- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അല്ലു അര്‍ജുനെതിരെ ചുമത്തിയത് നരഹത്യക്കുറ്റം; പത്ത് വര്‍ഷം വരെ തടവുലഭിക്കാവുന്ന ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് എഫ്.ഐ.ആര്‍; തെന്നിന്ത്യന്‍ സൂപ്പര്‍താരത്തോട് പകയോ? അല്ലുവിനോട് ഒരു കുറ്റവാളിയെപ്പോലെയാണ് പൊലീസ് പെരുമാറിയെന്ന കെ ടി രാമറാവു; നടനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി
അല്ലു അര്‍ജുനെതിരെ ചുമത്തിയത് നരഹത്യക്കുറ്റം
ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടന്‍ അല്ലു അര്‍ജുനെതിരെ മനഃപൂര്‍വമുള്ള നരഹത്യ ഉള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്ന് റിപ്പോര്‍ട്ട്. ബി.എന്‍.എസ് സെക്ഷന്‍ 105 (മനഃപൂര്‍വമുള്ള നരഹത്യ -കൊലപാതകത്തോളം വരാത്തത്), 118 (1) (മനഃപൂര്‍വം മുറിവേല്‍പ്പിക്കല്‍) എന്നിവയാണ് എഫ്.ഐ.ആറില്‍ പരാമര്‍ശിക്കുന്ന പ്രധാന വകുപ്പുകള്‍. അല്ലു അര്‍ജുനു പുറമെ അദ്ദേഹത്തിന്റെ സുരക്ഷാ സംഘം, തീയേറ്റര്‍ മാനേജ്‌മെന്റ് എന്നിവര്‍ക്കെതിരെയും ഇതേ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
ഈ കേസില്‍ അല്ലു അര്‍ജുന്‍ എന്തിന് അറസ്റ്റിലായി എന്നത് സ്വഭാവികമായും ഉയര്‍ന്നുവരുന്ന ചോദ്യമാണ്. അതിനുള്ള ആദ്യകാരണമായി പറയുന്നത് നടന്‍ തിയേറ്ററിലെത്തുന്ന വിവരം പോലീസിനെ മുന്‍കൂട്ടി അറിയിച്ചില്ലെന്നാണ്. സംഭവത്തില്‍ യുവതിയുടെ കുടുംബം നല്‍കിയ പരാതി നല്‍കിയതോയൊണ് അല്ലു അര്‍ജുനെതിരേ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായത്. ഇതേ കേസില്‍ നേരത്തെ സന്ധ്യ തിയേറ്ററിലെ രണ്ട് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഭാരതീയ ന്യായ സംഹിതയിലെ 105, 118 (1) വകുപ്പുകളാണ് ചുമത്തിയതെന്നാണ് വിവരം. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. ഡിസംബര്‍ 2 ന് തിയേറ്ററിലെത്തുമെന്ന് പോലീസിനെ അറിയിച്ചതായി അല്ലു അര്‍ജുന്റെ അഭിഭാഷകര്‍ വാദിക്കുന്നു. മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. പോലീസ് പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും അഭിഭാഷകര്‍ പറയുന്നു.
അതേസമയം ഇന്ത്യന്‍ സിനിമാവ്യവസായത്തെത്തന്നെ അമ്പരപ്പിച്ചു കൊണ്ടാണ്. അറസ്റ്റിനെതിരെ വന്‍ പ്രതിഷേധവും ഉയരുന്നുണ്ട്. ബിആര്‍എസ് നേതാവ് കെ.ടി.രാമറാവു അടക്കമുള്ളവര്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഭരണകര്‍ത്താക്കളുടെ അരക്ഷിതത്വത്തിന്റെ പ്രതിഫലനമാണ് അറസ്റ്റെന്നായിരുന്നു രാമറാവുവിന്റെ പ്രതികരണം. 'ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളോട് എനിക്ക് അനുതാപമുണ്ട്. പക്ഷേ അതിന്റെ യഥാര്‍ഥ ഉത്തരവാദികളാരാണ്? ഉത്തരവാദിയല്ലാത്ത ഒരു സംഭവത്തിന്റെ പേരില്‍ അല്ലു അര്‍ജുനോട് ഒരു കുറ്റവാളിയെപ്പോലെയാണ് പൊലീസ് പെരുമാറിയത്' കെടിആര്‍ പറഞ്ഞു.
അതേസമയം വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചു. കനത്ത സുരക്ഷയിലാണ് നടനെ വൈദ്യപരിശോധനയ്ക്കായി ഗാന്ധി ആശുപത്രിയില്‍ കൊണ്ടുവന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം നടനെ കോടതിയില്‍ ഹാജരാക്കും. മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് ചിക്കഡ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഈമാസം അഞ്ചിനാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് എട്ടിന് തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തിരുന്നു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച അല്ലു അര്‍ജുന്‍ തെലങ്കാന ഹൈകോടതിയെ സമീപിച്ചിരുന്നു. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ ഇന്ന് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനോട് അല്ലു കയര്‍ക്കുകയും ചെയ്തു. ജൂബിലി ഹില്‍സിലെ വസതയില്‍വെച്ചായിരുന്നു അറസ്റ്റ്. കേസ് ഇന്നുതന്നെ ഹൈകോടതി പരിഗണിക്കുമെന്നാണ് വിവരം.
പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലാണ് തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചത്. പ്രീമിയര്‍ ഷോയ്ക്ക് എത്തിയ അല്ലു അര്‍ജുനെ കാണാന്‍ വലിയ ഉന്തും തള്ളുമുണ്ടായി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. ഇതിനിടയില്‍ പെട്ടാണ് സ്ത്രീ മരിച്ചത്. ഒരു കുട്ടി അടക്കം രണ്ട് പേര്‍ കുഴഞ്ഞുവീണു. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അനുശോചനം പ്രകടിപ്പിച്ച അല്ലു, മരിച്ച സ്ത്രീയുടെ കുടുംബത്തിന് എല്ലാ പിന്തണയും നല്‍കുമെന്നും 25 ലക്ഷംരൂപ സഹായമായി നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ താരം വരുന്നതിനു മുന്നോടിയായി യാതൊരു മുന്നറിയിപ്പും നല്‍കിയിരുന്നില്ലെന്നും മതിയായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയില്ലെന്നും പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നു. വലിയ തേതില്‍ ആളുകള്‍ എത്തിയപ്പോള്‍ തിരക്ക് നിയന്ത്രിക്കാനുള്ള യാതൊരു സംവിധാനവും തിയേറ്റര്‍ മാനേജ്‌മെന്റ് സ്വീകരിച്ചില്ല. നിരുത്തവാദപരമായ സമീപനമാണ് അല്ലുവിന്റെയും തിയേറ്റര്‍ ഉടമയുടെയും ഭാഗത്തുനിന്ന് ഉണ്ടായതെന്നും പൊലീസ് പറയുന്നു.
ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (35) യാണ് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും (9) സാന്‍വിക്കും (7) ഒപ്പമാണ് സന്ധ്യ തിയറ്ററില്‍ രേവതി പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. തിക്കിലും തിരക്കിലും പെട്ട് വീണ് പോയ രേവതിക്ക് പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം എത്തി സി.പി.ആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി 11 മണിക്ക് ഉള്ള പുഷ്പ 2 പ്രീമിയര്‍ കാണാന്‍ അല്ലു അര്‍ജുന്‍ എത്തുമെന്ന് അവസാന നിമിഷമാണ് വിവരം ലഭിച്ചത്. ഇതോടെ ആളുകള്‍ സന്ധ്യ തിയറ്ററിലേക്ക് വലിയ തോതില്‍ ഒഴുകിയെത്തുകയായിരുന്നു.