- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെകുത്താൻ വേദമോതുന്നത് പോലെയാണ് സിപിഐഎം മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുന്നത്; ജനങ്ങൾക്ക് മുന്നിലേക്ക് തുറന്ന് കാട്ടുന്നത് പൊള്ളയായ രാഷ്ട്രീയം; ഷാജൻ സ്കറിയയ്ക്ക് നേരെയുള്ള ആക്രമണം തീർത്തും അപലപനീയം; അസഹിഷ്ണതയുടെ ഉദാഹരണമായി ഡിവൈഎഫ്ഐയുടെ ഗുണ്ടകൾ മാറിക്കൊണ്ടിരിക്കുന്നുവെന്ന് അനൂപ് ആന്റണി
തിരുവനന്തപുരം: ചെകുത്താൻ വേദമോതുന്നത് പോലെയാണ് സിപിഐഎം മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുന്നതെന്നും, മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് നേരെയുള്ള ആക്രമണം തീർത്തും അപലപനീയമാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. പൊള്ളത്തരത്തിന്റെ രാഷ്ട്രീയാണ് സിപിഐഎം ജനങ്ങൾക്ക് മുന്നിലേക്ക് തുറന്ന് കാട്ടുന്നതെന്നും അനൂപ് ആന്റണി മറുനാടനോട് പ്രതികരിച്ചു.
അനൂപ് ആന്റണി മറുനാടനോട് പറഞ്ഞതിങ്ങനെ:
'ആക്രമണം തീർത്തും അപലപനീയമായ കാര്യമാണ്. ഇത് കേരളത്തിന്റെ വർത്തമാന രാഷ്ട്രീയത്തെ തുറന്ന് കാട്ടുകയാണ്. ഇന്നലെ കോൺഗ്രസ്സിന്റെ നേതാക്കന്മാർ ഒരു ടിവി ചാനൽ ആക്രമിക്കുന്നു. ഇന്ന് ഡിവൈഎഫ്ഐയുടെ പ്രവർത്തകർ ഷാജൻ സ്കറിയയെ പോലുള്ള മുതിർന്ന മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നു. ഇത് കേരളത്തിൽ രണ്ട് മുന്നണികളും തുറന്ന് കാട്ടുന്ന അക്രമ രാഷ്ട്രീയത്തിന്റെ മുഖമാണ്. ഏറ്റവും വലിയ അസഹിഷ്ണതയുടെ ഉദാഹരണമായി ഡിവൈഎഫ്ഐയുടെ ഗുണ്ടകൾ മാറിക്കൊണ്ടിരിക്കുകയാണ്. പിണറായി വിജയൻ സർക്കാരിന്റെ കീഴിൽ ഇവർക്ക് എന്തുമാകാമെന്ന ധൈര്യത്തിലാണ് അക്രമം. എന്ത് വിലകൊടുത്തും ഭാരത് ജനത പാർട്ടി അക്രമ രാഷ്ട്രീയത്തെ എതിർക്കും.
രാഷ്ട്രീയപരമായി പല മാധ്യമങ്ങളുമായി എതിർ അഭിപ്രായം ഉണ്ടാകാം. അത് സ്വാഭികമാണ്. പക്ഷെ കൈയ്യൂക്കിന്റെ ബലത്തിൽ മാധ്യമ പ്രവർത്തകരെ നേരിടുന്നത് അത് ശരിയായ രാഷ്ട്രീയമല്ല. ഈ രാഷ്ട്രീയമാണ് കേരളത്തിൽ അവസാനിക്കേണ്ടത്. അദ്ദേഹത്തെ ആക്രമിച്ചവരെ ജനങ്ങൾ തള്ളിപ്പറയുന്നൊരു അവസരം വരും. വരും ദിവസങ്ങളിൽ വിഷയം ബിജെപി ജനങ്ങളുടെ മുന്നിലെത്തിക്കും. ചെകുത്താൻ വേദമോതുന്നത് പോലെയാണ് സിപിഐഎം മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുന്നത്. ഇതേ പാർട്ടി തന്നെയാണ് മാധ്യമങ്ങൾക്ക് നേരെ പല തരത്തിലുള്ള ആക്രമങ്ങൾ നടത്തിയിട്ടുള്ളത്. സിപിഐഎമ്മിന്റേത് വിരോധാഭാസമാണ്. പൊള്ളത്തരത്തിന്റെ രാഷ്ട്രീയാണ് സിപിഐഎം ജനങ്ങൾക്ക് മുന്നിലേക്ക് തുറന്ന് കാട്ടുകയാണ്.'
ഇന്ന് തൊടുപുഴയില്‍ വെച്ചാണ് മറുനാടന്‍ മലയാളി ചീഫ് എഡിറ്ററെ കാറിടിച്ച് കൊല്ലാന്‍ ശ്രമം ഉണ്ടായത്. ഡിവൈഎഫ് ഐ സംഘമാണ് വധിക്കാന്‍ ശ്രമിച്ചത്. ഇടുക്കിയിലെ കല്യാണത്തില്‍ രാവിലെ മുതല്‍ ഷാജന്‍ സ്‌കറിയ സജീവമായി പങ്കെടുത്തിരുന്നു. ഇത് മനസ്സിലാക്കി നടന്ന ഗൂഡാലോചനയാണ് ആക്രമണമായി മാറിയത്. ഥാര്‍ ജീപ്പില്‍ കാത്ത് നിന്ന സംഘം ഷാജന്‍ സ്‌കറിയയെ പിന്തുടരുകയായിരുന്നു. കല്യാണം കഴിഞ്ഞ് റിസപ്ഷന്‍ ഹാളിലേക്ക് കാറില്‍ പോകുമ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം.
വിവാഹ വേദിയില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ ആരോ പിന്തുടരുന്നത് ഷാജന്‍ സ്‌കറിയയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത് വിവാഹ സ്ഥലത്തു നിന്നും റിസപ്ഷന്‍ വേദിയിലേക്ക് വരുന്ന മറ്റാരോ ആണെന്നണ് കരുതിയത്. അമിത വേഗതയില്‍ സിനിമാ സ്റ്റൈലില്‍ ചെയ്സ് ചെയ്ത് മുമ്പോട്ട് കയറിയ ഥാര്‍ ഷാജന്‍ സ്‌കറിയയുടെ വാഹനത്തിന്റെ വശത്ത് ഇടിച്ച് മറിച്ചിടാനായിരുന്നു ശ്രമിച്ചത്. കാര്‍ നിയന്ത്രണം വിട്ടു പോകാതെ ആത്മ സംയമനം വീണ്ടെടുത്ത ഷാജന്‍ സ്‌കറിയ തന്റെ കാറില്‍ വന്നിടിച്ചത് വിവാഹത്തിന് വന്നവരുടെ വാഹനമാണെന്ന് തന്നെ കരുതി. അങ്ങനെ അവരോട് കാര്യം ചോദിക്കാനായി കാറിന്റെ ഗ്ലാസ് മാറ്റി. ഇതിനിടെയാണ് ആറംഗ സംഘം അക്രമം നടത്തിയത്.
ഷാജന്‍ സ്‌കറിയെ വാഹനത്തില്‍ വിവാഹ വേദിയില്‍ നിന്നും പുറത്തിറങ്ങുന്നതും കാത്ത് ഥാര്‍ പുറത്തു തന്നെയുണ്ടായിരുന്നു. സിപിഎമ്മിനോട് അനുഭാവമുള്ള ബ്രിട്ടണിലെ പ്രവാസി വ്യവസായിയുടെ നേതൃത്വത്തിലാണ് ഈ ഗൂഡാലോചന നടന്നതെന്നാണ് സൂചന. ഈ വ്യവസായിയുടെ കള്ളത്തരങ്ങള്‍ മറുനാടനിലൂടെ പുറം ലോകം അറിഞ്ഞു. സിപിഎമ്മിനും ഇയാളെ തള്ളിപറയേണ്ട അവസ്ഥയുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അതിവിശ്വസ്തനായിരുന്നു ഇയാള്‍. ഗോവിന്ദന്റെ മകനെതിരേയും ആക്രമണങ്ങള്‍ നടന്നു. സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ച ശുചിത്വ സാഗരം പദ്ധതിയടക്കം പുറത്തെത്തി. ഇതിന്റെ പക സിപിഎമ്മിലേയും ഡിവൈഎഫ്ഐയിലേയും വിശ്വസ്തരെ ഉപയോഗിച്ച് നടപ്പിലാക്കുകയായിരുന്നു അയാളെന്നാണ് സൂചനകള്‍.