- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളേജിൽ പഠനത്തിൽ മിടുക്കരായവർ; മോസ്റ്റ് ഇൻസ്പയറിങ് പേഴ്സൺ അവാർഡ് അഡോൺ നേടിയപ്പോൾ അൺസങ് ഹീറോ പുരസ്ക്കാരം നേടിയത് ജിസ്ന; കോളേജ് മാഗസിൻ എഡിറ്റോറിയൽ ബോർഡിൽ അംഗമായി സ്നേഹയും; കുടുംബങ്ങൾ തമ്മിലും ഉറ്റബന്ധം; മരണത്തിലും ഒരുമിച്ചു ഉറ്റസൃഹൃത്തുക്കൾ; ദുരന്തം താങ്ങാനാവാതെ അങ്ങാടിക്കടവ് ഗ്രാമം
ഇരിട്ടി: കോളേജിലെ ഏറ്റവും മികച്ച മൂന്ന് വിദ്യാർത്ഥികളെ ഒന്നിച്ചു ദുരന്തം കവർന്നതിന്റെ ഞെട്ടലിലാണ് ഇരിട്ടി അങ്ങാടിക്കടവ് ഗ്രാമം. ഡോൺ ബോസ്‌കോ കോളേജിൽ അവസാന വർഷ വിദ്യാർത്ഥികളായ ജിസ്ന മേരി ജോസഫും അഡോൺ ബെസ്്റ്റിയും സ്നേഹാ ജോസഫും പഠനത്തിൽ മുൻപന്തിയിലുള്ളവരാണ്. അവസാന വർഷവിദ്യാർത്ഥികൾക്ക് കോളേജ് ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയ താരങ്ങളായിരുന്നു ഇവർ.
മോസ്റ്റ് ഇൻസ്പയറിങ് അവാർഡ് നേടിയ അഡോണും അൺസങ് ഹീറോ അവാർഡ് നേടിയ ജിസ്നയും കോളേജ് മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗമായിരുന്ന സ്നേഹയും അദ്ധ്യാപകർക്കും കൂട്ടുകാർക്കും കൂട്ടുകാർക്കും ഏറെ പ്രീയപ്പെട്ടവരായിരുന്നു. പഠനത്തിലും പാഠ്യേതര വിദ്യാലയങ്ങളിിലും ഒരു പോലെ മികവു പുലർത്തിയിരുന്ന ജിസ്നയും അഡോണയും സ്നേഹയും പരുക്കേറ്റ സാൻജോയും ശക്തമായ സൗഹൃദവും കാത്തുസൂക്ഷിച്ചിരുന്നു.
ഇവരുടെ കുടുംബങ്ങൾ തമ്മിൽ അടുപ്പമുള്ളതിനാൽ ഇവരിൽ രണ്ടുകുട്ടികളുടെ സഹോദരങ്ങളും യാത്രയിൽ പങ്കുചേർന്നിരുന്നു. വെള്ളിയാഴ്‌ച്ച വൈകുന്നേരം ആറംഗസംഘം മലയാറ്റൂരിലെക്ക് ഒരുമിച്ചു പുറപ്പെട്ടത്. തിരികെ വയനാട് വഴി വരുന്നതിനിടെയാണ് കൽപറ്റ പടിഞ്ഞാറെത്തറ റോഡിൽ കാർ മറിഞ്ഞ് അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്. പാലത്തിൻകടവിലെ ചെന്നേലിൽ അഡോൺ ബെസ്റ്റ് ബി. സി. എ അവസാന വർഷ വിദ്യാർത്ഥിയായിരുന്നു.
കോഴ്സിന്റെ ഭാഗമായ പ്രൊജക്റ്റ് വൈവപരീക്ഷമാത്രമാണ് ഇനി ബാക്കിയുള്ളത്.അങ്ങാടിക്കടവ് ഈന്തുംകരിയിലെ കോലാക്കൽ വീട്ടിൽ ജിസ്ന മേരി ജോസഫും വെള്ളരിക്കുണ്ട് പുത്തൻ പുരയ്ക്കൽ സ്നേഹ ജോസഫും ബി.കോംഫിനാൻസ് പരീക്ഷ പൂർത്തിയാക്കിയതായാണ്. കോളേജ് എല്ലാകാര്യത്തിലുംആശ്രയിച്ചിരുന്ന ഏറ്റവും മികച്ച മൂന്ന് വിദ്യാർത്ഥികളായിരുന്ന ഇവരെന്നും ദുരന്തത്തൽ അങ്ങേയറ്റം ദുഃഖമുണ്ടെന്നും ഡോൺ ബോസ്‌കോ കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ.ഫ്രാൻസിസ് കാരക്കാട്ട് പറഞ്ഞു.
അവരവരുടെ നാടുകളിൽ വീട്ടുകാർക്കും കുടുംബക്കാർക്കും മാതൃകയായിരുന്ന ഇവർ കോളേജിലെ എല്ലാവർക്കും പ്രിയപ്പെട്ടവർആയിരുന്നു.മൂന്ന് വിദ്യാർത്ഥികളുടെ ദുരന്തം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് ഇരിട്ടി ഡോൺ ബോസ്‌കോ കോളേജിലെ സഹപാഠികളും അങ്ങാടിക്കടവ്, ഈന്തുംകരി, പാലത്തിൻകടവ്, വെള്ളരിക്കുണ്ട് ഗ്രാമങ്ങളും.
ഞായറാഴ്ച വൈകിട്ട് 6 മണിയോടെ പുഴമുടി ജംഗ്ഷന് സമീപത്തെ വളവിൽ റോഡരികിലെ വൈദ്യുതിത്തൂണിന് ഇടിച്ച കാർ റോഡിന്റെ മതിൽക്കെട്ടിന് 2 മീറ്ററോളം താഴേക്കു തലകീഴായി പതിക്കുകയായിരുന്നു. അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. കാർ വെട്ടിപ്പൊളച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. കാർ അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
''വലിയ ശബ്ദമായിരുന്നു ആദ്യം കേട്ടത്, ഓടിയെത്തിയപ്പോൾ കണ്ടത് താഴ്ചയിൽക്കിടക്കുന്ന കാർ'' -പ്രദേശവാസിയും ദൃക്‌സാക്ഷിയുമായ ജലീൽ വിവരിച്ചു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറിൽനിന്ന് യാത്രക്കാരെ പുറത്തെടുത്തത്. നാട്ടുകാർതന്നെയാണ് വാഹനങ്ങളിൽ ഇവരെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതും. അപകടം നടന്നതിന് സമീപത്തെ വീട്ടിൽനിന്നുള്ള സി.സി. ടി.വി. ഫുട്ടേജ് പൊലീസ് പരിശോധിച്ചതിൽ നല്ല വേഗത്തിലായിരുന്നു കാറോടിച്ചതെന്നാണ് സൂചന.
വളവുകളും തിരിവും ഏറെയുള്ള റോഡാണിത്. റോഡിൽനിന്ന് താഴ്ചയിലേക്ക് കാർ തെറിച്ചുവീഴുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വി.യിൽ പതിഞ്ഞത്. റോഡിലെ വൈദ്യുതപോസ്റ്റിൽ തട്ടി, താഴേക്കുപതിക്കുകയായിരുന്നു കാർ, പറമ്പിലെ പ്ലാവിലും കിണറിന്റെ റിങ്ങിലും തട്ടിയിട്ടുണ്ട്. പ്ലാവ് ഒടിഞ്ഞുപോയി.
തലകീഴായി മറിഞ്ഞ കാറിന്റെ മുൻഭാഗവും മുകൾവശവും പൂർണമായി തകർന്നു. കാറിനുള്ളിൽ കുടുങ്ങിക്കിടന്നവരെ നാട്ടുകാർ പുറത്തേക്ക് വലിച്ചെടുക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടത് കണ്ണൂർ, കാസർകോട് സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടും കല്പറ്റയിലെ ഫാത്തിമമാതാ ആശുപത്രിയിലും പരിസരത്തും നാട്ടുകാർ കൂടിനിന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്