- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പാക്കിസ്ഥാനിലെത്തി മതം മാറിയ അഞ്ജുവിന് ഭൂമിയും പണവും സമ്മാനമായി നൽകി വ്യവസായി; അഞ്ജുവിനെയും നസ്‌റുള്ളയെയും പിന്തുണയ്ക്കാൻ പാക്കിസ്ഥാൻ സർക്കാരിനോടും ജനങ്ങളോടും അഭ്യർത്ഥിച്ചു സ്റ്റാർ ഗ്രൂപ്പ് ഓഫ് കമ്പനിസ് സിഇഒ; മതപരിവർത്തനത്തിലൂടെ അഞ്ജു ഫാത്തിമയായെന്നും റിപ്പോർട്ട്
ന്യൂഡൽഹി: ഫേസ്‌ബുക്ക് സുഹൃത്തിനെ കാണാനായി പാക്കിസ്ഥാനിലെത്തിയ രാജസ്ഥാനി സ്വദേശിനി അഞ്ജുവിന് ഭൂമിയും പണവും നൽകി വ്യവസായി. പാക്കിസ്ഥാനിലും ഇന്ത്യയിലും അഞ്ജുവിനെ കുറിച്ചുള്ള വാർത്തകൾ സജീവമായിരിക്കവേയാണ് പാക് വ്യവസായി സഹായവുമായി രംഗത്തുവന്നത്. പാക് സ്റ്റാർ ഗ്രൂപ്പ് ഓഫ് കമ്പനിസ് സി ഇ ഒ മൊഹ്‌സിൻ ഖാൻ അബ്ബാസിയാണ് 50,000രൂപയും ഭൂമിയും മറ്റ് സമ്മാനങ്ങളും നൽകിയത്.
അഞ്ജുവിന് വീട് പണിയുന്നതിനായാണ് ഭൂമി നൽകിയത്. അഞ്ജുവിനെയും നസ്‌റുള്ളയെയും പിന്തുണയ്ക്കാൻ അദ്ദേഹം പാക്കിസ്ഥാൻ സർക്കാരിനോടും ജനങ്ങളോടും അഭ്യർത്ഥിച്ചു. അഞ്ജു വിവാഹം കഴിച്ച് ഇസ്ലാം മതം സ്വീകരിച്ചതായി മുൻപ് റിപ്പോർട്ട് വന്നിരുന്നു. പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ സ്വദേശിയായ നസ്‌റുള്ളയെയാണ് അഞ്ജു വിവാഹം കഴിച്ചത്. മതപരിവർത്തനത്തിന് ശേഷം യുവതിയുടെ പേര് ഫാത്തിമ എന്നാക്കി മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. അപ്പർ ദിറിലെ ജില്ലാ കോടതിയിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായതെന്നാണ് വിവരം.
നസ്‌റുള്ളയെ വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്നും വിസ അവസാനിക്കുന്ന ഓഗസ്റ്റ് 20ന് ഇന്ത്യയിലേയ്ക്ക് മടങ്ങുമെന്നും അഞ്ജു അവകാശപ്പെട്ടിരുന്നു. അഞ്ജുവിനെ വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്ന് നസ്‌റുള്ളയും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരായെന്ന റിപ്പോർട്ട് പുറത്തുവന്നത്.
2019ലാണ് നസ്‌റുള്ളയും അഞ്ജുവും ഫേസ്‌ബുക്കിൽ സുഹൃത്തുക്കളായത്. വിവാഹിതയാണ് അഞ്ജു. അഞ്ജുവിന്റെ ഭർത്താവ് അരവിന്ദ്, ഭാര്യ ഉടൻ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. ഇവർക്ക് 15 വയസുള്ള മകളും ആറ് വയസുള്ള മകനുമുണ്ട്. അതേസമയം അഞ്ജുവിനെതിരെ പിതാവ് ഗയാ പ്രസാദ് രംഗത്തുവന്നിരുന്നു. 'അവൾ ഇനി ഞങ്ങൾക്ക് മരിച്ചതിന് തുല്യമാണ് ' എന്നായിരുന്നു പിതാവിന്റെ പ്രതികരണം. അഞ്ജു അവളുടെ രണ്ട് മക്കളുടെ ഭാവിയാണ് നശിപ്പിച്ചതെന്നും മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ബൗന ഗ്രാമത്തിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
'രണ്ടു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് അവൾ പോയി. മക്കളെ കുറിച്ചു പോലും അവൾ ചിന്തിച്ചില്ല. അവൾക്ക് ഇത് ചെയ്യണമെങ്കിൽ, ആദ്യം അവൾ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടണമായിരുന്നു. ഞങ്ങൾക്ക് ഇനി മുതൽ അവൾ ജീവനോടെ ഇല്ല' എന്നും ഗയാ പ്രസാദ് പ്രതികരിച്ചു. കൂടാതെ അഞ്ചു ഇസ്ലാം മതം സ്വീകരിച്ചോ എന്ന ചോദ്യത്തിന് ഇതുമായി ബന്ധപ്പെട്ട് തനിക്കൊരു വിവരവും അറിയില്ല എന്നും അദ്ദേഹം മറുപടി നൽകി. 'അവളുടെ മക്കളുടെയും ഭർത്താവിന്റെയും ഭാവി, അവളുടെ 13 വയസ്സുള്ള മകളെയും 5 വയസ്സുള്ള മകനെയും ആര് പരിപാലിക്കും? മക്കളുടെയും ഭർത്താവിന്റെയും ഭാവി അവൾ നശിപ്പിച്ചു. ഇനി അവരുടെ കാര്യം ഞങ്ങൾ നോക്കണം ' എന്നും അദ്ദേഹം പറഞ്ഞു.




