- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജാമ്യവ്യവസ്ഥകൾ ലംഘിച്ചു നാട്ടിൽ വിലസിയ കാരായി രാജന് സിബിഐ കോടതിയുടെ പൂട്ട്; വിനയായത് കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന സമയത്ത് കോടതിയിൽ ഹാജരവാത്തത്; അറസ്റ്റു വാറണ്ട് എത്തിയതോടെ ഫസൽ വധക്കേസിൽ വീണ്ടും സിപിഎം പ്രതിരോധത്തിൽ
കണ്ണൂർ: ജാമ്യവ്യവസ്ഥകൾ ലംഘിച്ചു നാട്ടിൽ വിലസിയ സി.പി. എം നേതാവ് കാരായി രാജന് സി.ബി. ഐ കോടതിയുടെ പൂട്ട്. ഇതോടെ കണ്ണൂരിലെ സി.പി. എമ്മും വെട്ടിലായി. സി.പി. എം കണ്ണൂർജില്ലാസെക്രട്ടറിയേറ്റ ് അംഗമായ കാരായി രാജൻ ഇപ്പോൾ റബ്കോ ചെയർമാനും കോൺഫെഡറേഷൻ ഓഫ് ട്രാൻസ് പോർാട്ട് വർക്കേഴ്സ് കണ്ണൂർ ജില്ലാ പ്രസിഡന്റുമാണ്. കഴിഞ്ഞ കുറെക്കാലമായി കണ്ണൂരിലെ സി. പി. എം രാഷ്ട്രീയത്തിൽ സജീവമാണ് കാരായി രാജൻ. തലശേരി മേഖലയിലെ രാഷ്ട്രീയ പൊതുയോഗങ്ങളിലും പാർട്ടി പരിപാടികളിലും മുുഖ്യസാന്നിധ്യമായി കാരായി മാറിയിരുന്നു. ഇതിനിടെയാണ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന് കോടതിയുടെ നടപടി നേരിട്ടത്.
തലശ്ശേരി ഫസൽ വധക്കേസ് പ്രതിയായ കാരായി രാജനെതിരെ ജാമ്യമില്ലാ വാറൻഡാണ് കൊച്ചി സി.ബി. ഐ കോടതി പുറപ്പെടുവിപ്പിച്ചത്. ഫസൽ വധ കേസിൽ തിങ്കളാഴ്‌ച്ച പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാവാത്തതിനെ തുടർന്നാണ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസ് നവംബർ ഒൻപതിന് പരിഗണിക്കും.ഫസൽ വധക്കേസിലെ ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതോടെ 2021 നവംബറിലാണ് കാരായി രാജനും ചന്ദ്രശേഖരനും തലശേരിയിലേക്ക് മടങ്ങിയെത്തിയത്.
സൈദാർ പള്ളിയിലെ എൻഡിഎഫ് പ്രവർത്തകനും തേജസ് പത്രവിതരണക്കാരനുമായ ഫസൽ 2006 ഒക്ടോബർ 22ന് തലശ്ശേരി സെയ്ദാർ പള്ളിക്കു സമീപമുള്ള ജെ ടി റോഡിലെ ക്വാർട്ടേഴ്‌സിന് മുന്നിൽ വെച്ച് കൊല്ലപ്പെട്ടത്. സിപിഐഎം അംഗമായിരുന്ന ഫസൽ എൻഡിഎഫിൽ ചേർന്നതിലുള്ള വിരോധം കാരണം സിപിഐഎം പ്രവർത്തകർ കൊലപ്പെടുത്തിയെന്നായിരുന്നു സിബിഐ കണ്ടെത്തിയിരുന്നത്. കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവർ ഉൾപ്പെടെ എട്ട് സി.പി. എം പ്രവർത്തകർക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നത്.
ഫസൽ വധക്കേസിൽ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട് 2012 മെയ് 22 നാണ് കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും സിബിഐ എറണാകുളം മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കിയത്. ഒന്നര വർഷത്തെ ജയിൽ ജീവിതത്തിന് ശേഷം 2013 നവംബർ എട്ടിനാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. എന്നാൽ എറണാകുളം ജില്ല വിട്ടു പോകരുതെന്ന നിബന്ധനയെ തുടർന്ന് ഇരുവരും ഇരുമ്പനത്തായിരുന്നു താമസം. ഔദ്യോഗിക ആവശ്യങ്ങൾക്കും കുടുംബത്തിലെ വിവാഹം, മരണം തുടങ്ങിയവയിൽ പങ്കുചേരാൻ കോടതിയുടെ പ്രത്യേക അനുമതിയോടെ ഇവർ പിന്നീട് കണ്ണൂരിലെത്തിയിരുന്നു. നേരത്തെ ജനപ്രതിനിധിയെന്ന ഇളവുലഭിക്കുമെന്ന് പ്രതീക്ഷിച്ചു സി.പി. എം കതിരൂർ ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ വീണ്ടും റിമാൻഡിലായതിനെ തുടർന്ന് കാരായിക്ക് തൽസ്ഥാനത്ത് തുടരാൻ കഴിഞ്ഞിരുന്നില്ല.ഗൂഢാലോചനകേസിൽ സി.പി. എം നേതാക്കൾ അപൂർവ്വം കേസുകളിലൊന്നാണ് ഫസൽ. ചെറിയപെരുന്നാൾ ദിവസം പുലർച്ചെ ഫസലിനെ വധിക്കാനായി കാരായി രാജനും കാരായി ചന്ദ്രശേഖരനും ഗുഡാലോചന നടത്തിയെന്നായിരുന്നു സി.ബി. ഐയുടെ കണ്ടെത്തൽ. ഇതിനുള്ള ഫോൺസന്ദേശങ്ങളും സംഭവദിവസം പുലർച്ചെ ഇരുവരും പ്രതികളുമായുള്ള സംഭാഷണങ്ങളും സി.ബി. ഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് കാരായിമാർ നിയമത്തിന് മുൻപിലേക്കു വരുന്നത്. കാരായിമാരെ കള്ളക്കേസിൽ കുടുക്കിയതെന്നാണ് ഇപ്പോഴും സി.പി. എമ്മിന്റെ നിലപാട്.കാരായിമാർക്ക് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് കതിരൂർ ഗ്രാമത്തിലെ വീടുകളിൽ പ്രതിഷേധ ജ്വാല തെളിയിക്കുകയും കലാകാരന്മാരുടെ കൂട്ടായ്മയും സി. പി. എം നടത്തിയിരുന്നു.




