- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബസമേതം കൽക്കുണ്ടിലുള്ള അമ്മായിയുടെ വീട്ടിൽ വിരുന്നിനുവന്നു; കൃഷിയിടം കണ്ട ശേഷം മടങ്ങുമ്പോൾ ചോല കണ്ടു; മലയോരത്തെ അതിവേഗ കാലാവസ്ഥാ മാറ്റം മലവെള്ളപ്പാച്ചിലായി; ആർഷ ഒഴുകിയത് ഒരു കിലോമീറ്ററോളം; കല്ലിൽ തട്ടി തലയ്ക്ക് പരിക്കേറ്റത് ജീവനെടുത്തു; കരുവാരക്കുണ്ടിനെ വേദനയിലാക്കി ആലപ്പുഴക്കാരിയുടെ മരണം
കരുവാരക്കുണ്ട്: മഴയില്ലാതെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. തെളിഞ്ഞ ഒഴുക്കുകുറവുള്ള അവസ്ഥയിലായിരുന്നു ചോല. ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത മലവെള്ളപ്പാച്ചിലുണ്ടായി. ഒഴുക്കിൽപ്പെട്ട യുവതിക്ക് കുടുംബാംഗങ്ങളുടെ മുന്നിൽവെച്ച് ദാരുണാന്ത്യം. കൽക്കുണ്ട് റിസോർട്ടിനു സമീപത്തെ ചോലയിൽ കുളിക്കാനിറങ്ങിയ ആലപ്പുഴ ചന്തിരൂർ മുളയ്ക്കപറമ്പിൽ സുരേന്ദ്രന്റെയും സുശീലയുടെയും മകൾ ആർഷ(24)യാണ് മരിച്ചത്.
ബിരുദാനന്തരബിരുദ വിദ്യാർത്ഥിനിയായിരുന്നു. കുടുംബസമേതം കൽക്കുണ്ടിലുള്ള അമ്മായിയുടെ വീട്ടിൽ വിരുന്നിനുവന്നതാണ് ആർഷ. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് ചോലയിൽ കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാൻ ഇറങ്ങി. ഇത് ദുരന്തവുമായി. ചോലയിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത മലവെള്ളപ്പാച്ചിലുണ്ടായത്. ഒരുമാസം മുൻപും കൽക്കുണ്ട് മലയോരത്തിൽ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു.
പുറത്തുനിന്ന് എത്തുന്നവർക്ക് മലയോരത്ത് പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥയെക്കുറിച്ച് അറിവില്ലാതെപോയതാണ് അപകടത്തിന് കാരണം. കൂടെയുണ്ടായിരുന്നവരും ഒഴുക്കിൽപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ കൽക്കുണ്ട് ക്രിസ്ത്യൻ പള്ളിക്കു പിറകിൽ ഒലിപ്പുഴയിലെ പാറയിൽ തങ്ങിനിൽക്കുന്നനിലയിൽ ആർഷയെ കണ്ടെത്തി. ഉടൻ കരുവാരക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിങ്കളാഴ്ച വൈകീട്ട് മഞ്ഞളാംചോലക്ക് സമീപത്തെ കൃഷിയിടം സന്ദർശിച്ച് മടങ്ങവെ, കൂടെ ഉണ്ടായിരുന്നവരോടൊപ്പം ചോലയിൽ കുളിക്കാനിറങ്ങിയതാണ് ആർഷ. അപ്രതീക്ഷിതമായെത്തിയ മലവെള്ളത്തിൽ കുട്ടികളടക്കമുള്ള മറ്റുള്ളവർ രക്ഷപ്പെട്ടെങ്കിലും ആർഷ ഒഴുക്കിൽപ്പെട്ടു. പാറക്കല്ലുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ചോലയിലൂടെ കൽക്കുണ്ട് അട്ടിവഴി ഒന്നര കിലോമീറ്ററോളം ദൂരം ഒലിപ്പുഴയിലൂടെ ശക്തമായ കുത്തൊഴുക്കിൽപ്പെട്ട് ഇവർ ഒഴുകി.
കൽക്കുണ്ട് ചർച്ചിന് പിൻഭാഗത്താണ് ആർഷയെ കണ്ടെത്തിയത്. കുത്തോഴുക്കിൽപ്പെട്ട് ഒന്നര കിലോമീറ്ററോളം ഒഴുകുന്നതിനിടെ കല്ലിലും മറ്റും തട്ടി, തലയിലും ശരീരഭാഗങ്ങളിലും മുറിവുകളേറ്റിരുന്നു. രാത്രിയോടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആർഷ ബിരുദാനന്തര വിദ്യാർത്ഥിനിയാണ്.
മറുനാടന് മലയാളി ബ്യൂറോ