ഹൈദരാബാദ്: 'പുഷ്പ 2' പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം ഏറെ വേദനയോടെ ജനങ്ങൾ അറിഞ്ഞത്. ഇപ്പോൾ വളരെ ഗുരുതരവസ്ഥയിൽ ആശുപത്രിയിൽ തുടർന്ന മരിച്ച യുവതിയുടെ മകനും മരണത്തിന് കീഴടങ്ങി. വിധി എല്ലാം കൊണ്ടുപോയി. അതിനിടിയിൽ സംഭവവുമായി ബന്ധപ്പെട്ട് അല്ലു അർജുനെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടതെല്ലാം വലിയ വാർത്ത ആയിരിന്നു.

ഇപ്പോഴിതാ, തിരക്കിൽപെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്കാന താരം അല്ലു അര്‍ജുനെ ചോദ്യം ചെയ്ത് ഹൈദരാബാദ് പോലീസ്. നല്ല കടുക്കട്ടി ചോദ്യങ്ങളാണ് അല്ലുവിന്റെ മുൻപിൽ നിരത്തിയത്. ചോദ്യങ്ങളിൽ താരം നന്നായി വിയർത്തുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പക്ഷെ ചോദ്യംചെയ്യലിന് ഹാജരായെങ്കിലും പോലീസ് ചോദിച്ച കാര്യങ്ങളോട് അല്ലു അർജുൻ ഒന്നും പ്രതികരിച്ചില്ല.

പോലീസിന്റെ ചോദ്യങ്ങൾ...

അനുമതി നിഷേധിച്ചിട്ടും റോഡ് ഷോ നടത്തിക്കൊണ്ട് പ്രീമിയര്‍ നടന്ന തിയറ്ററിലേക്ക് എത്തിയത് എന്തിനെന്ന് പോലീസ് അല്ലു അര്‍ജുനോട് ചോദിച്ചു. സ്വകാര്യ സുരക്ഷാ സംഘം ജനങ്ങളെ മർദ്ദിച്ചതിൽ ഇടപെടാതിരുന്നത് എന്തുകൊണ്ട് എന്നായിരുന്നു പൊലീസിന്‍റെ മറ്റൊരു ചോദ്യം.

നേരത്തേ പോലീസ് സംഘം പുറത്തുവിട്ട, സന്ധ്യ തിയറ്ററില്‍ നിന്നുള്ള 10 മിനിറ്റ് വീഡിയോയും ചോദ്യംചെയ്യലിനിടെ അല്ലു അർജുന് മുന്നില്‍ പ്രദർശിപ്പിച്ചു. എപ്പോഴാണ് സ്ത്രീയുടെ മരണത്തെക്കുറിച്ച് അറിഞ്ഞതെന്നും പോലീസ് അല്ലുവിനോട് ചോദിച്ചു. പരസ്പര വിരുദ്ധ പ്രസ്താവനകളല്ലേ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയതെന്നും പോലീസ് അല്ലുവിനോട് കേട്ടു.

പക്ഷെ ഇതിലൊന്നും മറുപടി പറയാതെയാണ് അല്ലു അർജുൻ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇരുന്നത്. ഡിസിപിയും എസിപിയും നേതൃത്വം നൽകുന്ന നാലംഗ പോലീസ് സംഘമാണ് അല്ലുവിനെ ചോദ്യം ചെയ്തത്.

ചിക്കട്പള്ളി പോലീസ് സ്റ്റേഷനിലാണ് ചോദ്യംചെയ്യലിനായി താരം രാവിലെ ഹാജരായത്. ഡിസംബർ നാലിനാണ് നാടിനെ ഞെട്ടിച്ച് 'പുഷ്പ 2' എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിൽ ദുരന്തം സംഭവിച്ചത്. തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും അവരുടെ ഇളയ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി യാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.

സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്‌മെന്‍റിലെ ആളുകളെയും ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 13 ന് വൈകിട്ടാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്.

പക്ഷെ രാവിലെ തന്നെ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തില്‍ താരം പുറത്തിറങ്ങിയിരുന്നു. 50,000 രൂപയുടെ ബോണ്ടിലാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നൽകി പുറത്തുവിട്ടത്. അതിനുശേഷം ഇന്നാണ് ചോദ്യം ചെയ്യലിനായി അല്ലു അർജുൻ പോലീസ് സ്റ്റേഷനിൽ ഹാജരായത്