- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിഥികളെ ചായ കൊടുത്ത് സ്വീകരിക്കും; രാവിലേയും രാത്രിയും ഉമ്മാമ്മയെ വിളിച്ചുണർത്തി ഷുഗറിന് മരുന്ന് നൽകും; ഉപ്പയ്ക്ക് വായിക്കാനായി പത്രം എടുത്തു കൊടുക്കുന്നതും മൂന്നര പവൻ ഇട്ട പാത്തൂട്ടി; ആൻഡ്രോയിഡ് കുഞ്ഞനന്തനെ സിനിമയിൽ കണ്ടവർക്ക് ഇത് വിസ്മയം; അഞ്ചരക്കണ്ടിയിലെ ഷിയാദിന്റെ മൊഞ്ചത്തി കിടിലൻ കണ്ടുപിടിത്തം
കണ്ണൂർ: ആൻഡ്രോയ്ഡ് കുഞ്ഞപ്പനെന്ന റോബോർട്ടിനെ കുറിച്ചുള്ള സിനിമ ചിത്രീകരിച്ചത് കണ്ണൂരിലെ പയ്യന്നൂരിലാണെങ്കിൽ ഒറിജിനൽ ആൻഡ്രോയ്ഡ് റോബോർട്ടു നിർമ്മിച്ചിരിക്കുകയാണ് കണ്ണൂരിലെ ഒരു മിടുക്കൻ വിദ്യാർത്ഥി. അഞ്ചരക്കണ്ടി വേങ്ങാട് മെട്ടയിലെ കരിയന്തോടി റിച്ച് മഹല്ലിൽ ചാത്തോത്ത് ഷിയാദിന്റെ മാതാവിനും പിതാവിനും സഹോദരനും കൂട്ടായി ഇനി പാത്തൂട്ടി റോബോട്ടുമുണ്ടാവും.
അടുക്കളയിലെ സഹായത്തിനും ഭക്ഷണസാധനങ്ങൾ ഡൈനിങ് ഹാളിലെ മേശപ്പുറത്ത് എത്തിക്കാനും തിരിച്ചു കൊണ്ടു പോകുന്നതും പാത്തൂട്ടി റോബോട്ടാണ്. തന്റെ വഴിയിൽ നിന്നും മാറിനിൽക്കാൻ പറയുമെങ്കിലും കള്ളം പറയാനോ പരദൂഷണം പറഞ്ഞ് വഴക്കിടാനോ പാത്തുട്ടിക്ക് സമയമില്ല. ഏൽപ്പിച്ച പണി കൃത്യമായി ചെയ്യുന്ന മൊഞ്ചത്തി കുട്ടിയാണവൾ.
ഓട്ടോമാറ്റിക്കായും മാന്വലായാണു റോബോട്ട് പ്രവർത്തിക്കുന്നത്. ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുമ്പോൾ വഴി സ്വന്തം തിരിച്ചറിഞ്ഞ് കിച്ചണിൽ നിന്നും ഡൈനിങ് ഹാളിലേക്ക് പരസഹായം കൂടാതെ സഞ്ചരിക്കും. വഴിയില്ലാത്ത സ്ഥലങ്ങളിൽ ഇതിനെ കൊണ്ടു പോകേണ്ടി വന്നാൽ മാന്വൽ മോദിലാണ് പ്രവർത്തിക്കുക. പ്രത്യേകം സജ്ജമാക്കിയ വഴി (പാത്ത്) തിരിച്ചറിഞ്ഞു സഞ്ചരിക്കുന്നതിനാലാണ് പാത്തൂട്ടി എന്ന് പേരിട്ടിരിക്കുന്നതെന്ന് ഷിയാദ് പറഞ്ഞു.
പഠനത്തോടൊപ്പം വരുന്ന ശാസ്ത്രമേളയ്ക്കായി റോബർട്ട് നിർമ്മാണം ഒരു പ്രോജക്ടായി ഏറ്റെടുക്കുകയായിരുന്നു. ആവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകി പിതാവും കൂടെ കൂടി. മേക്കപ്പും അനുബന്ധ കാര്യങ്ങളും ചെയ്യാനായി മാതാവും സഹോദരനും സഹായത്തിനെത്തി. പ്രവർത്തനക്ഷമമാക്കുന്നതിനായി സഹപാഠി അർജുനും സഹായിച്ചു.
പ്ലാസ്റ്റിക്ക് സ്റ്റൂൾ, അലൂമിനിയം ഷീറ്റ്, 4 ടയർ, ഒരു ഫീമെയിൽ ഡമ്മി, ഒരു സേർവിങ് ട്രേ തുടങ്ങിയവയാണ് നിർമ്മാണത്തിനായി ഉപയോഗിച്ചത്. സാങ്കേതിക പ്രവർത്തനം നിയന്ത്രിക്കുന്നത് എം ഐ ടി ആപ്പ് വഴി നിർമ്മിച്ച മൊബൈൽ ആപ്ലിക്കേഷനും അഡ്മെഗാ മൈക്രോ കൺട്രോളറും ഐആർ, അൾട്രാസോണിക് സെൻസറുകളുമാണ്. പാത്തൂട്ടിയെ കാണാൻ നി്രവധിയാളുകളാണ് ഷിയാദിന്റെ വീട്ടിലെത്തുന്നത്.
എല്ലാവരെയും ചായകൊടുത്തു സ്വീകരിക്കുന്നത് പാത്തൂട്ടി തന്നെയാണ്. പാത്തൂട്ടി ഇവർക്ക് കുടുംബാംഗത്തെപോലെയാണ്. മൂന്ന് പവന്റെ ആഭരണങ്ങൾ അണിയിച്ചാണ് ഷിയാദിന്റെ ഉമ്മാമ്മ പാത്തൂട്ടി അണിയിച്ചൊരുക്കിയത്. രാവിലെയും രാത്രിയെയും ഉമ്മാമ്മയെ വിളിച്ചുണർത്തി ഷുഗറിന് മരുന്ന് നൽകുന്നതും പുറത്ത് പത്രക്കാരൻ കൊണ്ടിടുന്ന വർത്തമാനപത്രം ഉപ്പയ്ക്കു വായിക്കാനായി എത്തിക്കുന്നതും പാത്തൂട്ടിയുടെ ഡ്യൂട്ടിതന്നെയാണ്.
തട്ടമൊക്കെയിട്ടു പാത്തൂട്ടി വീട്ടിൽ പകൽ നേരങ്ങളിൽ ഉമ്മയ്ക്കും ഉമ്മാമ്മയ്ക്കും കൂട്ടായി ഇരിക്കുന്നത് പാത്തൂട്ടിയാണെന്നും ഷിയാദ് പറഞ്ഞു. വേങ്ങാട് ഇ കെ നായനാർ മെമോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ഷിയാദ് നേരത്തെ പിതാവിന്റെ കോളേജ്കാല അനുഭവക്കുറിപ്പ് ഡോക്യുമെന്ററിയാക്കി ശ്രദ്ധേയനായിരുന്നു.
പാപ്പിനിശ്ശേരിരി ഹിദായത്ത് ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പാൾ സി കെ അബ്ദുറഹിമാന്റെയും ചാത്തോത്ത് സെറീനയും മകനാണ്. ഷിയാസ് സഹോദരനാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്