- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആമയൂര്‍ കൂട്ടക്കൊല കേസില്‍ പ്രതി റെജികുമാറിന്റെ വധശിക്ഷ റദ്ദാക്കി സുപ്രീംകോടതി; പരമോന്നത കോടതി തൂക്കുകയര്‍ ഒഴിവാക്കിയത് ജയിലിലെ നല്ലനടപ്പ് പരിഗണിച്ച്; റെജികുമാര്‍ ജീവിതാവസാനം വരെ തടവുശിക്ഷ അനുഭവിക്കണമെന്ന് ഡിവിഷന് ബെഞ്ച് വിധി
ആമയൂര്‍ കൂട്ടക്കൊല കേസില്‍ പ്രതി റെജികുമാറിന്റെ വധശിക്ഷ റദ്ദാക്കി സുപ്രീംകോടതി
ന്യൂഡല്‍ഹി: പട്ടാമ്പി ആമയൂര്‍ കൂട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്. അതേസമയം, കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്ത് റെജികുമാര്‍ ജീവിതാവസാനംവരെ തടവുശിക്ഷ അനുഭവിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോള്‍, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ റദ്ദാക്കിയത്. 2008 ജൂലായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യ ലിസി, മക്കളായ അമല്യ, അമല്‍, അമലു, അമന്യ എന്നിവരെ റെജികുമാര്‍ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
2009-ല്‍ റെജികുമാറിന് പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വധശിക്ഷ വിധിച്ചു. 2014-ല്‍ ഹൈക്കോടതി കീഴ്‌ക്കോടതി വിധി ശരിവെക്കുകയായിരുന്നു. ജയിലില്‍കഴിഞ്ഞ കാലയളവില്‍ റെജികുമാറിന്റെ സ്വഭാവം, ചെയ്ത ജോലികള്‍ എന്നിവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സുപ്രീംകോടതി വധശിക്ഷ ജീവിതാവസാനം വരെ തടവുശിക്ഷയായി കുറച്ചത്.
2008 ജൂലൈ 8 മുതല്‍ 23 വരെയുളള ദിവസങ്ങളിലാണ് അഞ്ചുപേരുടെയും കൊലപാതകം പ്രതി നടത്തിയത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ സെപ്റ്റിക് ടാങ്കിലും സമീപത്തുള്ള പറമ്പിലും വീടിനുള്ളിലും ഒളിപ്പിക്കുകയായിരുന്നു. ഭാര്യയെയും മക്കളെയും മൂന്നുഘട്ടമായി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൊലപാതകത്തിന് മുമ്പ് മൂത്തമകള്‍ അമലുവിനെ പ്രതി ബലാത്സംഗം ചെയ്തായും പൊലീസ് കണ്ടെത്തിയിരുന്നു.
2009ലാണ് പ്രതി ചക്കാമ്പുഴ പറമ്പത്തേട്ട് റെജികുമാറിന് പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. 2014ല്‍ ഹൈക്കോടതി കീഴ്‌ക്കോടതി വിധി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ 2023ല്‍ ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് പ്രതിയുടെ മാനസികനില സംബന്ധിച്ച റിപ്പോര്‍ട്ട് സംര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ആമയൂര്‍ കൂട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട റെജികുമാറിന്റെ കേസ് സുപ്രീം കോടതിയില്‍ നടത്തിയത് ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റിയുടെ 'പ്രോജക്ട് 39എ' ആണ്. പ്രമാദമായ പല കേസുകളിലും കീഴ്ക്കോടതികളില്‍നിന്ന് വധശിക്ഷ ലഭിച്ച പ്രതികള്‍ക്കുമേല്‍ കോടതികളില്‍ പ്രോജക്ട് 39 എ സൗജന്യ നിയമസഹായം നല്‍കിയിട്ടുണ്ട്. സീനിയര്‍ അഭിഭാഷക സോണിയ മാത്തൂര്‍, അഭിഭാഷകരായ സാക്ഷി ജയിന്‍, ശ്രേയ റസ്‌തോഗി, മുകുന്ദ് പി. ഉണ്ണി എന്നിവരാണ് റെജികുമാറിന് വേണ്ടി ഹാജരായത്.