- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
71 ലക്ഷത്തില്‍ അധികം പേര് എടുത്ത ഭാഗ്യക്കുറി ടിക്കറ്റ്; 20 ലക്ഷത്തിന്റെ ഭാഗ്യം കിട്ടിയത് കര്ണ്ണാടകക്കാരന്; മെക്കാനിക്കായ അല്‍ത്താഫ് ഫുള്‍ ഹാപ്പി; ആ ഭാഗ്യശാലിയെ കേരളത്തിന് പരിചയപ്പെടുത്തി ഏഷ്യാനെറ്റ് ന്യൂസ്; മുടങ്ങാതെ ടിക്കറ്റെടുക്കുന്ന ശീലം ബമ്പറായി; ബത്തേരിയില്‍ നിന്നും ആ ടിക്കറ്റ് വാങ്ങിയത് പാണ്ഡ്യപുരിയിലെ ഭാഗ്യവാന്
ഏഷ്യാനെറ്റ് ന്യൂസാണ് അല്‍ത്താഫിനെ കേരളത്തിന് പരിചയപ്പെടുത്തിയത്. ഫുള്‍ ഹാപ്പിയെന്ന് അല്‍ത്താവ്.
കോഴിക്കോട്: ടിക്കറ്റെടുത്ത് ആകാംക്ഷയോടെ കാത്തിരുന്നവര്‍ക്ക് മുന്നിലേക്ക് ആ ഭാഗ്യശാലിയെ തെളിഞ്ഞു. കര്‍ണ്ണാക സ്വദേശി അല്‍ത്താഫിനാണ് ഒന്നാം സമ്മാനം. 15 കൊല്ലമായി കേരള ഭാഗ്യക്കുറി ടിക്കറ്റെടുക്കുന്നു. മെക്കാനിക്ക് ആണ്. എല്ലാ വര്‍ഷവും കേരള ഭാഗ്യക്കുറി എടുക്കും. ഇത്തവണ ഭാഗ്യം അടിച്ചു. ഏഷ്യാനെറ്റ് ന്യൂസാണ് അല്‍ത്താഫിനെ കേരളത്തിന് പരിചയപ്പെടുത്തിയത്. ഫുള്‍ ഹാപ്പിയെന്ന് അല്‍ത്താവ്. കര്‍ണ്ണാടക പാണ്ഡ്യപുര സ്വദേശിയാണ് അല്‍ത്താഫ്. വാടക വീട്ടിലാണ് താമസം. മക്കളുടെ വിവാഹവും സ്വന്തമായൊരു വീടും സ്വപ്‌നം കാണുകയാണ് അല്‍ത്താഫ്.
കഴിഞ്ഞ ഓണം ബമ്പറും മലയാളിയ്ക്കായിരുന്നില്ല അടിച്ചത്. കോയമ്പത്തൂരില്‍ നിന്നും ടിക്കറ്റെടുത്ത തമിഴ്‌നാട്ടുകാരനായിരുന്നു ആ ഭാഗ്യം. ഇത്തവണ കര്‍ണ്ണാടകയിലേക്ക് വയനാട് വഴി പോവുകയാണ് ലോട്ടറി. അങ്ങനെ തുടര്‍ച്ചയായ രണ്ടാം തവണയും ഭാഗ്യം അതിര്‍ത്തി കടന്നു. ലോട്ടറി അടിച്ചത് അറിഞ്ഞ് അല്‍ത്താഫ് വല്ലാത്ത അവസ്ഥയിലാണ്. ലോട്ടറി വിറ്റ ഏജന്റിനോട് പോലും സംസാരിക്കാന്‍ കഴിയാത്ത പരിഭ്രമം. അല്‍ത്താഫിന് മലയാളം അറിയില്ല. എന്നാല്‍ ബന്ധുക്കളില്‍ ചിലര്‍ക്ക് മലയാളം അറിയാം. അവരിലൂടെയാണ് അല്‍ത്താഫ് കേരളത്തോട് മലയാളത്തില്‍ സംസാരിക്കുന്നത്.
ഓണം ബമ്പറിന്റെ 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത് വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് കിട്ടിയത്. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ജി.ആര്‍ ലോട്ടറീസാണ് സമ്മാനാര്‍ഹമായ ലോട്ടറി വിറ്റത്. പനമരത്തെ എസ്.ജി ലക്കി സെന്ററാണ് എന്‍.ജി.ആറിന് ടിക്കറ്റ് നല്‍കിയത്. എ.എം ജിനീഷ് ആണ് എസ്.ജി ലക്കി സെന്റര്‍ ഏജന്റ്. ഡബ്ല്യൂ402 ആയിരുന്നു് ഏജന്‍സി നമ്പര്‍. സമ്മാനാര്‍ഹന്‍ ആരെന്നറിയില്ലെന്ന് ജിനീഷ് പ്രതികരിച്ചിരുന്നു. ഇരുപതിലേറെ വര്‍ഷമായി ലോട്ടറി ഏജന്റാണെന്നും ബമ്പറിന്റെ ഒന്നാംസമ്മാനം ലഭിക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.
ഒരുമാസം മുന്‍പ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് എന്‍.ജി.ആര്‍ ലോട്ടറീസ് ഏജന്റ് നാഗരാജ് പ്രതികരിച്ചു. അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം സമ്മാനം 25 കോടി രൂപ, രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ, 500 രൂപ അവസാന സമ്മാനം എന്നിങ്ങനെയാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലെത്തിയത്.
80 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 71,28,218 ടിക്കറ്റുകളാണ് വിറ്റത്. അച്ചടിച്ചുവെച്ചതില്‍ എട്ടരലക്ഷത്തിലധികം ടിക്കറ്റുകള്‍ ബാക്കിയായതിനാല്‍ നറുക്കെടുപ്പ് നടക്കുന്ന ബുധനാഴ്ച രാവിലെയും ടിക്കറ്റുകള്‍ ലഭ്യമായിരുന്നു. കഴിഞ്ഞ വര്‍ഷം 75,76,096 ടിക്കറ്റുകള്‍ വിറ്റിരുന്നു. 71 ലക്ഷത്തിലധികം പേരില്‍ നിന്നൊരാള്‍ കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടു കോടീശ്വരനായി മാറി എന്നതാണ് വസ്തുത.
വയനാട് പനമരത്ത് 21 വര്‍ഷമായി ലോട്ടറി കച്ചവടം നടത്തുന്ന എസ്‌ജെ ലക്കി സെന്റര്‍ ഉടമ എ.എം. ജിനീഷ് ഒരു മാസം മുന്‍പു സബ് ഏജന്റ് നാഗരാജു വഴി വിറ്റ ടിക്കറ്റിനാണു സമ്മാനം. മൈസൂരുവില്‍ നിന്നു 15 വര്‍ഷം മുന്‍പു കൂലിപ്പണിക്കായി ബത്തേരിയിലെത്തി ലോട്ടറിക്കച്ചവടം തുടങ്ങിയ ആളാണ് നാഗരാജു. മൈസൂരുവില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ബന്നൂരുവില്‍നിന്നു മാതൃസഹോദരനൊപ്പമാണു തൊഴില്‍ തേടി നാഗരാജു ബത്തേരിയിലെത്തിയത്. സഹോദരന്‍ മഞ്ജുനാഥും പിന്നീടെത്തി.
കൂലിത്തൊഴിലില്‍ തുടങ്ങി പിന്നീട് ഹോട്ടലുകളിലും ലോട്ടറിക്കടകളിലും ജോലി ചെയ്തു. 5 വര്‍ഷം മുന്‍പു മറ്റൊരാളുമായി ചേര്‍ന്ന് ചെറിയൊരു ലോട്ടറിക്കട തുടങ്ങി. മോശമില്ലാത്ത കച്ചവടമായതോടെ 3 വര്‍ഷം മുന്‍പു ബത്തേരി നഗരസഭ ബസ് സ്റ്റാന്‍ഡിനു സമീപം ഇപ്പോഴത്തെ കട തുറന്നു. മഞ്ജുനാഥാണ് കടയില്‍ ഒപ്പമുള്ളത്. 2 മാസം മുന്‍പു വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയും നാഗരാജിന്റെ എന്‍ജിആര്‍ ഏജന്‍സീസിലൂടെ വിറ്റിരുന്നു. ഇരുവരും കുടുംബസമേതം ബത്തേരിക്കടുത്ത് കുപ്പാടി പുതുച്ചോല 3 സെന്റിലെ വീട്ടിലാണ് താമസം. പനമരം എസ്‌ജെ ലക്കി സെന്ററിന്റെ സബ് ഏജന്‍സിയിലൂടെ വിറ്റ ടിക്കറ്റിന് ബംപര്‍ അടിക്കുന്നത് ആദ്യമായാണ്. നേരത്തെ 4 തവണ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്.