- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ യുക്തിവാദം ആവിയായി! അപകട വേളയില്‍ ദൈവം ഉണ്ടെങ്കില്‍ ദയവായി തന്നെ സഹായിക്കൂ.. ജീവിക്കാന്‍ അനുവദിക്കൂ.. എന്ന് പ്രാര്‍ഥിച്ചു; സംഭവ സ്ഥലത്ത് സഹായിക്കാന്‍ എത്തിയത് നഴ്‌സ്; മൂന്ന് മിനിറ്റ് മരിച്ചു ജീവിച്ചപ്പോള്‍ ട്രീഷ്യാ ബാര്‍ക്കര്‍ ദൈവ വിശ്വാസിയായി
മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ യുക്തിവാദം ആവിയായി!
ടെക്‌സാസ്: മരണാനന്തര ജീവിതത്തെ കുറിച്ച് നമുക്ക് നിരവധി സങ്കല്‍പ്പങ്ങളാണ് ഉള്ളത്. അത് പോലെ മരിച്ചു പോയി എന്ന കരുതിയ ചിലര്‍ ജീവിതത്തിലേക്ക് തിരികെ എത്തിയ സംഭവങ്ങളില്‍ അവര്‍ പലരും തങ്ങള്‍ മറ്റൊരു ലോകത്ത് എത്തിയതായും അവിടെ കണ്ട കാഴ്ചകളെ കുറിച്ചും എല്ലാം പല കാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം സാമാന്യ യുക്തിക്ക് ചേരാത്തതാണ് എന്ന് പറഞ്ഞാണ് നിരീശ്വരവാദികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം തള്ളിക്കളഞ്ഞിരുന്നത്.
ഇപ്പോള്‍ ഏറ്റവും ഒടുവിലായി മരണാനന്തര ജീവിതത്തെ കുറിച്ചുള്ള അനുഭവം വിവരിച്ച് രംഗത്ത് എത്തിയിരിക്കുന്നത് ഒരു നിരീശ്വരവാദിയാണ്. അമേരിക്കയിലെ ടെക്സാസിലുള്ള ട്രീഷ്യാ ബാര്‍ക്കര്‍ മതബോധമുള്ള മാതാപിതാക്കളുടെ മകളായിട്ടാണ് ജനിച്ചതെങ്കിലും അവര്‍ തികഞ്ഞ യുക്തവാദി ആയിട്ടാണ് ജീവിച്ചത്. എന്നാല്‍ അവരുടെ ജീവിതത്തില്‍ ഉണ്ടായ ഒരു അതിശയകരമായ സംഭവം ബാര്‍ക്കറിനെ ഒരു വിശ്വാസിയാക്കി മാറ്റി എന്നതാണ് സത്യം.
21 വയസായിരുന്ന സമയത്ത് അവര്‍ ഒരു ഓട്ട മല്‍സരത്തില്‍ പങ്കെടുക്കാനായി തന്റെ ഹോണ്ടാ കാറില്‍ സഞ്ചരിക്കുകയായിരുന്നു. ഡ്രൈവ് ചെയ്യുന്നതിനിടയില്‍ പെട്ടെന്നാണ് അവര്‍ക്ക് ഉറക്കം വന്നു തുടങ്ങിയത്. അങ്ങനെ അവരുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി തനിക്ക് പരിക്കേറ്റിരുന്നു എന്ന കാര്യം ബാര്‍ക്കറിന് ആദ്യം മനസിലായിരുന്നില്ല. ദൈവ വിശ്വാസി അല്ലായിരുന്നു എങ്കിലും അവര്‍ ദൈവത്തോട് ഒരപേക്ഷ നടത്തി.
ദൈവം ഉണ്ടെങ്കില്‍ ദയവായി തന്നെ സഹായിക്കൂ ജീവിക്കാന്‍ അനുവദിക്കൂ.. വീണ്ടും നടക്കാന്‍ അനുവദിക്കൂ.. എന്നായിരുന്നു ഈ അപേക്ഷ. മിനിട്ടുകള്‍ക്കുള്ളില്‍ വാഹനമോടിച്ചുകൊണ്ടിരുന്ന ഒരു നഴ്‌സ് സംഭവസ്ഥലത്ത് തന്റെ കാര്‍ നിര്‍ത്തി ട്രീഷ്യയെ സഹായിക്കാന്‍ ഓടി. അവര്‍ ആംബുലന്‍സിനെ വിളിച്ചു വരുത്തി. ട്രീഷ്യയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍, നട്ടെല്ലിന് ഒടിവും, കാലിന് ഒടിവും, വിവിധ ആന്തരിക പരിക്കുകളും ഉണ്ടെന്ന് കണ്ടെത്തി. അവരെ സ്‌ക്കാനിംഗിനും വിധേയയാക്കി.
എന്നാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍, ശസ്ത്രക്രിയയ്ക്കായി അവര്‍ക്ക് 17 മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു. നട്ടെല്ലിന് ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്്ന ഉറപ്പായ സാഹചര്യത്തില്‍ ജീവിതകാലം മുഴുവന്‍ വീല്‍ചെയറില്‍ ആയിരിക്കുമെന്ന് അവര്‍ ഭയപ്പെട്ടു. ശസ്ത്രക്രിയാ രേഖകളില്‍ ഒപ്പിടുന്ന സമയത്ത് മരണത്തിനുള്ള സാധ്യത 17 ശതമാനം' ഉണ്ടെന്ന കാര്യം അതില്‍ ഉള്ളതായി ശ്രദ്ധിച്ചു.
എന്നാല്‍ മരിക്കാന്‍ അവര്‍ക്ക് ഭയമില്ലായിരുന്നു. എന്നാല്‍ ശസ്ത്രക്രിയാ ടേബിളില്‍ സംഭവിച്ചത് അവളുടെ കാഴ്ചപ്പാടിനെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. അനസ്തേഷ്യയ്ക്ക് വിധേയയായപ്പോള്‍ താന്‍ സ്വന്തം ശരീരത്തില്‍ നിന്ന് ഉയര്‍ന്നുവന്നതായി അവര്‍ക്ക് തോന്നി. ശരീരം വിട്ട നിമിഷം, തനിക്ക് വലിയ ഉന്‍മേഷമാണ് അനുഭവപ്പെട്ടത്. വേദനയില്ല സമാധാനം മാത്രമാണ് അനുഭവപ്പെട്ടത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍മാരുടെ പിന്നില്‍ പ്രകാശം പരത്തുന്ന നിരവധി ജീവികളെ താന്‍ കണ്ടു. വെള്ളി,വെള്ള, സ്വര്‍ണ്ണം, മഞ്ഞ, നീല എന്നീ നിറങ്ങളിലുള്ള വെളിച്ചം കൊണ്ടാണ് അവ നിര്‍മ്മിച്ചിരുന്നത്.
താന്‍ ഓടുന്നതിന്റെ ഒരു ചിത്രം അവര്‍ തനിക്ക് കാണിച്ചുതന്നതായും താന്‍ ശരിയാകുമെന്ന് അവര്‍ തന്നോട് പറഞ്ഞതായും ട്രീഷ്യ വെളിപ്പെടുത്തുന്നു. പിന്നീട് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയത് രണ്ടര മിനിട്ട് നേരത്തേക്ക് അവര്‍ മരിച്ചു പോയി എന്നായിരുന്നു.അവിടെ നിന്ന് അവര്‍ ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു.
ഇതിനിടയില്‍ തന്റെ മരിച്ചു പോയ മുത്തച്ഛനെ കണ്ടതായും ട്രീഷ്യാ പറയുന്നു. ഇതിനിടയില്‍ താന്‍ കേട്ട അശരീരി ദൈവത്തിന്റേതായിരുന്നു എന്നാണ് അവര്‍ വിശ്വസിക്കുന്നത്്. പെട്ടെന്നാണ് അവര്‍ക്ക് ബോധം തിരികെ ലഭിച്ചത്. ഏതായാലും ദൈവം തന്നെയാണ് ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നതെന്നാണ് ട്രീഷ്യ ഇപ്പോഴും വിശ്വസിക്കുന്നത്.