- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മുതുവറ ക്ഷേത്രത്തിന് മുന്നിലെ യുടേണ്‍ തന്നിഷ്ടപ്രകാരം കെട്ടിയടച്ച് നിര്‍മ്മാണ കമ്പനി; തൃശൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ തിരിയാന്‍ ദീര്‍ഘദൂരം സഞ്ചരിക്കേണ്ട ഗതികേടില്‍; നാട്ടുകാരുടെ ദുരിതം തീര്ക്കാര് ഡിവൈഡര്‍ ചുറ്റിക കൊണ്ട് തല്ലിത്തകര്‍ത്ത് അനില്‍ അക്കര; ഒടുവില്‍ അമ്പലനട അടച്ചുകെട്ടിയത് പൊളിച്ചുനീക്കി കമ്പനി
യൂ ടേണ്‍ അടച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഡര്‍ തല്ലിത്തകര്‍ത്ത് അനില്‍ അക്കര
തൃശൂര്‍: ക്ഷേത്രത്തിന് മുന്നിലെ യുടേണ്‍ ഔചിത്യമില്ലാതെ കെട്ടിയടച്ചതില്‍ പ്രതിഷേധവുമായി മുന്‍ എംഎല്‍എ അനില്‍ അക്കര. പൊതുമരാമത്ത് വകുപ്പ് റോഡില്‍ അടച്ച യൂ ടേണ്‍ തുറക്കണമെന്നാവശ്യപ്പെട്ട് അനില്‍ അക്കര സംസ്ഥാന പാതയിലെ ഡിവൈഡര്‍ തല്ലിത്തകര്‍ത്തു.
തൃശൂര്‍ മുതുവറ ക്ഷേത്രത്തിന് മുന്നിലെ യൂ ടേണാണ് നിര്‍മ്മാണ കമ്പനി മറ്റ് അറിയിപ്പൊന്നും ഇല്ലാതെ അടച്ചത്. വകതരിവില്ലാത്ത പ്രവൃത്തി കാരണം തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് തിരിയാന്‍ അമല ആശുപത്രി വരെ പോയി യൂ ടേണ്‍ എടുത്ത് തിരികെ വരേണ്ട ഗതികേടിലായി.
നാട്ടുകാരുടെ യാത്രാ ദുരിതം വര്‍ധിച്ചിട്ടും അധികൃതര്‍ അനങ്ങാതിരുന്നതിലാണ് അനില്‍ അക്കരയുടെ രോഷം. സംഭവസ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളുടെ കൈയില്‍ നിന്ന് ചുറ്റിക വാങ്ങി അദ്ദേഹം ഡിവൈഡര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് അനില്‍ അക്കര ആരോപിച്ചു.
നിലവില്‍ റോഡ് ഉപരോധിക്കാനോ നിയമം കയ്യിലെടുക്കാനോ തനിക്ക് ഉദ്ദേശ്യമില്ലെന്നും എന്നാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു സാഹസിക നടപടിക്ക് ശ്രമിച്ചതെന്നും അനില്‍ അക്കര വ്യക്തമാക്കി. പിന്നീട് മുതവറ അമ്പലനടയിലെ
ഡിവൈഡര്‍ നിര്‍മ്മാണം പോലീസ് നിര്‍ദ്ദേശപ്രകാരം നിര്‍ത്തി വെച്ചതായി അനില്‍ അക്കര അറിയിച്ചു. അമ്പലനട അടച്ചുകെട്ടിയത് നിര്‍മ്മാണ കമ്പനി തന്നെ പൊളിച്ച് നീക്കിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മുതുവറ ഒരു വികാരമാണ്
രാഷ്ടീയ പ്രവര്‍ത്തനത്തിന്
ഹരിശ്രീ കുറിച്ചയിടം.
മുതുവറ അമ്പലപറമ്പ്
അവിടെ നിന്ന് എത്രയോയോഗങ്ങളില്‍
പ്രസംഗിച്ചിട്ടുണ്ട്.
മുതുവറ ശിവരാത്രി അന്ന് തൃശ്ശൂരില്‍ ഉണ്ടെങ്കില്‍ കൈനോക്കാതെ പോരാറില്ല.
അതെ മുതുവറ ഒരു വികാരമാണ്.
ആ മുതുവറ അമ്പലനട അടച്ചുകെട്ടുമ്പോള്‍ നോക്കിനില്‍ക്കാന്‍ എനിക്ക് കഴിയില്ല.അതിന് ആരുടെയും സഹായവും വേണ്ട.
ഗാന്ധിപറഞ്ഞതുപോലെ പോരാട്ടം തുടങ്ങുമ്പോള്‍ ഞാന്‍ പിറകിലേക്ക് നോക്കാറില്ല.
പിന്നെ കേസും കൂട്ടവും, ഇരുമ്പ് പണിക്കാരന്റെ ആലയിലെ കൂട്ടിലെ മുയലിനെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്.
കഴിഞ്ഞ 23 നാണ്
മുതുവറ അമ്പലനട അടച്ചുകെട്ടുന്നതിനെതിരെ ഞാന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുന്നത്.
ഒരു നടപടിയും ഇല്ലാതെ അമ്പലനട ഇപ്പൊള്‍ അടച്ച് കെട്ടി. അതുകൊണ്ടാണ്
ഞാന്‍ അത് പൊളിച്ച് നീക്കിയത്.പിന്നീട് പോലീസ് വന്ന് ബാക്കി ഭാഗവും പൊളിച്ച് നീക്കി.




