- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗംഗാവലി നദിയിലെ അടിയൊഴുക്കു ശക്തം; മുങ്ങല്‍ വിദഗ്ധര്‍ക്ക് ഇറങ്ങാന്‍ കഴിയുന്നില്ലെന്ന് നാവികസേന; ട്രക്ക് പരിശോധിക്കാന്‍ മറ്റു വഴികളെ കുറിച്ച് ആലോചന
ഷിരൂര്‍: ഷിരൂരിലെ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട അര്‍ജുനായുള്ള തെരച്ചില്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടന്നു. അതിശക്തമായ അടിയൊഴുക്കാണ് രക്ഷാദൗത്യത്തില്‍ വില്ലനാകുന്നത്. കലങ്ങി മരിയുന്ന നദിയിലെ ഒഴുക്കു കാരണം നാവികസേനയുടെ മുങ്ങല്‍ വിദ്ഗ്ധര്‍ക്ക് തിരച്ചില്‍ സാധ്യമല്ലാത്ത അവസ്ഥയാണ് ഉള്ളത്. മൂന്ന് സംഘങ്ങളിലായി 15 അംഗ ദൗത്യസംഘം ഗംഗാവലി നദിയിയില്‍ എത്തിയെങ്കിലും നദിയില്‍ ഊളിയിടാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.
നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരടക്കമുളള സംഘമാണ് നദിയിലേക്ക് പരിശോധനക്ക് ഇറങ്ങിയത്. നദിയിലെ അടിയൊഴുക്കും, ഡൈവിംഗ് നടത്താന്‍ അനുയോജ്യമാണോ എന്നും ആദ്യ ഘട്ടത്തില്‍ പരിശോധിക്കും. ഇടവിട്ട് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്. അടിയൊഴുക്കു ശക്തമായതോടെ മറ്റു വഴികളെ കുറിച്ചുള്ള ആലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. ഐബോഡിനായുള്ള ബാറ്ററി ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കാര്‍വാര്‍ സ്റ്റേഷനില്‍ എത്തിച്ചു. ഡ്രോണ്‍ പറഞ്ഞി തുടങ്ങി രണ്ട് മണിക്കൂറിനുള്ളില്‍ വിവരം ലഭിക്കും.
പുഴയില്‍ ഇറങ്ങാന്‍ പറ്റുന്ന സാഹചര്യം വന്നാല്‍ നേവിയുടെ മുങ്ങല്‍ വിദഗ്ധന്മാര് ലോറിക്ക് അരികിലേക്ക് എത്തി മനുഷ്യ സാന്നിധ്യം ഉണ്ടോ എന്ന് ആദ്യം ഉറപ്പാക്കും. പിന്നീടായിരിക്കും കുത്തൊഴുക്കുള്ള പുഴയില്‍ ലോറി ഉറപ്പിച്ച് നിര്‍ത്തുന്നതിനുള്ള ജോലി പൂര്‍ത്തിയാക്കുക.ലോറിയില്‍ കുരുക്കിട്ട് കരയിലേക്ക് ബന്ധിപ്പിക്കുകയും വേണം. ഇതെല്ലാം വലയി വെല്ലുവിളി നിരഞ്ഞതതാണ്.
ഇന്ന് ദൗത്യത്തില്‍ ഇരുന്നൂറോളം പേര് നേരിട്ട് പങ്കെടുക്കുന്നുണ്ട്. 31 എന്‍ഡിആര്‍എഫ് അംഗങ്ങള്‍, 42 എസ്ഡിആര്‍എഫ് അംഗങ്ങള്‍ എന്നിവര്‍ ദൗത്യത്തില്‍ പങ്കാളിയാകുന്നു. ഇവര്‍ക്കൊപ്പം കരസേനയുടെ 60 അംഗങ്ങള്‍, നാവികസേനയുടെ 12 ഡൈവര്‍മാര്‍ എന്നിവരും സ്ഥലത്തുണ്ട്. കര്‍ണാടക അഗ്നിരക്ഷാ സേനയുടെ 26 അംഗങ്ങളും ദൗത്യത്തില്‍ പങ്കാളികളാണ്. റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ നേതൃത്വത്തില്‍ സാങ്കേതിക സംഘം സ്ഥലത്തുണ്ട്. ഇത് കൂടാതെ ബൂം എക്സ്കവേറ്റര്‍ അടക്കംഉപകരണങ്ങളുടെ വിദഗ്ധരും സ്ഥലത്ത് ഉണ്ട്.