- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തിന്റെ വീടിന്റെ പാലുകാച്ചലിന് പോയി മടങ്ങുമ്പോൾ അപകടം; റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കേന്ദ്രീയ വിദ്യാലയ സ്‌കൂൾ ബസിൽ അർദ്ധ രാത്രി ഇടിച്ചു കയറിയത് മൂന്ന് സുഹൃത്തുക്കൾ വന്ന ബൈക്ക്; അമിത വേഗത അപകടമായി; അരൂരിനെ വേദനയിലാക്കി മൂന്ന് സുഹൃത്തുക്കളുടെ മരണം; ദുരന്തമുണ്ടായത് കെൽട്രോൺ ജങ്ഷന് സമീപം
ആലപ്പുഴ:ആലപ്പുഴ അരൂരിൽ വാഹനാപടകം. അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു, നിർത്തിയിട്ടിരുന്നു സ്‌കൂൾ ബസ് പിറകിൽ ബൈക്കിടിച്ച് ആണ് മൂന്ന് യുവാക്കൾ മരിച്ചത്. അരൂർ സ്വദേശികളായ കപ്പലിങ്കിൽ ആൽവിൻ (23) കളപ്പുരക്കൽ അഭിജിത്ത് (23), ചന്തിർ വടശേരി സ്വദേശി ബിജോയ് വർഗീസ് (24) എന്നിവരാണ് മരിച്ചത്. അർദ്ധ രാത്രിയിലായിരുന്നു അപകടം.
സുഹൃത്തിന്റെ വീടിന്റെ പാലുകാച്ചൽ ചടങ്ങിന് പോയി മടങ്ങി വരവെയാണ് അപകടം. ആൽബിനും അഭിജിത്തും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. റോഡരികിൽ ഒതുക്കിയിട്ടതായിരുന്നു എറണാകുളം കേന്ദ്രീയ വിദ്യാലയത്തിലെ ബസ്. ഇതിന് പിന്നിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു കയറുകയാണ്. ബസിന്റെ ടയറിന് അടിയിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡിൽ ബസ് ഒതുക്കി ഇട്ടത് തിരിച്ചറിയാൻ കഴിയാത്തതാകാം അപകടമുണ്ടാക്കിയെന്ന വിലയിരുത്തലും സജീവമാണ്. അർദ്ധ രാത്രി ഒരു മണിക്കായിരുന്നു അപകടം. ദേശീയപാതയിൽ അരൂർ കെൽട്രോൺ ജങ്ഷനു സമീപമാണ് അപകടമുണ്ടായത്.
ബസിന്റെ പിൻഭാഗം തകർന്നിട്ടുണ്ട്. അമിത വേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഓടിക്കൂടിയ നാട്ടുകാർ മൂന്നുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അരൂർ പൊലീസ് എയ്ഡ്‌പോസ്റ്റിനു സമീപം പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം. രണ്ടുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ് മരണപെട്ടത്. സുഹൃത്തിന്റെ ഗൃഹപ്രവേശനത്തിൽ പങ്കെടുത്ത ശേഷം ചന്തിരൂരിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം
മറുനാടന് മലയാളി ബ്യൂറോ