിതാക്കൾക്ക് നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.

സ്‌കോട്ട്ലൻഡ് പൊലീസിനെ പോലെയുള്ള സ്ഥാപനങ്ങൾക്ക് പോലും അവർ ഡാറ്റ കൈമാറുന്നില്ലെങ്കിൽ സാധാരണക്കാരായ തങ്ങളുടെ സ്ഥിതി എന്തായിരിക്കും എന്നാണ് രക്ഷകർത്താക്കൾ ചോദിക്കുന്നത്. ഈ ദുഃഖകരമായ സമയത്ത് തങ്ങൾ ഡൗവി കുടുംബത്തിനൊപ്പമാണെന്നും ഡാറ്റയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസുമായി പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും മെറ്റ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ സംഭവത്തിൽ നൈജീരിയയിൽ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി അത്യന്തം മന്ദഗതിയിലാണെന്ന് ഡോവി മാധ്യമങ്ങളോട് പറഞ്ഞു.

യു.കെ, യുഎസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ക്രൈം ഏജൻസികൾ വ്യക്തമാക്കുന്നത് ലൈംഗികാതിക്രമത്തിന്റെ കുറ്റകൃത്യങ്ങൾ കുത്തനെ വർധിക്കുന്നതായിട്ടാണ്. കൗമാരക്കാരായ ആൺകുട്ടികളും യുവാക്കളും സാധാരണയായി പടിഞ്ഞാറൻ ആഫ്രിക്കയിലോ തെക്ക്-കിഴക്കൻ ഏഷ്യയിലോ ഉള്ള സൈബർ ക്രിമിനൽ സംഘങ്ങളുടെ ഇരകളായി മാറുകയാണെന്നും സൂചനയുണ്ട്. കഴിഞ്ഞ വർഷം, ഓൺലൈൻ ചൂഷണത്തെ തുടർന്ന് മിഷിഗണിലെ ജോർദാൻ ഡിമേ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് നൈജീരിയൻ പൗരന്മാരെ അമേരിക്കയ്ക്ക് കൈമാറിയിരുന്നു.

കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്ത 16 വയസ്സുള്ള ഓസ്ട്രേലിയൻ ആൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് നൈജീരിയയിൽ പുരുഷന്മാർക്കെതിരെ കേസെടുത്തതായി ന്യൂ സൗത്ത് വെയിൽസിലെ പൊലീസ് അറിയിച്ചു. മുറെയോട് ഈ ക്രൂരത കാട്ടിയവരെ ചെയ്തവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് താൻ ആഗ്രഹിക്കുന്നതായും എന്നാൽ ഇത് മുറെയ്ക്ക് മാത്രം ലഭിക്കേണ്ട നീതിയല്ലെന്നും ഇത്തരത്തിൽ ഇരയാക്കപ്പെടുന്നവർക്കും കൂടി വേണ്ടിയുള്ളതാകണമെന്നും ഡോവി വ്യക്തമാക്കി. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച മുഴുവൻ സാഹചര്യങ്ങളും തെളിവുകളും കണ്ടെത്താനുള്ള അന്വേഷണങ്ങൾ തുടരുകയാണെന്നാണ് സ്‌ക്കോട്ടലൻഡ് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നത്.