- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലോസ് ആഞ്ചലസിലേക്ക് പറന്ന അമേരിക്കന്‍ എയര്‍ലൈന്‍ വിമാനം ഹവായ് മലനിരകളില്‍ ഇടിച്ചു തകരാതിരുന്നത് തലനാരിഴക്ക്; എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വീഴ്ചയെ കുറിച്ച് അടിയന്തിര അന്വേഷണം
ലോസ് ആഞ്ചലസിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം, ഹവായ് മലനിരകളില്‍ ഇടിച്ച് തകരാതിരുന്നത് തലനാരിഴക്ക്. ഈ സംഭവത്തെ തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രാള്‍ വീഴ്ചയെ കുറിച്ച് അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥിരമായി യാത്ര ചെയ്യുന്ന വഴിയില്‍ സംഭവിച്ച ഈ അപകടം എയര്‍ ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളുടെ കാര്യക്ഷമതയെയും വിമാനത്തിലെ നാവിഗേഷന്‍ സിസ്റ്റത്തേയുമാണ് ചോദ്യം ചെയ്യുന്നത്.
എഎ298 എന്ന വിമാനമാണ് ഹോനൊലുലുവില്‍ നിന്ന് യാത്രക്ക് ശേഷമാണ് വിമാനം ഹവായിലെ മലയ്ക്ക് സമീപം അപകടമാം വിധത്തില്‍ എത്തിയത്. പൈലറ്റുമാര്‍ ഉടന്‍ തന്നെ വിമാനം കൂടുതല്‍ പൊക്കി പറത്തിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പ്രാഥമിക പരിശോധന അനുസരിച്ച്, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മുറിയില്‍ നിന്ന് വഴി പറഞ്ഞുകൊടുക്കുന്നതില്‍ ഉണ്ടായ പിഴവെന്നാണ് സംശയിക്കുന്നത്. കൂടാതെ വിമാനത്തിനുള്ളിലെ ഓട്ടോമേറ്റഡ് നാവിഗേഷന്‍ സിസ്റ്റത്തിലോ മറ്റോ ഉണ്ടായ പിഴവുകളും പരിശോധിക്കുന്നുണ്ട്.
കലാവസ്ഥാ അനുകൂല സാഹചര്യത്തിലായിരുന്നു. അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചതിന് ശേഷമേ ഒതു ഉത്തരത്തില്‍ എത്താന്‍ സാധിക്കുകയുള്ളൂ. എയര്‍ ട്രാഫിക് കണ്‍ട്രോള്‍
കേസില്‍ ഫലപ്രദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നിലെ സാങ്കേതികവും മാനവീയവുമായ കാരണങ്ങള്‍ കണ്ടെത്തുന്നതിനും ഭാവിയില്‍ ഇത്തരത്തില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളാനുമായിരിക്കും അവര്‍ ഇനി ശ്രമിക്കുക.
അമേരിക്കന്‍ എയര്‍ലൈന്‍സ് ഈ സംഭവത്തെ കുറിച്ച് ആധികാരികമായ അന്വേഷണം നടത്തുമെന്ന് ഉറപ്പു നല്‍കി. യാത്രക്കാരുടെ സുരക്ഷാ ഉറപ്പാക്കുക എന്നതില്‍ യാതൊരു വിട്ടുവീഴ്ചയും കമ്പനി നടത്തിലെന്ന് പ്രസ്താവിച്ചു. സുരക്ഷാ പ്രാധാന്യത്തെ പ്രാമുഖ്യമാക്കി കൂടുതല്‍ കരുതലോടെ പ്രവര്‍ത്തനങ്ങളിലേക്ക് മാറുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവം പരിപൂര്‍ണമായി അന്വേഷിച്ച ശേഷമേ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുകയുള്ളൂ എന്നും അവര്‍ പറഞ്ഞു.
അതേസമയം വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് പറക്കലില്‍ പ്രത്യേകത ഒന്നും അനുഭവപ്പെട്ടില്ലെന്ന് പറഞ്ഞു. മറ്റ് സമയങ്ങളില്‍ പറക്കുന്നതിനെക്കാള്‍ കുറച്ചുകൂടി ഉയരത്തിലാണ് പറക്കുന്നതെന്ന് മാത്രമാണ് തോന്നിയത്. മറ്റ് പൊരുത്തക്കേടുകള്‍ ഒന്നും തന്നെ തോന്നിയില്ല.