- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൂക്ക് കയർ കിട്ടണമെന്ന് തന്നെയാണ് ഞാൻ ആഗ്രഹിച്ചത്: പെരുമ്പാവൂർ വധക്കേസിൽ ഇരയുടെ അമ്മ
കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷയിൽ സന്തോഷമുണ്ടെന്ന് മാതാവ്. ഈ നിമിഷത്തിന് വേണ്ടിയാണ് ഇത്രയും നാൾ കാത്തിരുന്നതെന്നും കോടതിയിൽ വിശ്വാസമുണ്ടായിരുന്നുവെന്നും അമ്മ പറഞ്ഞു. വിധി കേട്ട് കോടതിയിൽ നിന്നിറങ്ങവെയായിരുന്നു അമ്മയുടെ പ്രതികരണം. എത്രയും വേഗം വിധി നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അമ്മയുടെ വാക്കുകൾ ഇങ്ങനെ: നാളെ ആരുടെയും കഴുത്തിൽ ഒരായുധം വെച്ച് മുറിക്കാനോ ഒരു കൊലപാതകം ഉണ്ടാകാനോ പാടില്ല. ഈ വിധി വരുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. ഈ ഒരു ദിവസത്തിന് വേണ്ടിയാണ് ഇത്രയും നാൾ കാത്തിരുന്നത്. എന്റെ മകൾ എത്ര വേദനകൾ സഹിച്ചു, ആ വേദന അവനും അനുഭവിക്കണം. തൂക്ക് കയർ കിട്ടണമെന്ന് തന്നെയാണ് ഞാൻ ആഗ്രഹിച്ചത്. അത്ര ക്രൂരമായാണ് എന്റെ മകളെ അയാൾ ഉപദ്രവിച്ചത്. നാളെ ഒരു സ്ത്രീയുടെയും ഒരു കുഞ്ഞിന്റെയും ശരീരത്തിൽ ഇങ്ങനെ ഒരു ക്രൂരത ആരും കാട്ടരുത് എന്ന ഓർമ്മപ്പെടുത്തലാകട്ടെ ഈ വിധി. ഇതുപോലുള്ള വിധികൾ നാളെ നമ്മുടെ രാജ്യത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് കുറച്ചേക്കാൻ സഹായകമാകും. നീതി കിട്ടി. നമ്മുടെ കോടതിയെയും നിയമത്തെയും വിശ്വാസമുണ്ടായിരുന്നു. എന്റെ മകൾ മരിച്ചിട്ട് ഒൻപത് വർഷമായി. അതുകൊണ്ട് തന്നെ എത്രയും വേഗം വിധി നടപ്പാക്കണം എന്നാണ് ആഗ്രഹം.
പ്രതി അമീറുൾ ഇസ്ലാമിന്റെ അപ്പീൽ ഹൈക്കോടതി തള്ളികൊണ്ടാണ് വിധി. സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്നാണ് വിധിപ്രസ്താവത്തിനിടെ ഹൈക്കോടതി പറഞ്ഞത്. കൊലപാതകം ഡൽഹി നിർഭയ കേസിന് സമാനമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ പി ജി അജിത് കുമാർ, എസ് മനു എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്.
ശാസ്ത്രീയ തെളിവുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ശാസ്ത്രീയ തെളിവുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ഉന്നത ബോധ്യത്തോടെ വധശിക്ഷ ശരിവെക്കുന്നു. ഇത്തരമൊരു ക്രൂരകൃത്യം ഇനിമേൽ സംഭവിക്കാതിരിക്കാനാണ് വധശിക്ഷയെന്നും കോടതി വ്യക്തമാക്കി.
കൊച്ചിയിലെ വിചാരണക്കോടതിയാണ് നേരത്തെ അമിറുൾ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. അപൂർവങ്ങളിൽ അത്യപൂർവവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.
2016 ഏപ്രിൽ 28-നായിരുന്നു നിയമവിദ്യാർത്ഥിനിയെ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിൽ ജൂൺ 16-നാണ് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സാക്ഷികളില്ലാത്ത കേസിൽ ഡി എൻ എ പരിശോധനയടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കനാൽ പുറമ്പോക്കിലെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് പ്രതി കൃത്യം നടത്തിയത്. തുടർന്ന് മാസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിലാണ് അമീറുൾ ഇസ്ലാമിന് കൊച്ചിയിലെ വിചാരണക്കോടതി വധശിക്ഷ വിധിച്ചു ഈ വിധിക്കെതിരെയാണ് അമീറുൽ ഇസ്ലാം ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. താൻ നിരപരാധിയാണെന്നും തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതാണെന്നും യുവതിയെ മുൻപരിചയമില്ലെന്നുമായിരുന്നു അമീറിന്റെ വാദം.