- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുവൈത്തിൽ പൊലിഞ്ഞ അനീഷിനെ ഓർത്ത് നാട് വിതുമ്പുമ്പോൾ
കണ്ണൂർ: കുവൈത്ത് സിറ്റിയിൽ തീപിടിത്തത്തിൽ അതിദാരുണമായി മരിച്ച കുറുവ ഉണ്ണാങ്കണ്ടി വീട്ടിൽ അനീഷ് കുമാറിന്(56) നാടിന്റെ യാത്രാമൊഴി. ശനിയാഴ്‌ച്ച രാവിലെ എട്ടു മണിക്ക് കുറുവയിലെ കരാറിനകം ബാങ്ക് പരിസരത്തു വെച്ച മൃതദേഹം രാവിലെ പത്തു മണിയോടെ വീട്ടിലേക്ക് കൊണ്ടു പോയി. തുടർന്ന് 11 മണിയോടെ പയ്യാമ്പലം ശ്മശാനത്തിൽ സംസ്‌കരിച്ചു.
അനീഷിന്റെ ചേതനയറ്റ മൃതദേഹം ബന്ധുക്കളും നാട്ടുകാരുമുൾപ്പെടെ നൂറുകണക്കിനാളുകളെത്തി. സർക്കാരിനായി കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ പുഷ്പചക്രമർപ്പിച്ചു. കെ.സുധാകരൻ എംപി ഉൾപ്പെടെ നിരവധി രാഷ്ട്രീയ സാമുഹിക നേതാക്കൾ അന്തിമോപചാരമർപ്പിച്ചു. കുവൈത്തിൽ ദുരന്തം നടന്ന് ഒരു ദിവസം പിന്നിട്ടപ്പോഴാണ് മരിച്ചവരിൽ അനീഷ് കുമാർ കൂടിയുണ്ടെന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. വ്യാഴാഴ്‌ച്ച വൈകിട്ടോടെ കുവൈത്തിൽ തന്നെയുള്ള അനീഷിന്റെ സഹോദരൻ അജിത്ത് കുമാറാണ് അനീഷ് മരിച്ച വിവരം ബന്ധുക്കളെ അറിയിക്കുന്നത്.
നാട്ടിലെത്തി അവധിക്ക് ശേഷം കഴിഞ്ഞ മെയ് 16 നാണ് അനീഷ് തിരിച്ചു പോയത്. 25 വർഷമായി തുടരുന്ന പ്രവാസ ജ്ിതം മതിയാക്കി ഉടൻ തന്നെ നാട്ടിൽ വരുമെന്ന് അനീഷ് ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. കുവൈത്തിലെ മംഗഫിൽ സൂപ്പർമാർക്കറ്റിൽ സൂപ്പർവൈസറായി ജോലി ചെയ്തു വന്നിരുന്ന അനിഷ് ഒരാഴ്‌ച്ച മുൻപാണ് പുതിയ സ്ഥാപനത്തിൽ ജോലിക്കായി പ്രവേശിച്ചത്. അനീഷിന്റെ സഹോദരങ്ങളായ അജിത്ത് കുമാറും രഞ്ചിത്തും കുവൈറ്റിൽ തന്നെയാണ് ജോലി ചെയ്തു വന്നിരുന്നത്.
നാട്ടിൽ തിരിച്ചെത്തിയ രഞ്ചിത്തിന് കഴിഞ്ഞ ദിവസമാണ് തിരിച്ചു പോകേണ്ടിയിരുന്നത്. സഹോദരന്റെ അടുത്തേക്ക് പോകേണ്ട ദിവസം തന്നെ ചേതനയറ്റ ശരീരം ഏറ്റു വാങ്ങേണ്ടി വന്ന ഞെട്ടലിലാണ് രഞ്ചിത്ത്. കുവൈറ്റിലുള്ള മറ്റൊരു സഹോദരൻ അജിത്ത് കുമാർ കഴിഞ്ഞ ദിവസം രാത്രി തന്നെ നാട്ടിലെത്തിയിരുന്നു. അനീഷിന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള ആംബുലൻസ് വെള്ളിയാഴ്‌ച്ച വൈകുന്നേരം 6.45 നാണ് കണ്ണൂർ എ.കെ.ജി ആശുപത്രിക്ക് മുൻപിലെത്തിച്ചത് അതിനു സാക്ഷികളാവാൻ വിങ്ങിപ്പെട്ടുന്ന മനസുമായി അനീഷിന്റെ അനുജൻ രഞ്ചിത്തും മറ്റു നാട്ടുകാരുമുണ്ടായിരുന്നു.
പൊലിസ് വാഹനങ്ങളുടെ അകമ്പടിയോടെ നെടുമ്പാശേരി വിമാനതാവളത്തിൽ നിന്ന് എത്തിച്ച മൃതദേഹം എ.ഡി.എം കെ നവീൻ ബാബു തഹസിൽദാർ എം.കെ മനോജ് കുമാർ മട്ടന്നൂർ സ്‌പെഷ്യൽ തഹസിൽദാർ ആശിഷ് തൊട്ടാൻ എന്നിവരുടെ നേതൃത്വത്തിലാണ് ഏറ്റുവാങ്ങി കണ്ണൂർ എ.കെ.ജി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.