- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഭർത്താവിന്റെ അവിഹിത ബന്ധം അറിഞ്ഞ് ഞെട്ടിയ അമ്മ നാല് കുട്ടികളുമായി വിമാനം കയറി; ആമസോൺ വനാന്തരത്തിൽ കൊല്ലപ്പെട്ട അമ്മയെ കാത്തു നിൽക്കാതെ കുഞ്ഞുങ്ങൾ നടന്നത് നാല്പത് ദിവസം; ആമസോൺ കാടുകളിലെ രക്ഷപ്പെടൽ കഥയിലെ അറിയാത്ത ഭാഗം ഒടുവിൽ പുറത്ത്
ആമസോൺ വനങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട നാലു കുരുന്നുകൾ ലോക മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ ഇപ്പോഴും ഇടം നേടുകയാണ്. അതിനിടയിലാണ് അതിൽ രണ്ട് കുട്ടികളുടെ അച്ഛനും അപകടത്തിൽ മരണമടഞ്ഞ അമ്മയുടെ നിലവിലെ ഭർത്താവും ആയ വ്യക്തി തന്റെ ഭാര്യയെ വഞ്ചിക്കുകയായിരുന്നു എന്ന റിപ്പോർട്ട് പുറത്തു വരുന്നത്. മരണമടഞ്ഞ മഗ്ദലന വലേനിക്കയുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡെയ്ലി മെയിൽ ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
എഫ് എ ആർ സി ഗറില്ലകളുടെ ഭീഷണി ഉണ്ട് എന്ന് അവകാശപ്പെട്ട് ഇവരുടെ ഭർത്താവ് മാനുവൽ റണോക്ക് മഗദലന വലേനിക്കയേയും കുട്ടികളേയും ബൊഗോട്ടോയിലുള്ള തദ്ദേശീയരുടെ ആവസസ്ഥാനത്ത് ആക്കുകയായിരുന്നത്രെ. എന്നാൽ, ഏഴു വർഷമായി മഗ്ദലനയുടെ ഭർത്താവായ ഇയാൾക്ക് മറ്റൊരു സ്ത്രീയുമായും ബന്ധമുണ്ടായിരുന്നു. ആ സ്ത്രീയെ തെക്കൻ മെഖലയിൽ മറ്റൊരു തദ്ദേശീയ ആവസ സ്ഥലത്ത് ഇയാൾ കൊണ്ടുവന്നതോടെ മഗ്ദലനയുടെ സ്വപ്നങ്ങൾ തകരുകയായിരുന്നു എന്ന് അവരുടെ സഹോദരൻ ഡെയ്ലി മെയിലിനോട് പറഞ്ഞു.
പിന്നീട് ബൊഗോട്ടയിലെക്ക് തിരിച്ചെത്തിയ ഇയാൾ, വീണ്ടും മഗ്ദലനയുമായുള്ള ബന്ധം സ്ഥാപിക്കാമെന്ന് വാഗ്ദാനം നൽകിയതായും സഹോദരൻ പറയുന്നു. എന്നാൽ, തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞ ഞെട്ടലിലായിരുന്നു മഗ്ദലന വീട്ടുകാരോട് പോലും പറയാതെ കുട്ടികളേയും കൊണ്ട് യാത്ര പുറപ്പെട്ടത്. ആ യാത്രയായിരുന്നു ദുരന്തത്തിൽ അവസാനിച്ചത്. കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇയാൾ അവിടെയെത്തി കുട്ടികൾക്ക് മേൽ അവകാശവാദം ഉന്നയിച്ചിരുന്നു. നാലുകുട്ടികളിൽ രണ്ടുപേർ മാത്രമാണ് ഇയാളുടെത്. മറ്റു രണ്ട് കുട്ടികൾ മഗ്ദലനയുടെ ആദ്യ ഭർത്താവിന്റെതാണ്.
തന്നെ കാണാനും, തന്റൊപ്പം താമസിക്കാനുമായിരുന്നു മഗ്ദലന ഉദ്ദേശിച്ചിരുന്നതെന്നും സഹോദരൻ വെളിപ്പെടുത്തുന്നു. അതിനിടയിൽ, പറന്നുയർന്നതിനു ശേഷം വിമാനത്തിലുണ്ടായ എഞ്ചിൻ തകരാറാണ് അപകട കാരണമായതെന്ന റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്.




