- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലേഡി മാനേജർ എന്റെ സംശയങ്ങളോട് മോശമായി പ്രതികരിക്കുന്നത് കണ്ടപ്പോൾ അത് കസ്റ്റമർ കെയറിൽ റിപ്പോർട്ട് ചെയ്യുന്നതിനായി ഫോണിൽ പകർത്തിയത് പ്രകോപനമായി; വോഡഫോണിന്റെ ആലുവ ഓഫീസിൽ നടിക്ക് നേരിടേണ്ടി വന്നത് വമ്പൻ മാനസിക സമ്മർദ്ദം; ആ പെൺകുട്ടിയോട് അന്നാ രാജൻ പൊറുക്കുമ്പോൾ
കൊച്ചി: സിം കാർഡ് എടുക്കാൻ എത്തിയ സിനിമാ നടിയെ സ്വകാര്യ ടെലികോം സ്ഥാപനത്തിലിട്ട് ജീവനക്കാർ പൂട്ടിയതായി പരാതി ഒത്തു തീർന്നു. ഇന്ന് വൈകുന്നേരം 4:45 ന് ആലുവ വി.ഐ ടെലികോം ഓഫീസിലാണ് സംഭവം. നടി അന്ന രാജനാണ് സംഭവവുമായി ബന്ധപ്പെട്ട് ആലുവ പൊലീസിൽ പരാതി നൽകിയത്. സിം കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പൂട്ടിയിടാൻ കാരണമെന്ന് അറിയുന്നു. അന്വേഷണം നടത്തിയ ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂവെന്ന് പൊലീസ് പറഞ്ഞു.
സ്വിം കാർഡ് എടുക്കാൻ ചെന്നപ്പോൾ സ്വകാര്യ ടെലികോം കമ്പനി ജീവനക്കാർ പൂട്ടിയിട്ട സംഭവത്തിൽ പ്രതികരണവുമായി നടി അന്ന രാജൻ. പുതിയ സിം കാർഡ് എടുക്കാനെത്തിയ നടിയും സ്ഥാപനത്തിലെ ജീവനക്കാരും തമ്മിൽ തർക്കത്തിലാകുകയും തുടർന്ന് പൂട്ടിയിടുകായായിരുന്നു. അതേസമയം പെൺകുട്ടിയോട് ക്ഷമിക്കുന്നതായി നടി അന്ന രാജൻ അറിയിച്ചു. പ്രായത്തിന്റെ പകത്വയില്ലായ്മയായി താൻ ഈ സംഭവത്തെ കാണുന്നു. ഭാവിയെ ഓർത്ത് പ്രശ്‌നം ഒത്തുതീർപ്പ് ആക്കുന്നുവെന്നും നടി വിശദീകരിച്ചു. മാസ്‌ക് ഒക്കെ ഇട്ട് ഷാളൊക്കെ ഇട്ട് സാധാരണ കുട്ടിയായിട്ടാണ് പോയത്. ഷട്ടർ ഒക്കെ ഇട്ട് പൂട്ടിയത് വിഷമമായി. അവർ വന്ന് മാപ്പ് പറഞ്ഞു. 25 വയസ്സുള്ള ഒരാളായിരുന്നു. പ്രശ്‌നമാക്കേണ്ട എന്ന് കരുതി ഒത്തുതീർപ്പാക്കിയെന്ന് നടി പറയുന്നു.
പക്ഷേ ഇനിയൊരാൾക്ക് ഇങ്ങനെ ഒരനുഭവം വരരുത്. അമ്മയിടെ സിം ശരിയാക്കാനാണ് പോയത്. അപ്പോൾ ഐഡി കാർഡ് വേണമെന്ന് പറഞ്ഞു. കാർഡ് എടുത്തിരുന്നില്ല. അതിന്റെ പേരിൽ തർക്കമായി. ഞാൻ മാനേജറുടെ ഫോട്ടോ എടുത്തു. അതവർക്ക് ഇഷ്ടമായില്ല. ഷട്ടർ അടച്ചു. ഇതായിരുന്നു പ്രശ്‌നം.ഒക്ടോബർ ആറ് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. അലുവ മുനിസിപ്പൽ ഓഫീസിന് സമീപമുള്ള വിഐയുടെ സ്ഥാപനത്തിലാണ് നടിയെ പൂട്ടിയിട്ടത്.
വൊഡാഫോൺ ഐഡിയ എന്ന ടെലികോം സ്ഥാപനത്തിൽ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി നടി അന്ന രാജൻ രംഗത്തു വന്നിരുന്നു. ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് എടുക്കുന്നതിന് കമ്പനി ബ്രാഞ്ച് മാനേജർ ഐ ഡി കാർഡ് ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിൽ തന്നെ ജീവനക്കാർ പൂട്ടിയിടുകയായിരുന്നു എന്നാണ് അന്ന പറയുന്നത്. വ്യാഴാഴ്ച വൈകിട്ട് ആലുവ മുനിസിപ്പൽ ഓഫീസിന് സമീപമുള്ള സ്ഥാപനത്തിൽ വച്ചാണ് സംഭവമുണ്ടായത്.
ഓഫീസിലെ ആളുകൾ മോശമായി പെരുമാറുന്ന വീഡിയോ എടുത്തതാണ് അവരെ പ്രകോപിപ്പിച്ചതെന്ന് അന്ന ഫേസ്‌ബുക്കിൽ കുറിച്ചു. ഫോണിൽ എടുത്ത ഫോട്ടോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടും അത് ചെയ്യാത്തതുകൊണ്ടാണ് അവർ റൂമിന്റെ ഷട്ടർ അടച്ച് തന്നെ ഭയപ്പെടുത്തിയതെന്നും സഹായത്തിന് ആരെ വിളിക്കും എന്നോർത്ത് പകച്ച് നിന്നുവെന്നും അന്ന കുറിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:എനിക്കുണ്ടായ ദുരനുഭവത്തെ പറ്റി നിങ്ങൾ എല്ലാവരും അറിഞ്ഞു കാണും എന്നു അറിയാം. എങ്കിലും ഞാൻ തന്നെ വിവരങ്ങൾ പങ്കുവെക്കുകയാണ്.വൊഡാഫോൺ ഐഡിയ ഷോറൂമിൽ സിം ഡ്യൂപ്ലിക്കേറ്റ് എടുക്കാനായി ഞാൻ അവരുടെ അലുവ ഓഫീസിൽ പോയിരുന്നു.
അതിനോട് ബന്ധപ്പെട്ട കാര്യങ്ങൾ പ്രോസസ്സ് ചെയ്യുന്നതിനോട് ബന്ധപെട്ടു അവിടത്തെ സ്റ്റാഫുകളിൽ നിന്ന് എനിക്ക് വളരെ മോശം പെരുമാറ്റം നേരിടേണ്ടി വന്നു.അവിടുത്തെ ലേഡി മാനേജർ എന്റെ സംശയങ്ങളോട് മോശമായി പ്രതികരിക്കുന്നത് കണ്ടപ്പോൾ അത് കസ്റ്റമർ കെയറിൽ റിപ്പോർട്ട് ചെയ്യുന്നതിനായി ഞാൻ അവിടെ നടന്നത് ഫോണിൽ പകർത്തി. ഞാൻ എടുത്ത ഫോട്ടോ ഡിലീറ്റ് ആകാതെ എന്നെ പുറത്തു വിടില്ല എന്നും പറഞ്ഞു അവിടെ ഉണ്ടായിരുന്ന മാനേജർ ലേഡി പറഞ്ഞതിനെ തുടർന്നു സ്റ്റാഫ് ചേർന്നു ഷോറൂമിന്റെ ഷട്ടർ താഴ്‌ത്തി. ഫോട്ടോ ഡിലീറ്റു ചെയ്യാതെ പുറത്തുപോകാൻ ആവില്ലെന്ന് പറഞ്ഞു എന്നെ പിടിച്ചുവലിച്ചു മാറ്റുകയും ചെയ്തു.
തുടർന്നു ഷട്ടർ തുറന്നു എന്നെ പോകാൻ അനുവദിക്കണം എന്നും എന്നാൽ ഞാൻ ഫോട്ടോ ഡീലീറ്റ് ചെയ്‌തോളാം എന്നും അഭ്യർത്ഥിച്ചു.എന്നാൽ ഞാൻ പറഞ്ഞതൊന്നും വകവെക്കാതെ പുച്ഛഭാവത്തിൽ ഫോണിൽ ജീവനക്കാർ. മറ്റു കസ്റ്റമേഴ്‌സിന് ബുദ്ധിമുട്ടിക്കാതെ ഷട്ടർ തുറന്ന് പ്രവർത്തിക്കണം എന്നും പൊലീസ് വന്നിട്ടു ഞാൻ ഇറങ്ങിക്കോളാം എന്നും ഞാൻ അവരെ അറിയിക്കുകയും ചെയ്തു.ഉള്ളത് പറഞ്ഞാൽ പ്രതീക്ഷിക്കാതെ ഉണ്ടായ ഈ ഒരു അനുഭവത്തിൽ ഞാൻ വല്ലാതെ പേടിച്ചു എന്നു തന്നെ പറയാം.സഹായത്തിനു ആരെ വിളിക്കും എന്നു പകച്ചു നിന്നപ്പോൾ തോന്നിയ ധൈര്യത്തിന് എന്റെ പപ്പാടെ കൂടുക്കാരും സഹപ്രവർത്തകരുമായ രാഷ്ട്രിയ പ്രവർത്തകരെ വിളിച്ചു. (പപ്പ മരിക്കുന്നതുവരെ കോൺഗ്രസ് പ്രവർത്തകനും,ആലുവയിൽ കൗൺസിലർ ആയി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്)
തുടർന്നു അവരുടെയെല്ലാം സഹായത്തോടെ ആലുവ പൊലീസ് സ്റ്റേഷനിൽ ചെല്ലുകയും, രേഖമൂലം പരാതി കൊടുക്കുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷം ഷോറൂം ജീവനക്കാർ നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തി നടന്ന കാര്യങ്ങളിൽ ഖേദം പ്രകടിപ്പികുകയും മാപ്പ് പറയുകയും ചെയ്തു.എനിക്ക് സംഭവിച്ചത് ഇനി ഒരാൾക്ക് സംഭവിക്കരുത് എന്നാണ്.ഒരു ആവശ്യത്തിനായി കസ്റ്റമർ സമീപിക്കുമ്പോൾ ഇങ്ങനെ പെരുമാറുന്നത് മോശം ആണ്. അക്രമവും, ഗുണ്ടായിസവും ഒന്നിനും പരിഹാരമല്ലല്ലോ.ഒരാൾക്കും ഈ അവസ്ഥ നേരിടേണ്ടി വരരുത്.
ഒരു നടിയാണ് എന്നു വെളിപെടുത്തികൊണ്ടല്ല ഞാൻ അവിടെ പോയത്, സാധാരണ കസ്റ്റമർ ആയിട്ടാണ്. ആ നിമിഷം എനിക്കുണ്ടായ വേദന, അതു പൊലെ ഈ ചെയ്തത് തെറ്റാണെന്ന അവരുടെ തിരിച്ചറിവിന് വേണ്ടിയാണ് പരാതി കൊടുത്തത്. ഈ പ്രശ്‌നത്തിന്റെ പേരിൽ അവിടെ ജോലി ചെയ്യുന്ന ആരുടെയും ജീവിതം തകർക്കണമെന്നോ അവരുടെ ജോലിയെ ഇതു ബാധിക്കണമെന്നോ എനിക്കില്ല.ഒരു നിമിഷത്തേക്ക് ഭയന്നുപോയെങ്കിലും എന്റെ അവകാശങ്ങളിൽ ഉറച്ചു നിൽക്കാൻ പപ്പാടെ സ്ഥാനത്തു നിന്നു എനിക്ക് കരുതൽ തന്നു കൂടെ നിന്ന രാഷ്ട്രീയ പ്രവർത്തകർക്കും നേതാക്കൾക്കും, വേണ്ട ലീഗൽ സപ്പോർട്ട് തന്ന പൊലീസിനും, മാധ്യമ പ്രവർത്തകർക്കും ഒരുപാട് നന്ദി-അന്ന പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ